Posts in category: COVID Kerala
ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 12.31, മരണം 80

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

‘അതീവ ജാഗ്രതയില്ലെങ്കില്‍ അപകടം, മൂന്നാം തരംഗത്തിന് സാധ്യത’; അടിയന്തര ഇടപെടലുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്സിന്‍ […]

പ്രതിമാസം ഒരു കോടി വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി; ‘കൂടുതല്‍ വാക്‌സിന് വേണ്ടി കേന്ദ്രത്തെ സമീപിക്കും’

പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. […]

ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രീയം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വ്യാപാരികള്‍

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രിയമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തില്‍ അപാകതയുണ്ടെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. രണ്ട് പ്രളയങ്ങളും, കൊവിഡും പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ക്കായി അതിജീവനത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗബാധിതരെയും അവരുമായി സമ്പര്‍ക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യേണ്ടത്. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ടാക്‌സ് ഇളവും, കട വാടക നികുതി ഒഴിവാക്കുകയും, […]

കൊവിഡ് വ്യാപനം; കോണ്‍ഗ്രസും ബിജെപിയും സാധാരണക്കാരുടെ മനസില്‍ ഉയര്‍ത്തുന്ന ഏഴ് സംശയങ്ങള്‍ക്ക് മറുപടി

സംസ്ഥാനത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച് പ്രതിപക്ഷവും ബിജെപിയും നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി തോമസ് ഐസക്ക്. കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവന്‍ സംഘികള്‍ കൊണ്ടുപിടിച്ചു നടത്തുകയാണ്. കേരളത്തിലെ പ്രതിപക്ഷവും ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പമാണ്. അവര്‍ സാധാരണക്കാരുടെ മനസില്‍ ഉയര്‍ത്തിയേക്കാവുന്ന ചില സംശയങ്ങള്‍ക്ക് മറുപടി എന്ന തരത്തിലാണ് തോമസ് ഐസക്കിന്റെ മറുപടി. തോമസ് ഐസക്ക് പറഞ്ഞത്: കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവന്‍ സംഘികള്‍ കൊണ്ടുപിടിച്ചു നടത്തുകയാണ്. രാജ്യത്ത് പുതിയതായി ഓരോ ദിവസവും രോഗികളാകുന്നവരില്‍ […]

കൊവിഡ് പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി; ‘ജപ്തി നേരിടുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം’

കോവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അസംഘടിത മേഖലയില്‍ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ 2021 മേയ് മാസം പ്രഖ്യാപിച്ച പാക്കേജില്‍ മാര്‍ച്ച് 31 ന് എന്‍.പി.എ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയില്‍ താഴെ വായ്പ എടുത്തിട്ടുള്ളവര്‍ക്കുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ഒന്നാം തരംഗത്താലും അതിനു മുമ്പുള്ള പ്രകൃതി ദുരന്തങ്ങളാലും വലിയ […]

‘മൂന്നാം തരംഗത്തിന്റെ സൂചനയില്ല, വാക്‌സിന്‍ വിതരണത്തില്‍ കേരളം ഒന്നാമത്’; അടുത്ത മൂന്ന് ആഴ്ച നിര്‍ണായകമെന്നും വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സിറോ പ്രവലന്‍സ് പഠനപ്രകാരം 44 ശതമാനം ആളുകള്‍ രോഗ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടെന്നും വാക്‌സിനേഷനില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ”വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കേരളം സ്വീകരിച്ച രീതികള്‍ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യം. അടുത്ത മൂന്ന് ആഴ്ച നിര്‍ണായകമാണ്. പരമാവധി ആളുകളെ കുറച്ച് ചടങ്ങുകള്‍ നടത്തണം.” […]

‘സ്വയം പ്രഖ്യാപിത ചക്രവര്‍ത്തിയും കൂട്ടരും കത്തുന്ന വീട്ടില്‍ നിന്ന് ഉത്തരവും കഴുക്കോലും അടിച്ചുമാറ്റുന്ന തിരക്കില്‍’; സര്‍ക്കാരിനെതിരെ കെ സുധാകരന്‍

കഴിഞ്ഞ ഒരു മാസത്തിനിടെ കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധികള്‍ മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നവരുടെ എണ്ണം ഭയപ്പെടുത്തുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ”തൊഴിലില്ലായ്മയും വിലക്കയറ്റവും വരുമാന നഷ്ടവും നിരാശയും ജനങ്ങളെ കോവിഡിനെക്കാള്‍ ഭീകരമായ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, വനിതാ സംരംഭകര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ വരുമാനം നിലച്ച്, വായ്പ്പാ തിരിച്ചടവ് മുടങ്ങി ജപ്തി നടപടികള്‍ നേരിടുകയാണ്. കര്‍ഷക ആത്മഹത്യകള്‍ നടന്നു കഴിഞ്ഞു. ഒരു ദുരന്തമുഖത്ത് ജനങ്ങള്‍ ഇങ്ങനെ വലഞ്ഞ് നില്‍ക്കുമ്പോഴാണ് […]

വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം; 9.73 ലക്ഷം ഡോസ് ലഭിച്ചെന്ന് വീണാ ജോര്‍ജ്, വിതരണം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്സിന്‍ സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ […]

വ്യാപാര സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 9ന് തുറക്കും; വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഓഗസ്റ്റ് 9 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ തുറക്കുമ്പോള്‍ പൊലീസ് നടപടി ഉണ്ടായാല്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു. നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ആശാസ്ത്രീയമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇനിയും കടകള്‍ അടച്ചിട്ടാല്‍ ആയിരക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് സമരവുമായി മുന്നോട്ട് പോകാതിരുന്നത്. എന്നാല്‍ പ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല. വ്യാപാര […]