Posts in category: covid protocol violation
പശുവിന് പുല്ലരിയാന്‍ പോയ കര്‍ഷകന് 2000 രൂപ പിഴ; പണമടച്ചത് ബന്ധുവിന്റെ സഹായത്താല്‍

സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോല്‍ ലംഘനമെന്ന പേരില്‍ പൊലീസിടുന്ന പിഴത്തുകയില്‍ വലഞ്ഞ് സാധാരണ ജനങ്ങള്‍. കാസര്‍കോട് പുല്ലരിയാന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് പോയ കര്‍ഷകന് 2000 രൂപ പൊലീസ് പിഴയിട്ടു. കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി നാരായണനായി സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പിഴ നല്‍കേണ്ടി വന്നത്. കൈയ്യില്‍ പണമില്ലാഞ്ഞത് മൂലം ഇദ്ദേഹത്തിന്റെ ബന്ധുവാണ് പണമടയ്ക്കാന്‍ സഹായിച്ചത്. കാസര്‍കോട് അമ്പലത്തറ പൊലീസാണ് ഈ കര്‍ഷകന്റെ വീട്ടിലെത്തി പിഴയട്ക്കാന്‍ നോട്ടീസ് നല്‍കിയത്. പണമടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ലോക്ഡൗണ്‍ […]

രമ്യ ഹരിദാസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സനൂഫ്; ‘ഹോട്ടലില്‍വച്ച് തന്നെ അപമാനിച്ചു’

രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പരാതിക്കാരന്‍ സനൂഫ്. നിയമലംഘനം ചോദ്യം ചെയ്ത തന്നെ രമ്യ ഹരിദാസ് എംപി ഹോട്ടലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. തന്റെ ഫോൺ തട്ടിപ്പറിക്കാൻ നിർദ്ദേശം നല്‍കിയതും രമ്യ ഹരിദാസായിരുന്നു എന്നും സനൂഫ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയിട്ടും എംപിക്കെതിരെ കേസ് എടുത്തില്ലെന്ന് സനൂഫ് പറയുന്നു. ഈ പശ്ചാത്തലത്തില്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. അതേസമയം, രമ്യ ഹരിദാസ് എംപി തനിക്കെതിരെ ഉന്നയിച്ചത് വ്യാജആരോപണങ്ങളാണെന്ന് യുവാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. […]

‘ബല്‍റാമിന്‍റെ വായില്‍ പച്ചരി, പച്ചക്കള്ളം പറഞ്ഞത് എകെജി അല്ലാത്തതിനാല്‍ മിണ്ടിയിട്ടില്ല’; ഇരുവരും ഇതുവരെ പറഞ്ഞതിന്‍റെ നിജസ്ഥിതി ഊഹിക്കാമെന്ന് സുദീപ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമും ഹോട്ടലിലിരുന്ന സംഭവത്തില്‍ പ്രതികരണവുമായി മുന്‍ പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ്. രമ്യയും ബൽറാമും സംഘവും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഹോട്ടലിൽ ഇരുന്നത്. ആ നിയമലംഘനത്തെ മാന്യമായാണ് ആ യുവാവ് ചോദ്യം ചെയ്തത്. തുടർന്ന് രമ്യ-ബൽറാം സംഘത്തിൻ്റെ കൂട്ടാളികൾ ആ യുവാവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതെല്ലാം വീഡിയോയിൽ നിന്ന് പകൽ പോലെ വ്യക്തമാണെന്നിരിക്കെ രമ്യ ഹരിദാസ് പച്ചക്കള്ളം പറയുകയാണെന്നും അതിന് വിടി […]

‘മുഖംമറച്ച വിടിയും സിസിടിവിയുമായി മാത്രം സമീപിക്കേണ്ട രമ്യയും’; ഇന്നലെ പച്ചരിയെങ്കില്‍ ഇന്ന് സൈബറിടം നിറച്ച് ബിരിയാണി ട്രോളുകള്‍

അതേസമയം ലോക്ക്ഡൗണ്‍ ലംഘനം ചര്‍ച്ചയാക്കിയ ഡെലിവറി ബോയ്‌ക്കെതിരെയും വ്യാപകമായി ട്രോളുകള്‍ സൈബര്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇത്തരം ട്രോളുകളാണ് പ്രചാരം നേടുന്നത്. The post ‘മുഖംമറച്ച വിടിയും സിസിടിവിയുമായി മാത്രം സമീപിക്കേണ്ട രമ്യയും’; ഇന്നലെ പച്ചരിയെങ്കില്‍ ഇന്ന് സൈബറിടം നിറച്ച് ബിരിയാണി ട്രോളുകള്‍ appeared first on Reporter Live.

‘ദൈബത്തിനറിയാം’; വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടി പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്‍ സംസ്ഥാനത്തിന് പറ്റില്ലേയെന്ന് ബല്‍റാമിന്റെ ചോദ്യം

ക്ഷേത്രമതിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമെന്ന് വിളിക്കുന്ന പോസ്റ്റര്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദൈബത്തിനറിയാം എന്ന് വീണ്ടും പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്. The post ‘ദൈബത്തിനറിയാം’; വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടി പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്‍ സംസ്ഥാനത്തിന് പറ്റില്ലേയെന്ന് ബല്‍റാമിന്റെ ചോദ്യം appeared first on Reporter Live.

പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഎന്‍എല്‍ യോഗം: മന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ട് വിഭാഗം നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി

ലോക്ഡൗൺ പശ്ചാത്തലത്തിൽ യോഗം നടത്തുന്നത് ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തിയതാണ് പിന്നീട് കയ്യാങ്കളിയില്‍ കലാശിച്ചത് The post പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഎന്‍എല്‍ യോഗം: മന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ട് വിഭാഗം നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി appeared first on Reporter Live.

ഇടമലക്കുടിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; സുജിത്ത് ഭക്തനൊപ്പം ഡീന്‍ കുര്യാക്കോസ് നടത്തിയ ‘ഉല്ലാസയാത്ര’ വിവാദത്തില്‍

സുജിത്ത് ഭക്തന്റെ യൂട്യൂബ് ചാനലായ ടെക് ട്രാവലില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. The post ഇടമലക്കുടിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; സുജിത്ത് ഭക്തനൊപ്പം ഡീന്‍ കുര്യാക്കോസ് നടത്തിയ ‘ഉല്ലാസയാത്ര’ വിവാദത്തില്‍ appeared first on Reporter Live.

ഡിജിപിയും പൊലീസുകാരും സാമൂഹിക അകലം പാലിച്ചിരുന്നു; മുഖ്യമന്ത്രി

ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ പൊലീസുകാര്‍ മാസ്‌ക് ഇല്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപി അടക്കമുള്ള പൊലീസുകാര്‍ മറ്റുള്ളവരുമായി ബന്ധപ്പെടാതെ അകലം പാലിച്ചാണ് ചടങ്ങിള്‍ പങ്കെടുത്തതെന്നും അതിന്റെ ഭാഗമായിട്ടായിരിക്കാം മാസ്‌ക് ഇല്ലാത്ത നിലവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമലംഘനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങളുടെ മുന്നില്‍ ഇരുന്ന് ഞാന്‍ സംസാരിക്കുന്നത് മാസ്‌ക് ഇല്ലാതെയാണല്ലോ’-എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താന്‍ ഇവിടെ തനിച്ചിരിക്കുന്നതുകൊണ്ടാണ് അതിന് സാധിക്കുന്നതെന്നും അത്തരത്തില്‍ മറ്റാരുമായിട്ടും സമ്പര്‍ക്കം ഇല്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ […]

യോ​ഗം നടന്നത് മാസ്ക് ധരിച്ച്, എംഎൽഎക്കെതിരെ ​ഗൂഢാലോചന; വിശദീകരണവുമായി യൂത്ത് കോൺ​ഗ്രസ്

കൽപ്പറ്റ: എംഎൽഎയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നു എന്നുള്ള പ്രചരണം ഗൂഢലക്ഷ്യത്തോടെ കൂടി ഉള്ളതും അടിസ്ഥാനരഹിതവുമാണെന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി. പരിപാടി നടന്നത് കൽപ്പറ്റ മണ്ഡലത്തിലെ യൂത്ത് കെയർ വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആളുകൾക്ക് സഹായങ്ങൾ എത്തിക്കാനും ജീവകാരുണ്യ പൊതുപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകർക്ക് ആവശ്യമായ സാധനസാമഗ്രികൾ നൽകുന്നതിനും യൂണിഫോം നൽകുന്നതിനും പ്രവർത്തനവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി കൽപ്പറ്റ യൂത്ത് കെയർ വളണ്ടിയർമാരുടെ ഒരു യോഗം വിളിച്ചു […]

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് എം.എൽ.എ ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ യോ​ഗം; വീഴ്ച്ച സമ്മതിച്ച് ഡിസിസി പ്രസിഡന്റ്

കൽപ്പറ്റ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ യോ​ഗം. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ദിവസമാണ് ഡിസിസി ഓഫീസിൽ അറുപതിലേറെ പേർ ഒത്തുചേർന്നത്. വിവാഹ ചടങ്ങുകളിൽ വെറും 20 പേർ മാത്രം പങ്കെടുക്കാനുള്ള അനുമതിയാണ് നിലവിലുള്ളത്. അത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ പൊതുപരിപാടി നടത്തിയ എംഎൽഎക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനദാതൾ പ്രവർത്തകരുടെ പരാതിയിലാണ് നടപടി. നൂറിലേറെ പേർ അനുവാദം കൂടാതെ കൂടിച്ചേർന്നുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി […]