Posts in category: Covid Protocol
‘സ്റ്റേഷനില്‍ വന്ന് മാപ്പു പറഞ്ഞാല്‍ കേസ് പിന്‍വലിക്കാം’, പറയില്ലെന്ന് പെണ്‍കുട്ടി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ഇടപാടിനെത്തിയവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‌ നോട്ടീസ് നല്‍കിയ പൊലീസ് നടപടി ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗരിനന്ദ എന്ന 18-കാരിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, പൊലീസ് സ്റ്റേഷനില്‍ വന്ന് മാപ്പുപറയുകയാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെട്ട് അറിയിച്ചെങ്കിലും മാപ്പ് പറയാന്‍ പെണ്‍കുട്ടി തയ്യാറല്ലെന്നാണ് വിവരം. ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഇന്നലെ പകല്‍ ചടയമംഗലത്തായിരുന്നു കേസിനാസ്പദമായ […]

‘ദൈബത്തിനറിയാം’; വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടി പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്‍ സംസ്ഥാനത്തിന് പറ്റില്ലേയെന്ന് ബല്‍റാമിന്റെ ചോദ്യം

ക്ഷേത്രമതിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമെന്ന് വിളിക്കുന്ന പോസ്റ്റര്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദൈബത്തിനറിയാം എന്ന് വീണ്ടും പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്. The post ‘ദൈബത്തിനറിയാം’; വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടി പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്‍ സംസ്ഥാനത്തിന് പറ്റില്ലേയെന്ന് ബല്‍റാമിന്റെ ചോദ്യം appeared first on Reporter Live.

തൊട്ടടുത്ത മകന്റെ വീട്ടിലേക്ക് പോയ വയോധികയ്ക്ക് പിഴ; ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക വിമര്‍ശനം

മാസ്‌കില്ലാതെ പുറത്തിറങ്ങിയ വയോധികയോട് 500 രൂപ പിഴയീടാക്കിയ സെക്ട്രല്‍ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധം ശക്തം. മലപ്പുറം എടക്കര മൂത്തേടം ചോളമുണ്ട സ്വദേശി ആയിഷയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് കുളിക്കാന്‍ പോയതാണെന്ന് ആയിഷ വീഡിയോയില്‍ പറയുന്നുണ്ട്. ഒരുഞ്ഞൂറ് രൂപ മകന്‍ അടയ്ക്കില്ലേ എന്നാണ് ഉദ്യോഗസ്ഥ തിരിച്ചു വയോധികയോട് ചോദിച്ചത്. മകന് കൊടുക്കണമെന്ന് പറഞ്ഞ് 500 രൂപ പിഴയിട്ട നോട്ടീസ് ഉദ്യോഗസ്ഥ ആയിഷയ്ക്ക് നല്‍കി. അപ്പോഴും മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കിതാണെന്ന് വയോധികയ്ക്ക് മനസ്സിലായിരുന്നില്ല. ഇത് […]

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് എം.എൽ.എ ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ യോ​ഗം; വീഴ്ച്ച സമ്മതിച്ച് ഡിസിസി പ്രസിഡന്റ്

കൽപ്പറ്റ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ യോ​ഗം. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ദിവസമാണ് ഡിസിസി ഓഫീസിൽ അറുപതിലേറെ പേർ ഒത്തുചേർന്നത്. വിവാഹ ചടങ്ങുകളിൽ വെറും 20 പേർ മാത്രം പങ്കെടുക്കാനുള്ള അനുമതിയാണ് നിലവിലുള്ളത്. അത്തരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ പൊതുപരിപാടി നടത്തിയ എംഎൽഎക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനദാതൾ പ്രവർത്തകരുടെ പരാതിയിലാണ് നടപടി. നൂറിലേറെ പേർ അനുവാദം കൂടാതെ കൂടിച്ചേർന്നുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി […]

‘മാസ്‌ക് ധരിക്കൂ’ സംസാരിക്കുന്നതിനിടെ വിഡി സതീശനോട് സ്പീക്കര്‍; രണ്ടു വട്ടം കൊവിഡ് വന്നയാളാണ് ശ്വാസതടസ്സമുണ്ടെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭയില്‍ കൊവിഡ് മരണനിരക്കിലെ അവ്യക്ത ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കവെ മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ച് സ്പീക്കര്‍ എംബി രാജേഷ്. കൊവിഡ് പ്രതിരോധത്തിലെ അപര്യാപ്ത സംബന്ധിച്ച് സംസാരിക്കവെ രണ്ട് മാസ്‌ക് ധരിച്ച വിഡി സതീശന്‍ ഇടയ്ക്ക് മാസ്‌ക് അഴിച്ചു വെക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെടുത്തിയായിരുന്നു സ്പീക്കറുടെ നിര്‍ദ്ദേശം. കൊവിഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നതില്ലേ നല്ലത്് എന്ന് സ്്പീക്കര്‍ ചോദിച്ചു. എനിക്ക് ശ്വാസതടസ്സമുണ്ടെന്നും. രണ്ടു വട്ടം കൊവിഡ് വന്നയാളാണ് താനെന്നും മാസ്‌ക് […]

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; സിഐയും സിപിഒയും ഐസിയുവില്‍

ഇടുക്കി: കണ്ടെയിന്‍മെന്റ് സോണില്‍ മാസ്‌ക്ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിന് യുവാവ് പൊലീസിനെ അക്രമിച്ചു. മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്കും ഗുരുതര പരിക്കേറ്റു. ലോക്ഡൗണിന്റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെയായിരുന്നു ആക്രമണം. ഇടുക്കി മറയൂര്‍ കോവിക്കടവ് സ്വദേശി സുലൈമനാണ് പൊലീസുകാരെ ആക്രമിച്ചത്. ഇയാളെ മറയൂര്‍ പൊലീസ് അറസ്റ്റുചെയ്തു. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതി പോലീസുകാരോട് അസഭ്യം പറയുകയായും തുടര്‍ന്ന് വിഷയത്തില്‍ ഇടപ്പെട്ട സിഐ രതീഷിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ആക്രമണം തടയാനെത്തിയ സിപിഒ അജീഷിനെയും […]

ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍

ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തിയ വികാരി അറസ്റ്റില്‍. അങ്കമാലി പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ വികാരി ഫാദര്‍ ജോര്‍ജ് പാലാമറ്റമാണ് അറസ്റ്റിലായത്.കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് വികാരിയെ പിഴ അടപ്പിച്ച ശേഷം ജാമ്യത്തില്‍ വിട്ടു. വൈദികനുള്‍പ്പെടെ 22 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറോളം പേര്‍ കുര്‍ബാനയില്‍ പങ്കെടുത്തു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ രീതിയില്‍ ആളുകള്‍ തടിച്ചു കൂടിയത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിമരമറിയിച്ചത്. ഇന്ന് രാവിലെയാണ് ചടങ്ങ് നടന്നത്. െകാവിഡ് രണ്ടാം […]

പങ്കെടുക്കാവുന്നവര്‍ 50, പങ്കെടുത്തത് 160 പേര്‍; കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്തിനുള്ളില്‍ വിവാഹം

കൊവിഡ് മാനദണ്ഡങ്ങളെ ലംഘിച്ചുകൊണ്ട് മധുരയില്‍ വിമാനത്തിനുള്ളില്‍ വിവാഹം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ തമിഴ്‌നാട്ടില്‍ വിവാഹ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് 160 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മധുര സ്വദേശികളായ രാകേഷും ദക്ഷിണയും വിമാനത്തിനുള്ളില്‍ വിവാഹിതരായത്. സംഭവം വിവാദമായതോടെ തങ്ങളുടെ അറിവോടെയായിരുന്നില്ല വിവാഹമെന്ന് വ്യക്തമാക്കികൊണ്ട് എയര്‍പോര്‍ട്ട് അധികൃതര്‍ രംഗത്തെത്തി. എന്നാല്‍ മധുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് ബുക്ക് ചെയ്ത വിമാനത്തില്‍ വധൂവരന്മാരുടെ വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു രാകേഷും ദക്ഷിണയുമെത്തിയത്. ഇവര്‍ക്കൊപ്പം ബന്ധുക്കളും കുടുംബാംഗങ്ങളുമായി 160 പേരും ഉണ്ടായിരുന്നു. വിമാനത്തില്‍ വെച്ച് നടന്ന […]

‘അതിഥികള്‍ 2.45ന് മുന്‍പ് എത്തണം; കൊവിഡ് നെഗറ്റീവ്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം’; നിര്‍ദേശങ്ങള്‍ പുറത്തിറക്കി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ നാളെ വൈകിട്ട് 3.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45ന് മുന്‍പ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ടെസ്റ്റിനുള്ള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് […]

മൂന്നാര്‍ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ 17 വരെയായിരുന്നു മൂന്നാര്‍ സിഎസ്‌ഐ പള്ളിയില്‍ വൈദികരുടെ ധ്യാനം. ബിഷപ്പ് ധര്‍മരാജ് റസാലം നേതൃത്വം നല്‍കിയ ധ്യാനത്തില്‍ 480 വൈദികരാണ് പങ്കെടുത്തത് The post മൂന്നാര്‍ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു appeared first on Reporter Live.