Posts in category: Covid Vaccination
ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 12.31, മരണം 80

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

‘അതീവ ജാഗ്രതയില്ലെങ്കില്‍ അപകടം, മൂന്നാം തരംഗത്തിന് സാധ്യത’; അടിയന്തര ഇടപെടലുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്സിന്‍ […]

പ്രതിമാസം ഒരു കോടി വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി; ‘കൂടുതല്‍ വാക്‌സിന് വേണ്ടി കേന്ദ്രത്തെ സമീപിക്കും’

പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. […]

‘മൂന്നാം തരംഗത്തിന്റെ സൂചനയില്ല, വാക്‌സിന്‍ വിതരണത്തില്‍ കേരളം ഒന്നാമത്’; അടുത്ത മൂന്ന് ആഴ്ച നിര്‍ണായകമെന്നും വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സിറോ പ്രവലന്‍സ് പഠനപ്രകാരം 44 ശതമാനം ആളുകള്‍ രോഗ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടെന്നും വാക്‌സിനേഷനില്‍ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ”വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കേരളം സ്വീകരിച്ച രീതികള്‍ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യം. അടുത്ത മൂന്ന് ആഴ്ച നിര്‍ണായകമാണ്. പരമാവധി ആളുകളെ കുറച്ച് ചടങ്ങുകള്‍ നടത്തണം.” […]

വാക്സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം; 9.73 ലക്ഷം ഡോസ് ലഭിച്ചെന്ന് വീണാ ജോര്‍ജ്, വിതരണം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 5 ലക്ഷം കോവീഷീല്‍ഡ് വാക്സിന്‍ സന്ധ്യയോടെ എത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്സിനും എത്തിയിരുന്നു. തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 1,48,270 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ […]

വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; സംസ്ഥാനത്ത് ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ എത്തും

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ എത്തുന്ന പശ്ചാത്തലത്തിലാണ് ആശ്വാസം. കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് വിവിധ മേഖല കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. നാളെ മുതലായിരിക്കും വാക്‌സിന്‍ വിതരണം ആരംഭിക്കുക. രണ്ട് ദിവസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാക്‌സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ, ആരോഗ്യം,റവന്യൂ പൊലീസ് വകുപ്പുകള്‍ ഇടപെടമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്‌സിന്‍ ഡോസ് തീര്‍ന്നതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു വാക്‌സിനേഷന്‍ നടന്നിരുന്നത്. […]

‘ഓണത്തിന് മുമ്പ് കൂടുതൽ കേരളത്തിന് കൂടുതൽ വാക്സിൻ വേണം’; കേന്ദ്രത്തെ അറിയിക്കാൻ മുഖ്യമന്ത്രി

ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിൻ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീർക്കും. നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം റെക്കോർഡ് വേഗത്തിൽ വാക്സിൻ കൊടുത്തു തീർക്കാൻ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്സിൻ എടുക്കാൻ വരുന്നവർ […]

കേരളത്തിലെ ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതല്‍; ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ ഏഴ് ജില്ലകളില്‍ കഴിഞ്ഞ നാല് ആഴ്ചകളിലായി കൊവിഡ് വ്യാപനം കൂടുതലാണെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, വയനാട് എന്നാ ജില്ലകളാണിവ. ഇതിനു പുറമെ പത്ത് ജില്ലകളില്‍ പത്ത് ശതമാനത്തില്‍ കൂടുതലാണ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. ഇതിനാല്‍ ഈ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തെക്കൂടാതെ മണിപ്പൂരിലെ […]

‘വാക്‌സിനേഷന്‍ മികച്ച രീതിയില്‍’; സംസ്ഥാനത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; ‘കൂടുതല്‍ ഡോസുകള്‍ വേഗത്തില്‍ അനുവദിക്കും’

സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയെന്ന് ഇടത് എംപിമാര്‍. വളരെ മികച്ച രീതിയില്‍ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞം നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമ്പോള്‍ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണയും നല്‍കുന്ന കാര്യവും പരിഗണിക്കാമെന്നും മന്ത്രി എംപിമാരെ അറിയിച്ചു. ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ഡോക്ടര്‍ വി ശിവദാസന്‍, കെ സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, എ എം ആരിഫ്, […]

കടുത്ത വാക്‌സിന്‍ ക്ഷാമം; പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് വിതരണം ചെയ്യാന്‍ വാക്‌സിനില്ല

ഈ ജില്ലകളില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി സ്വകാര്യ ആശുപത്രികളില്‍ മാത്രമേ സ്ലോട്ട് നേടാനാകൂ. The post കടുത്ത വാക്‌സിന്‍ ക്ഷാമം; പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് വിതരണം ചെയ്യാന്‍ വാക്‌സിനില്ല appeared first on Reporter Live.