Posts in category: Covid Vaccine
ഇന്ന് 6293 പേര്‍ക്ക് കൊവിഡ്; 5290 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം […]

വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു; നാലുദിവസത്തിനുള്ളില്‍ മൂന്നാമത്തെ മരണം

തെലങ്കാനയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച 42കാരനായ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു. വാക്‌സിന്‍ സ്വീകരിച്ച് 16 മണിക്കൂറിന് ശേഷമാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലങ്കാന നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30നാണ് വാക്സിന്റെ ആദ്യ ഡോസ് ഇയാള്‍ സ്വീകരിച്ചത്. കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നാണ് വാക്സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ച രണ്ടര മണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചരയോടെ മരിക്കുകയായിരുന്നു. അതേസമയം, മരണത്തിന് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. […]

നോര്‍വെയില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 29 പേര്‍ മരിച്ചു; സംഭവിച്ചതെന്ത്?

നോര്‍വെയില്‍ ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 29 പേര്‍ മരിച്ചു. 75 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യ സ്ഥിതി മോശമായ വയോധികരാണ് മരിച്ചരിക്കുന്നത്. നോര്‍വെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നോര്‍വെയില്‍ ഡിസംബര്‍ 27 മുതലാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്. 25000 പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു. 80 വയസ്സിനു മേലെ പ്രായമുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ബുദ്ധിമുട്ടുണ്ടാക്കുക എന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മരിച്ചവര്‍ 75 വയസ്സു കഴിഞ്ഞവരാണ്. ഫൈസര്‍-ബയോടെക് വാക്‌സിന്‍ മാത്രമാണ് നോര്‍വെയില്‍ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. 29 […]

‘കൊവിഡ് പ്രതിരോധ വാക്‌സിനുകൾ ‘സഞ്ജീവനി’, ജനങ്ങൾ കിംവദന്തികൾ വിശ്വസിക്കരുത് ‘; കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി

പൊതുജനങ്ങൾ മരുന്നുകൾക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്ക് വശംവദരാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. The post ‘കൊവിഡ് പ്രതിരോധ വാക്‌സിനുകൾ ‘സഞ്ജീവനി’, ജനങ്ങൾ കിംവദന്തികൾ വിശ്വസിക്കരുത് ‘; കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി appeared first on Reporter Live.

‘വളരെ ചെറിയ സൂചി, സുഖകരമായ അനുഭവം’, എറണാകുളത്ത്‌ ആദ്യ കൊവിഡ് വാക്സീൻ സ്വീകരിച്ച് ഡോ.ജോസ് ചാക്കോ പെരിയപ്പുറം

“വാക്സിൻ കുത്തിവെക്കാൻ ഉപയോഗിക്കുന്നത് വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്കു കയറുന്നതു പോലും അറിയുന്നില്ല.” The post ‘വളരെ ചെറിയ സൂചി, സുഖകരമായ അനുഭവം’, എറണാകുളത്ത്‌ ആദ്യ കൊവിഡ് വാക്സീൻ സ്വീകരിച്ച് ഡോ.ജോസ് ചാക്കോ പെരിയപ്പുറം appeared first on Reporter Live.

‘പ്രതിസന്ധിയുടെയും ആശങ്കയുടെയും കാലത്തും സ്വജീവൻ അവഗണിച്ചും ചിലർ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയിക്കുന്നു’,വികാരാധീനനായി മോദി

വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്മാർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. The post ‘പ്രതിസന്ധിയുടെയും ആശങ്കയുടെയും കാലത്തും സ്വജീവൻ അവഗണിച്ചും ചിലർ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയിക്കുന്നു’,വികാരാധീനനായി മോദി appeared first on Reporter Live.

കേരളം ഇന്ന് വാക്‌സിന്‍ എടുക്കും; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരാണ് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താല്‍ മാത്രമേ വാക്‌സിനേഷന്‍ പൂര്‍ണാമാകുവുകയുള്ളു. The post കേരളം ഇന്ന് വാക്‌സിന്‍ എടുക്കും; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി appeared first on Reporter Live.

‘കോവിഡ് പോസിറ്റിവ് അല്ല, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ’; വിശദീകരണവുമായി ലെന

യുകെയിലേക്ക് ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണത്തിനായി പോയ നടി ലെനയ്ക്ക് കോവിഡ് പോസിറ്റിവ് ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തനിയ്ക്ക് കോവിഡ് അല്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കോവിഡ് ടെസ്റ്റിന്റെ ഫലം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടുകൊണ്ടു താരം പറഞ്ഞു. ലെനയുടെ കുറിപ്പ് ഞാൻ നടി ലെന- എനിക്ക് കോവിഡ് പോസിറ്റീവ്( UK Strain) ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചി ക്കുകയും ചെയ്തുവെന്ന് വിവിധ ഓൺ‌ലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരു വാർത്ത പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്, ഞാൻ […]

ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി; വൈകിട്ടോടെ തിരുവനന്തപുരത്ത്

നെടുമ്പാശേരിയിലാണ് ഗോ എയറിന്റെ വിമാനം വാക്‌സിനുമായി ‌എത്തിയത്. 1,33,500 ഡോസ് കോവിഷീൽഡ് വാക്‌സിനാണ് നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. The post ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി; വൈകിട്ടോടെ തിരുവനന്തപുരത്ത് appeared first on Reporter Live.

കൊവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തില്‍; ഉച്ചയോടെ എറണാകുളത്തെത്തും

ആദ്യഘട്ട കൊവിഡ്-19 വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. വാക്‌സിനുമായുള്ള വിമാനം ഉച്ചക്ക് രണ്ടിന് നെടുമ്പാശേരിയിലെത്തും. വൈകിട്ട് ആറിനാണ് തിരുവനന്തപുരത്തെത്തുക. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗോ എയറിനാണ്് വാക്‌സിന്‍ എത്തുന്നത്. ആദ്യബാച്ചില്‍ 1,80,000 ഡോസ് വാക്‌സിനുകള്‍ ഉണ്ടാവും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വാക്‌സിന്‍ ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ആദ്യബാച്ചില്‍ 25 ബോക്‌സുകളായിരിക്കും. ഇതില്‍ 15 ബോക്‌സുകള്‍ എറണാകുളത്തേക്ക് പത്തു ബോക്‌സുകള്‍ കോഴിക്കോട്ടേക്കും ആണ്. കോഴിക്കോട് നിന്ന് 1100 വാക്സിന്‍ മാഹിയിലും വിതരണം ചെയ്യും. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ […]