കര്‍ഷക സമരത്തിനിടയാക്കിയ സാഹചര്യവും രാജ്യത്തെ വിവിധ വിഭാഗങ്ങളിലായി വന്നിരിക്കുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള നയരേഖയുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. The post ‘ഭൂപ്രഭു വര്‍ഗ ശത്രുവല്ല’; ധനിക കര്‍ഷകരോടുള്ള നയം മാറ്റാനൊരുങ്ങി സിപിഐഎം appeared first on Reporter Live.
സോളാര്‍ സംരംഭകയുടെ പീഡനപരാതി സംസ്ഥാന സര്‍ക്കാരിന് വിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ഭരിക്കുന്ന കക്ഷിയുമായുണ്ടാക്കിയ ചങ്ങാത്തത്തിന്റെ ഭാഗമാണ്. അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ടും നിയമപരമായ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അവരുടെ ജാള്യത മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഈ നീക്കം നടത്തിയത്. ഹൈക്കോടതിക്കെതിരെ എന്തുകൊണ്ട് സര്‍ക്കാര്‍ അപ്പീലുപോയില്ല? ഈ സര്‍ക്കാരിന്റെ കൈയ്ക്ക് ആരു പിടിച്ചു. എന്തുകൊണ്ട് ജാമ്യമില്ലാ വ്യവസ്ഥ വെച്ചുകൊണ്ടുള്ള കേസെടുത്തിട്ട് ഒരു നിയമനടപടിക്കും പോകാതിരുന്നൂ ഞങ്ങള്‍. സര്‍ക്കാരിന് പൂര്‍ണ […]
സോളാര്‍ സംരംഭകയുടെ പീഡന പരാതി സിബിഐ അന്വേഷണത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്വാഭാവികമാണെന്ന് സിപിഐഎം. നിയമപരമായ നടപടിക്രമം മാത്രമാണിതെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതമായാണ് സോളാര്‍ കേസ് മുന്നോട്ടുകൊണ്ടുപോകുന്നത്. പരാതിക്കാരി അത്തരമൊരു ആവശ്യമുന്നയിക്കുമ്പോള്‍ സ്വാഭാവികനീതി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് വിട്ടത്. അതിനെ മറ്റൊരു തരത്തില്‍ സമീപിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു. സമൂഹത്തിന്റെ സാമാന്യ സഭ്യതയുടെ പുറത്ത് നടന്ന കാര്യങ്ങളാണ്. […]
കണ്ണൂര്‍: ‘കോണ്‍ഗ്രസ് വിമുക്ത കേരളം’ എന്ന ബിജെപിയുടെ പുതിയ തന്ത്രം തില്ലങ്കേരി ജില്ലാ പഞ്ചായത്തില്‍ ഡിവിഷന് തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയോ എന്ന ചോദ്യവുമായി മാതൃഭൂമി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ആ ചോദ്യത്തെ തള്ളിക്കളയുകയാണ് ഇടതുപക്ഷ അണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണ 285 വോട്ടിന് ജയിച്ച തില്ലങ്കേരിയില്‍ ഇത്തവണ സിപിഐഎം സ്ഥാനാര്‍ത്ഥി ബിനോയ് കുര്യന് 6980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവണനേടിയ വോട്ടുകളേക്കാള്‍ 5000ത്തോളം വോട്ടുകളാണ് യുഡിഎഫിന് കുറഞ്ഞത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് വന്നതാണ് തില്ലങ്കേരിയില്‍ […]
താന്‍ പാര്‍ട്ടി വിടുന്നു എന്ന് പറയാന്‍ ആര്‍ക്കാണ് ഇത്ര ധൈര്യം വന്നതെന്നും ആയിഷ പോറ്റി ചോദിച്ചു. The post ‘പാര്‍ട്ടി വിടുമെന്ന് പറയാന്‍ ആര്‍ക്ക് ധൈര്യം വന്നു’; സിപിഐഎം വിടുമെന്ന പ്രചാരണം തള്ളി അയിഷ പോറ്റി appeared first on Reporter Live.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ റിപ്പോര്‍ട്ട്. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്ത രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പിന്‍വലിച്ചു. ‘സിപിഐഎം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത. ലിങ്ക് ചന്ദ്രികയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് അനുകൂലികളെത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും […]
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. The post കേരള ജാഥയുമായി എല്‍ഡിഎഫും; വിജയരാഘവനും കാനവും നയിക്കും appeared first on Reporter Live.
30, 31 തീയതികളില്‍ വീടുകളിലും, സ്ഥാപനങ്ങളിലും ഹുണ്ടിക പിരിവ് വഴി സംഘടനാപ്രവര്‍ത്തന ഫണ്ട് ശേഖരിക്കുമെന്ന് സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണെന്നും സിപിഐഎം അറിയിച്ചു. സിപിഐഎം ഫേസ്ബുക്ക് കുറിപ്പ്: കേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച വിജയമാണുണ്ടായത്. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ക്കുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ് ഫലം മാറി. കേരളം ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. നാടിന്റെ പുരോഗമനപരമായ വികസന തുടര്‍ച്ച സംരക്ഷിക്കപ്പെടണം. അതിന് പര്യാപ്തമായ […]
കൊച്ചി നഗരസഭാ കൗണ്‍സിലര്‍ സിപിഐഎം വിട്ടു. എംഎച്ച്എം അഷ്റഫാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. ആറാം ഡിവിഷന് കൗണ്‍സിലറാണ് അഷ്റഫ്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് രാജി. നഗരസഭയില്‍ കഴിഞ്ഞ 15 വര്‍ഷമായി എംഎച്ച്എം അഷ്റഫും ഭാര്യയുമാണ് മാറി മാറി മത്സരിച്ചുവരുന്നത്. ഇദ്ദേഹം സിപി ഐഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. വിപ്പ് ലംഘനം പ്രശ്നമായി വരുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ സിപിഐഎം വിടുകയാണെന്നും യുഡിഎഫിനെ പിന്തുണക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അഷ്റഫ്. […]
ചെന്നിത്തല തൃപ്പെരുംതുറയിലെ പഞ്ചായത്ത് ഭരണം രാജിവെച്ചില്ലെങ്കില്‍ നടപടിയെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ താക്കീതിനെ തള്ളി പ്രാദേശിക നേതൃത്വം. നോട്ടീസ് കൈപ്പറ്റിയെങ്കിലും ഉടന്‍ രാജിയില്ലെന്ന പ്രതികരണമാണ് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്റെത്. ലോക്കല്‍ കമ്മറ്റികളുടെ പിന്തുണയോട് കൂടിയുള്ള നീക്കത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലാ നേതൃത്വം. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിലെ കോണ്‍ഗ്രസ് സിപിഐഎം കൂട്ടുകെട്ട് സംസ്ഥാന തലത്തില്‍ തന്നെ സിപിഐഎമ്മിന് നാണക്കേടായ പശ്ചാത്തലത്തിലായിരുന്നു രാജി നിര്‍ദ്ദേശവുമായി ജില്ലാ കമ്മറ്റി മുന്നോട്ടുവന്നത്. രണ്ട് പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് പിന്തുണയില്‍ ജില്ലയില്‍ സിപിഐഎം അധികാരത്തിലേറിയത്. ഭരണം കിട്ടിയ […]