അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് ഇടതുപക്ഷവും കോണ്‍ഗ്രസും. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും അടങ്ങിയ അഞ്ച് കക്ഷികള്‍ ചേര്‍ന്നുള്ള മഹാസഖ്യം രൂപീകരിച്ചു. മാര്‍ച്ച്-ഏപ്രിലില്‍ മാസങ്ങളിലായാണ് അസമില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവുമെന്ന കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് എഐയുഡിഎഫുമായി ചേരുമോ എന്ന അഭ്യൂഹത്തിനാണ് ഇതോടെ പരിഹാരമായത്. സിപിഐഎം, സിപിഐ, സിപിഐഎംഎല്‍, എഐയുഡിഎഫ്, എജിഎം എന്നിവരാണ് സഖ്യത്തിലെ ഘടകകക്ഷികള്‍. ‘വര്‍ഗ്ഗീയ കക്ഷികളെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് സമാന ചിന്താഗതിക്കാരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു’, എന്നാണ് സഖ്യം പ്രഖ്യാപിച്ച് നടത്തിയ […]
ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ നിന്നും സ്ത്രീകള്‍ മടങ്ങണമെന്നുള്ള സുപ്രീംകോടതിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎംഎല്ഡ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്. വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ലെന്നും കവിത കൃഷ്ണന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. ‘വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ല. […]
പൊലീസ് ആക്ടില്‍ ഭേദഗതികള്‍ വരുത്തിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎംഎല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്. അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന നിര്‍ദ്ദയമായ നിയമത്തിനെതിരെ നില്ക്കുകയല്ലേ സിപിഐഎം ചെയ്യേണ്ടതെന്നും കവിത കൃഷ്ണന് പറഞ്ഞു. ഇത് പിണറായി വിജയന് തന്നെയോ? അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന നിര്‍ദ്ദയമായ നിയമത്തിനെതിരെ നില്ക്കുകയല്ലേ സിപിഐഎം ചെയ്യേണ്ടത്. ഒരു സിപിഐഎം സര്‍ക്കാര്‍തന്നെ ഇത്തരമൊരു നിയമം നടപ്പിലാക്കി ഇടതുപക്ഷത്തെ നാണം കെടുത്തരുത്’, കവിത കൃഷ്്ണന് ട്വീറ്റ് ചെയ്തു. പിണറായി വിജയനെയും സിപിഐഎമ്മിനെയും ടാഗ് ചെയ്തായിരുന്നു കവിതയുടെ […]
കൊല്‍ക്കത്ത: ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് മഹാസഖ്യത്തെ എത്തിക്കാത്തതിന് കോണ്‍ഗ്രസിന്റെ മോശം പ്രകടനമായിരുന്നെന്ന് ആവര്‍ത്തിച്ച് സിപിഐഎംഎല്‍. മഹാസഖ്യത്തിലെ വലിയ നിരാശയാണ് കോണ്‍ഗ്രസ് എന്നാണ് സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ വിശേഷിപ്പിച്ചത്. ബീഹാറിലെ അനുഭവം ഉള്‍ക്കൊണ്ട് പശ്ചിമ ബംഗാളില്‍ സീറ്റ് വിഭജനത്തില്‍ കൂടുതല്‍ പ്രായോഗിക നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ പരിതാപകരമായ പ്രകടനത്തെക്കുറിച്ച് കോണ്‍ഗ്രസ് പുനര്‍വിചിന്തനം നടത്തുമെന്നുതന്നെയാണ് താന്‍ കരുതുന്നതെന്നും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ ബംഗാളില്‍ സീറ്റ് വിഭജനത്തില്‍ അത് പ്രതിഫലിക്കുമെന്നും ഭട്ടാചാര്യ പറഞ്ഞു. ബംഗാളില്‍ അധികാരം […]
എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി മതേരത വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന വ്യക്തിയാണെന്നോ ബിജെപി ആര്‍എസ്എസ് ചാരനാണെന്നോ താന്‍ കരുതുന്നില്ലെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. എന്ത് കൊണ്ട് ജനങ്ങള്‍ എഐഎംഐഎമ്മിന് വോട്ടു ചെയ്യുന്നുവെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അസദുദ്ദീന്‍ ഉവൈസി മതേരത വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന വ്യക്തിയാണെന്നോ ബിജെപി ആര്‍എസ്എസ് ചാരനാണെന്നോ താന്‍ കരുതുന്നില്ല. ഇത് ജനാധിപത്യമാണ്. അവരൊരു പാര്‍ട്ടിയാണ്, അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവുമുണ്ട്. അവര്‍ അഞ്ച് […]
ചന്ദ്രശേഖറിന്റെ സ്വന്തം നാടെന്ന നിലക്കാണ് സിവാന്‍ ജില്ലയും ദിവാറേ നിയോജക മണ്ഡലം രാഷ്ട്രീയ വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. ജെഎന്‍യുവിലെ തീപ്പൊരി നേതാവായിരുന്നു ഐസയുടെ ചന്ദ്രശേഖര്‍. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് അദ്ധ്യക്ഷനായിരുന്നു ചന്ദ്രശേഖര്‍. പഠനശേഷം തന്റെ നാടായ സിവാനില്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ചന്ദ്രശേഖറിന്റെ തീരുമാനം. സിപിഐഎം എംഎല് ലിബറേഷന്‍ നേതാവായി പ്രവര്‍ത്തനം ആരംഭിച്ച ചന്ദ്രശേഖര്‍ വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടി. 1997ല്‍ സിവാനില്‍ ഒരു തെരുവ് യോഗത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കേ ഒരു കൂട്ടം ആളുകള്‍ ചന്ദ്രശേഖറിനെ […]
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തോടൊപ്പം മത്സരിച്ച ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി വോട്ടെണ്ണല്‍ പ്രവണതകള്‍ സൂചിപ്പിക്കുന്നു. ഇടതുപാര്‍ട്ടികള്‍ മത്സരിച്ച 29 സീറ്റുകളില്‍ ഇരുപതോളം മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടുനില്‍ക്കുകയാണ്. ബിജെപിക്കെതിരെ മതേതര ശക്തികളുടെ വോട്ട് ശിഥിലമാകാതിരിക്കാന്‍ ഇത് ആദ്യമായാണ് ഇടതുകക്ഷികള്‍ കോണ്‍ഗ്രസിനോടും ആര്‍ജെഡിയോടും ചേര്‍ന്ന് രാഷ്ട്രീയ സഖ്യമുണ്ടാക്കി മത്സരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് സിപിഐഎംഎല്‍ ലിബറേഷന്‍ 14ഉം സിപിഐ മൂന്നിടത്തും സിപിഐഎം രണ്ട് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ ലീഡ് പിടിച്ചിരുന്നു. […]
പാറ്റ്ന: ബീഹാറില്‍ സിപിഐയും സിപിഐഎമ്മും നേരത്തെ ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെ പിന്തുണച്ചിട്ടുണ്ടെങ്കിലും സിപിഐഎംഎല്‍ ലിബറേഷന്‍ ആദ്യമായാണ് മഹാസഖ്യത്തിന്റെ ഭാഗമാവുന്നത്. മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. ലിബറേഷന്‍ 19 സീറ്റുകളിലും സിപിഐ ആറ് സീറ്റുകളിലും സിപിഐഎം നാല് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സീറ്റ് വിതരണ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ലിബറേഷന്‍ കൂടുതല്‍ സീറ്റുകള്‍ക്ക് വേണ്ടി വാദിച്ചിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള സിവാന്‍, ആര്‍വാല്‍, ജെഹനാദ്, റൂറല്‍ പാറ്റ്ന, കാട്ടിഹാര്‍ ഉള്‍പ്പെടെയുള്ള 19 സീറ്റുകളാണ് ലിബറേഷന്‍ ലഭിച്ചത്. കഴിഞ്ഞ നിയമസഭയില്‍ […]
ഗുവാഹത്തി: കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് 16 വര്‍ഷം പിന്നിട്ടതിന് ശേഷം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച് എഐയുഡിഎഫ്. എഐയുഡിഎഫ് അദ്ധ്യക്ഷന്‍ ബദ്ദറുദ്ദീന്‍ അജ്മലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മറ്റിയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന മഹാസഖ്യത്തില്‍ അണിചേരാനുള്ള തീരുമാനമെടുത്തത്. കോര്‍ കമ്മറ്റിക്ക് ശേഷം കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയെ ഗുവാഹത്തി മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചു. കൊവിഡ് രോഗത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് […]
പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ആകെയുള്ള 243 സീറ്റില്‍ 143 സീറ്റുകളാണ് ആര്‍ജെഡിക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് 10-12 സീറ്റുകള്‍ മുകേഷ് സാഹ്നിക്ക് വികാസ്ശീല് ഇന്സാന് പാര്‍ട്ടിക്ക് നല്‍കും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് രണ്ട് സീറ്റുകളും ആര്‍ജെഡി ക്വാട്ടയില്‍ നിന്ന് നല്‍കും. കോണ്‍ഗ്രസിന് 68-70 സീറ്റുകളാണ് നല്‍കുക. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 41 സീറ്റിലാണ് മത്സരിച്ചത്. 21 സീറ്റുകളിലാണ് വിജയിച്ചത്. ഇടതുപാര്‍ട്ടികള്‍ക്ക് 29 […]