Posts in category: cricket news
‘ഇത് പുതിയ ബംഗ്ലാ കടുവകള്‍’; കരീബിയന്‍ കരുത്തിനെ തകര്‍ത്തെറിഞ്ഞ് തമീം ഇക്ബാലും സംഘവും

മൂന്ന് ഏകദിനങ്ങള്‍, മൂന്ന് ചരിത്ര വിജയങ്ങള്‍. ചരിത്രം രചിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ്. പൊതുവെ മുന്‍നിര ടീമുകളോട് ഏറ്റുമുട്ടി അവസാനം നിമിഷം തോല്‍വിയേറ്റു വാങ്ങുന്ന ടീമെന്നാണ് കളി നിരീക്ഷകര്‍ ബംഗ്ലാദേശിനെ വിലയിരുത്തുന്നത്. ഇന്ത്യയോട് ഉള്‍പ്പെടെ നിരവധി തവണ അവസാന നിമിഷം തോല്‍വിയേറ്റു വാങ്ങി ദുരന്ത കഥകളും ബംഗ്ലാ കടുവകളുടെ പുസ്തകത്തിലുണ്ട്. എന്നാല്‍ ഇത് പുതിയ ടീമാണ്. വെസ്റ്റിന്‍ഡിസിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ മൂന്നും വിജയിച്ച് പുതു ചരിത്രം സൃഷ്ടിച്ച തമീം ഇക്ബാലിന്റെ കൂട്ടരുടെയും ടീം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ […]

‘പിതാവ് മരിച്ചിട്ട് ഒരു നോക്ക് കാണാനായില്ല’; മൈതാനത്ത് കണ്ണുനിറഞ്ഞ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സിറാജ്

ഐപിഎല്ലിലേക്ക് അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ നമുക്ക് നഷ്ടപ്പെട്ടു പോയേക്കാമായിരുന്നു അപൂര്‍വ്വ പ്രതിഭയാണ് മുഹമ്മദ് സിറാജ്. പര്യടനത്തിനായി ആസ്‌ട്രേലിയയിലെത്തി ഒരാഴ്ച്ച പിന്നീടുമ്പോള്‍ സിറാജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങളും മറ്റു നിയമപ്രശ്‌നങ്ങളും കാരണം പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും താരത്തിന് കഴിഞ്ഞില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിറാജിന് ലഭിച്ച സുവര്‍ണാവസരം കൂടിയായിയിരുന്നു ആസ്‌ട്രേലിയന്‍ പര്യടനം. രഞ്ജി ട്രോഫിയിലെയും ഐപിഎല്ലിലെയും മിന്നും പ്രകടനത്തിനൊടുവില്‍ ലഭിച്ച അവസരത്തില്‍ താരം കഴിവ് തെളിയിക്കുകയും ചെയ്തു. ബ്രിസ്‌ബേനിലെ ചരിത്ര […]

‘ബോള്‍ തട്ടി മുറിഞ്ഞു തൂങ്ങിയ വിരല്‍ തുന്നിച്ചേര്‍ത്തു’; പരിക്കേറ്റ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം. കാന്‍ഡര്‍ബെറി കിംഗ്‌സിനെതിരായ മത്സരത്തിലാണ് വെല്ലിംഗ്ടണ്‍ താരമായ നീഷാമിന് ഗുരുതര പരിക്കേല്‍ക്കുന്നത്. കാന്‍ഡര്‍ബെറി ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗളിംഗ് എന്‍ഡില്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നീഷാമിന്റെ വിരല്‍ മുറിഞ്ഞ് തൂങ്ങിയത്. Just to clarify to everyone asking, I underwent a minor procedure last night to make sure my finger is still in good […]

തുടര്‍ച്ചയായ പരാജയങ്ങള്‍; വെടിക്കെട്ടുകള്‍ പിറക്കേണ്ട സഞ്ജുവിന്റെ ബാറ്റിനെന്തുപറ്റി?

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പ്രകടനം ആരാധക പ്രീതി പിടിച്ചുപറ്റി കഴിഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, ജലജ് സക്‌സേന തുടങ്ങിയവരുടെ പ്രകടനം ഏറെ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുംബൈക്കെതിരായ മത്സരത്തില്‍ അദ്ഭുത പ്രകടനം കാഴ്ച്ചവെച്ച അസഹ്‌റുദ്ദീനെ തേടി ഐപിഎല്‍ ടീമുകളെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളാ നായകന്‍ സഞ്ജുവിന്റെ പ്രകടനം ആശങ്കകള്‍ സൃഷ്ടിക്കുകയാണ്. ‘പൊരുതാന്‍ വാലറ്റത്ത് പുതിയ പിള്ളേരുണ്ട്’; കംഗാരുക്കളെ വലച്ച താക്കൂറിനും സുന്ദറിനും അഭിനന്ദന പ്രവാഹം ഐപിഎല്ലിന്റെ തുടക്കത്തില്‍ മിന്നും […]

പരിക്ക് മറന്ന് പോരാടണം, ഗാബയില്‍ ഇന്ത്യക്ക് അഭിമാന മത്സരം; തുറുപ്പു ചീട്ടായി യോര്‍ക്കറുകളുടെ ‘നട’രാജനെത്തിയേക്കും

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ ഇറങ്ങും. ഗാബയില്‍ നാളെ പുലര്‍ച്ചെ 5.30നാണ് മത്സരം ആരംഭിക്കും. നിലവില്‍ ഒരോ മത്സരം വിജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ വിരോചിത സമനില പിടിച്ചിരുന്നു. ഗാബയില്‍ വിജയിക്കുന്ന ടീമിനാവും പരമ്പര. നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റതോടെ ഗാബ ടെസ്റ്റിന് ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലായിരിക്കും ഇറങ്ങുക. നേരത്തെ പരമ്പരയ്ക്ക് മുന്‍പ് തന്നെ ഇന്ത്യ പരിക്കിന്റെ പിടിയിലായിരുന്നു. പരിക്ക് തോല്‍പ്പിക്കുമോ? പരിക്ക് ഗാബയില്‍ ഇന്ത്യക്ക് പരിക്കിനെ പേടിക്കേണ്ടി വരുമെന്നത് […]