Posts in category: Cricket
‘സൂപ്പര്‍ സണ്‍ഡേ’ രണ്ട് മത്സരങ്ങള്‍; മൂന്ന് സൂപ്പര്‍ ഓവറുകള്‍

ട്വന്റി ട്വന്റിയില്‍ സൂപ്പര്‍ ഓവറുകള്‍ അപൂര്‍വമല്ല. ഐപിഎല്ലില്‍ പ്രത്യേകിച്ചും. എല്ലാ സീസണിലും സൂപ്പര്‍ ഓവര്‍ വിധിയെഴുതുന്ന ഒന്നിലധികം മത്സരങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരേ ദിവസം നടക്കുന്ന രണ്ട് ഐപിഎല്‍ മത്സരങ്ങളിലും സൂപ്പര്‍ ഓവര്‍ കൊണ്ട് വിജയിയെ തീരുമാനിക്കേണ്ടി വരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ ഒരു മത്സരത്തില്‍ തന്നെ രണ്ട് സൂപ്പര്‍ വന്നാലോ? അത്തരത്തിലൊരു മത്സരത്തിനാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. മുംബൈ ഇന്ത്യന്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഐപിഎല്ലില്‍ ഇന്നലെ രണ്ട് […]

നാലുവര്‍ഷത്തെ കടം തീര്‍ത്ത് അക്‌സര്‍ പട്ടേല്‍; വീട്ടിയത് ധോണിയോടുള്ള മധുരപ്രതികാരം

സ്റ്റമ്പിന് പിന്നില്‍ ധോണിയെ സാക്ഷി നിറുത്തി ജഡേജ എറിഞ്ഞ മൂന്നു ബോളുകള്‍ ഷാര്‍ജ സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ചു ഡല്‍ഹിയെ വിജയത്തിലെത്തിച്ചു ആക്‌സര്‍ പട്ടേല്‍. ഈ മധുര പ്രതികാരമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. The post നാലുവര്‍ഷത്തെ കടം തീര്‍ത്ത് അക്‌സര്‍ പട്ടേല്‍; വീട്ടിയത് ധോണിയോടുള്ള മധുരപ്രതികാരം appeared first on Reporter Live.

ഓപ്പണിംഗ് പരീക്ഷണം വിജയിച്ചപ്പോള്‍ കളി തോറ്റു; രാജസ്ഥാനെതിരെ ബാഗ്ലുരിന് 7 വിക്കറ്റ് ജയം

രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ ബാഗ്ലൂര്‍ 7 വിക്കറ്റ് വിജയം നേടി. എന്നാല്‍ ഒപ്പം തന്നെ പറയാവുന്ന മറ്റൊരു പരീക്ഷണ വിജയം രാജസ്ഥാന്‍ റോയല്‍സിനുമുണ്ട്. ഇതിനുമുന്‍പ് എട്ട് മത്സരങ്ങള്‍ പിന്നിട്ടിട്ടും മികച്ചൊരു ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കാനാകാത്ത ടീമെന്ന പേര് രാജസ്ഥാന്‍ റോയല്‍സ് മാറ്റി. The post ഓപ്പണിംഗ് പരീക്ഷണം വിജയിച്ചപ്പോള്‍ കളി തോറ്റു; രാജസ്ഥാനെതിരെ ബാഗ്ലുരിന് 7 വിക്കറ്റ് ജയം appeared first on Reporter Live.

മികച്ച തുടക്കം, പിന്നീട് മായുന്ന മികവ്; സഞ്ജു സ്ഥിരതയുടെ ട്രാക്കിലേക്ക് മാറേണ്ട സമയമായി

കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളിലായി സഞ്ജു സാംസണ്‍ എന്ന മലയാളി താരം ഇതിഹാസങ്ങള്‍ക്കിടയില്‍ പോലും ചര്‍ച്ചയാകുന്നത് പതിവാണ്. എന്നാല്‍ അത് സീസണിന്റെ തുടക്കത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നായി പിന്നീട് മാറാറുമുണ്ട്. ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുന്നു എന്നതാണ് താരത്തിന്റെ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 74 റണ്‍സ്. അതും കേവലം 32 പന്തുകളില്‍ നിന്ന്. പിന്നാലെ വലം കൈയ്യന്‍ ബാറ്റ്സ്മാനെ പുകഴ്ത്തി മുന്‍താരങ്ങളും എത്തി. […]

വണ്‍ ടൈം വണ്ടറെന്ന് പറഞ്ഞവര്‍ക്ക് മറുപടി; രാജസ്ഥാനെ ജയിപ്പിച്ച് തേവാട്ടിയ

രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതാണ് തേവാട്ടിയയുടെ ഇന്നിങ്‌സ്. The post വണ്‍ ടൈം വണ്ടറെന്ന് പറഞ്ഞവര്‍ക്ക് മറുപടി; രാജസ്ഥാനെ ജയിപ്പിച്ച് തേവാട്ടിയ appeared first on Reporter Live.

ഐപിഎല്‍: ചെന്നൈ-ബാഗ്ലൂര്‍ മത്സരത്തില്‍ വാതുവെപ്പ്; 6 പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ലാപ്‌ടോപ്പുകള്‍ എന്നിവയും 75,000 രൂപയിലധികം പണവും പിടികൂടി. The post ഐപിഎല്‍: ചെന്നൈ-ബാഗ്ലൂര്‍ മത്സരത്തില്‍ വാതുവെപ്പ്; 6 പേര്‍ അറസ്റ്റില്‍ appeared first on Reporter Live.

ചെന്നൈയുടെ തുടര്‍തോല്‍വികള്‍; ധോണിയുടെ അഞ്ച് വയസ്സുകാരി മകള്‍ക്കെതിരെ റേപ്പ് ത്രെട്ട്; ലജ്ജിപ്പിക്കുന്നതെന്ന് ആരാധകര്‍, പിന്തുണ

ധോണിയുടെ കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. The post ചെന്നൈയുടെ തുടര്‍തോല്‍വികള്‍; ധോണിയുടെ അഞ്ച് വയസ്സുകാരി മകള്‍ക്കെതിരെ റേപ്പ് ത്രെട്ട്; ലജ്ജിപ്പിക്കുന്നതെന്ന് ആരാധകര്‍, പിന്തുണ appeared first on Reporter Live.

കാത്തിരിക്കുന്നു മഹീ, ഒരു പക്ഷേ ആ പന്ത് പോലും നിന്റെ ‘ഹെലിക്കോപ്റ്ററിലേറി’ ഗ്യാലറിയിലെത്താന്‍

കിതയ്ക്കുന്ന ധോണി ഇതിഹാസ ഫിനിഷറുടെ അന്ത്യമോ? ക്രീസില്‍ ആ നീളന്‍ മുടിക്കാരനുണ്ടെങ്കില്‍ അവസാന ഓവറില്‍ 20 റണ്‍സ് ഒരു പ്രശ്‌നമേ ആയിരുന്നില്ല. അവസാന പന്തില്‍ സിക്‌സര്‍ വേണമെങ്കില്‍ ടി വി ഓഫ് ചെയ്യേണ്ടി വരില്ല. 3 റണ്‍സ് ഓടിയെടുക്കുക നിസ്സാരമായിരുന്നു. പ്രതീക്ഷയെക്കാള്‍ ഉറച്ച വിശ്വാസമായിരുന്നു മഹേന്ദ്ര സിംഗ് ധോണി എന്ന ഫിനിഷറില്‍ ,വേഗക്കാരനില്‍. കാലം അയാളെ മുപ്പതുകളില്‍ എത്തിക്കും വരെയും അതങ്ങനെ തുടര്‍ന്നു. പക്ഷേ ഇന്നതിന് അന്ത്യമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ ബാറ്റിലെ സ്‌ഫോടനാത്മകത നഷ്ടപ്പെട്ടുവെന്ന് ആശങ്കപ്പെട്ടാല്‍ […]

തന്റെ നേർക്ക് വന്ന കൈകളെ തന്നെ വാനിലുയർത്തി തനിക്കായി ജയ് വിളിപ്പിച്ചവൻ; രാഹുൽ തെവാട്ടിയ

എഴുതി തള്ളിയവരെ 6 പന്തുകൾക്കിടയിൽ തെവാട്ടിയ നിശബ്ദ്നാക്കി. ഷെൽട്ടൻ കോട്രൽ എറിഞ്ഞ പതിനേഴാം ഓവറിൽ 6 പന്തുകളിൽ 5 സിക്സറുകൾ. The post തന്റെ നേർക്ക് വന്ന കൈകളെ തന്നെ വാനിലുയർത്തി തനിക്കായി ജയ് വിളിപ്പിച്ചവൻ; രാഹുൽ തെവാട്ടിയ appeared first on Reporter Live.

സഞ്ജു സാംസണ്‍ അടുത്ത ധോണിയെന്ന് ശശി തരൂര്‍; മറ്റൊരു ധോണിയാകേണ്ട കാര്യമില്ലെന്ന് ഗൗതം ഗംഭീര്‍

സഞ്ജു സാംസണ്‍ ഒരിക്കലും മറ്റൊരാളാകേണ്ടതില്ല. അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണായിരിക്കുമെന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. The post സഞ്ജു സാംസണ്‍ അടുത്ത ധോണിയെന്ന് ശശി തരൂര്‍; മറ്റൊരു ധോണിയാകേണ്ട കാര്യമില്ലെന്ന് ഗൗതം ഗംഭീര്‍ appeared first on Reporter Live.