അടുത്ത ഐപിഎല്‍ സീസണിനുള്ള ഐപിഎല്‍ ടീമില്‍ നിന്നും പുറത്താക്കപ്പട്ടെ ശ്രീലങ്കന്‍ പേസര്‍ ബൗളര്‍ ലസിത് മലിംഗയ്ക്ക് ആശംസകള്‍ നേര്‍ന്ന് ജസ്പ്രീത് ബുമ്ര. മുംബൈ ഇന്ത്യന്‍സിലെ സീനിയര്‍ ബൗളര്‍മാരുടെ പട്ടികയിലുള്ള താരമാണ് മലിംഗ. നിങ്ങളുടെ ടീമില്‍ കളിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. താങ്കളുടെ നിര്‍ദേശങ്ങളും വിലയിരുത്തലുകളും ലഭിക്കുകയെന്നാല്‍ വലിയ കാര്യമാണ്. കരിയറില്‍ എല്ലാവിധ ആശംസകളും മാലിക്കുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. നിങ്ങളില്ലാത്ത ഐപിഎല്ലിന് തിളക്കം കുറയുമെന്ന് തീര്‍ച്ച. ജസ്പ്രീത് ബുമ്ര It’s been an honour playing alongside you and […]
രാജസ്ഥാന് റോയല്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും വൈറലായി മലയാളികളുടെ സ്നേഹത്തെക്കുറിച്ചുള്ള സഞ്ജു സാംസണിന്റെ പ്രതികരണം. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനുമായിട്ടുള്ള അഭിമുഖത്തിലായിരുന്നു സഞ്ജു മനസുതുറന്നത്. തിരുവനന്തപുരത്ത് മഹേന്ദ്ര സിംഗ് ധോനിയും വിരാട് കോഹ്ലിയും ഇറങ്ങിയ സമയത്ത് മിണ്ടാതിരുന്ന കാണികള്‍ സഞ്ജുവിനെ കണ്ടപ്പോള്‍ ഇളകി മറിഞ്ഞു. ഇതിന്റെ കാരണമെന്താണ് എന്നായിരുന്നു അശ്വിന്റെ ചോദ്യം. ”എന്റെ ജീവിതത്തില്‍ ഇത്രയും വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാവില്ല. എങ്ങനെ പ്രതികരിക്കണമെന്ന് ആദ്യം മനസിലായില്ല. സ്വപ്നലോകത്ത് എത്തിയ പോലെയായിരുന്നു. അവസാനം മതി, നിങ്ങളൊന്ന് […]
ഐപിഎല്ലിലേക്ക് അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ നമുക്ക് നഷ്ടപ്പെട്ടു പോയേക്കാമായിരുന്നു അപൂര്‍വ്വ പ്രതിഭയാണ് മുഹമ്മദ് സിറാജ്. പര്യടനത്തിനായി ആസ്ട്രേലിയയിലെത്തി ഒരാഴ്ച്ച പിന്നീടുമ്പോള്‍ സിറാജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങളും മറ്റു നിയമപ്രശ്നങ്ങളും കാരണം പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും താരത്തിന് കഴിഞ്ഞില്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിറാജിന് ലഭിച്ച സുവര്‍ണാവസരം കൂടിയായിയിരുന്നു ആസ്ട്രേലിയന്‍ പര്യടനം. രഞ്ജി ട്രോഫിയിലെയും ഐപിഎല്ലിലെയും മിന്നും പ്രകടനത്തിനൊടുവില്‍ ലഭിച്ച അവസരത്തില്‍ താരം കഴിവ് തെളിയിക്കുകയും ചെയ്തു. ബ്രിസ്ബേനിലെ ചരിത്ര […]
ആസ്ട്രേലിയയുടെ മുന്‍നിര താരങ്ങളെ നിലനിര്‍ത്താതെ ഐപിഎല്‍ ടീമുകള്‍. ഓസീസിന്റെ മുന്‍നായകനും ബാറ്റ്സ്മാനുമായി സ്റ്റീവ് സ്മിത്താണ് പട്ടികയിലെ ഏറ്റവും പ്രമുഖന്. സ്മിത്തിനെ കൂടാതെ മറ്റൊരു സൂപ്പര്‍ താരമായ ആരോണ്‍ ഫിഞ്ചിനും പുറത്തായിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓസീസ് ഓള്‍റൗണ്ടറായ ക്രിസ് ഗ്രീനിനെ ഒഴിവാക്കി. ഡല്‍ഹി ക്യാപ്റ്റല്‍സ് അലക്സ് കാരിയെയും കിംഗ്സ് ഇലവന് പഞ്ചാബ് ഗ്ലെന്‍ മാക്സ് വെല്ലിനെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ആരോണ്‍ ഫിഞ്ചിനെയും ഒഴിവാക്കി. ജെയിംസ് പാറ്റിന്‍സണിനെ മുംബൈയും പുറത്താക്കിയിട്ടുണ്ട്. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് സാം […]
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് സഞ്ജു. 26-ാം വയസില്‍ നായകസ്ഥാനം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാജസ്ഥാന് റോയല്‍സിന്റെ ക്യാംപ്റ്റന്‍ സ്ഥാനം ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് സഞ്ജു പ്രതികരിച്ചു. “ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമിനെ നയിക്കാനാവുന്നതില്‍ അഭിമാനമുണ്ട്. രാഹുല്‍ ദ്രാവിഡ് അടക്കമുള്ള മുന്‍ഗാമികളെ മാതൃകയാക്കും.“ സഞ്ജു സാംസണ് നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് നിയമനം. സംഗക്കാരയാണ് ടീം ഡയറക്ടര്‍. ഒരു പുതിയ അധ്യായം […]
ബ്രിസ്ബേന്‍ ടെസ്റ്റിലെ ചരിത്ര വിജയത്തിന് പിന്നാലെ ഓസീസ് ഇതിഹാസങ്ങളുടെ പാളിപ്പോയ പ്രവചനങ്ങളെ ട്രോളി എം.പി ശശി തരൂര്‍. റിക്കി പോണ്ടിംഗ്, മാര്‍ക്ക് വോ, മൈക്കല്‍ ക്ലാര്‍ക്ക്, ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കള്‍ വോണ്‍ എന്നിവര്‍ക്കെതിരെയാണ് തരൂരിന്റെ ട്രോള്‍. ”ക്ലാര്‍ക്ക് പറഞ്ഞത് ശരിയാണ്. വിജയവും ആഘോഷവും ഒരു വര്‍ഷം തുടരും. അടുത്ത മാസം ഇംഗ്ലണ്ടിനെ തോല്പ്പിച്ചായിരിക്കും അതിന് തുടക്കം കുറിക്കുക” ശശി തരൂര്‍ നാല് പേരുടെയും പ്രസ്താവനകള്‍ ചേര്‍ത്ത ചിത്രത്തിനൊപ്പമാണ് കോണ്‍ഗ്രസ് എംപിയുടെ മറുപടി. കോലിയില്ലാതെ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ […]
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യ അട്ടിമറി വിജയം സ്വന്തമാക്കിയതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി ഓസീസ് ഇതിഹാസങ്ങളുടെ പ്രവചനങ്ങള്‍. ഓസീസിന്റെ എക്കാലത്തെയും മികച്ച നായകനായ റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക്, മാര്‍ക്ക് വോ എന്നിവരുടെ പ്രവചനങ്ങളാണ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. ”പരമ്പരയിലെ എല്ലാ ടെസ്റ്റുകളില്‍ ഇന്ത്യ അമ്പേ പരാജയപ്പെടും. അഡ്ലൈഡ് ടെസ്റ്റില്‍ ഫലം സൂചിപ്പിക്കുന്നത് അത്തരമൊരു തൂത്തുവാരലിലേക്കാണ്.” റിക്കി പോണ്ടിംഗ് രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സിന് പുറത്തായ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് പോണ്ടിംഗിന്റെ പ്രവചനം. […]
ബ്രിസ്ബേനിലെ ചരിത്ര വിജയത്തിന് പിന്നാലെ ഓസീസ് ടീമിന് ട്രോള്‍ പൂരം. പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങള്‍ ഇന്ത്യക്കെതിരെ നടത്തിയ ഓരോ വാക് പോരിനും മറുപടി പറയുന്ന വിധത്തിലാണ് മിക്ക ട്രോളുകളും. ഇന്ത്യ ഓസീസില്‍ കംഗാരു ഫ്രൈ ഉണ്ടാക്കിയെന്നും ട്രോളന്മാര് പരിഹസിക്കുന്നു. നേരത്തെ ചില ഓസീസ് ഇതിഹാസ താരങ്ങളെല്ലാം ഇന്ത്യ ദയനീയ പരാജയം നേരിടുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ മത്സര ഫലങ്ങള്‍ മറ്റൊന്നായി മാറിയതോടെ വിഷയം ട്രോളന്മാര് ആഘോഷമാക്കി. ‘മുഖത്ത് മുട്ടയേറ് കിട്ടിയത് സമാനം’; ഓസീസിന്റെ തോല്‍വിയില്‍ മുന്‍ ഇംഗ്ലണ്ട് നായകന് […]
സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തോല്‍വിക്ക് കാരണം ബൗളര്‍മാരുടെ മോശം പ്രകടനം. മുന്‍നിര ബൗളര്‍മാരായ ശ്രീശാന്ത്, എം.ഡി നിതീഷ്, കെ.എം ആസിഫ് എന്നിവരെല്ലാം കണക്കിന് തല്ലുവാങ്ങി. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുനല്‍കി 2 വിക്കറ്റെടുത്ത സച്ചിന് ബേബി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പാര്‍ട് ടൈം ബൗളര്‍ അക്ഷയ് ചന്ദ്രനും 12.00 ശരാശരിയില്‍ റണ്‍ വിട്ടുനല്‍കി. സീനിയര്‍ താരം ശ്രീശാന്തില്‍ ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു അദ്ഭുത പ്രകടനമൊന്നും ശ്രീയില്‍ നിന്നുണ്ടായില്ല. […]
ബ്രിസ്ബേനില്‍ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ അഭിനന്ദനങ്ങളറിയിച്ച് ക്രിക്കറ്റ് ലോകം. ഇന്ത്യ ഗാബയില്‍ ഓസീസിനെ തോല്‍പ്പിച്ചപ്പോള്‍ ഇംഗ്ലണ്ടിലിരിക്കുന്ന തന്റെ മുഖത്ത് മുട്ടയേറ് കിട്ടിയതിന് സമാനമായിട്ടാണ് തോന്നിയതെന്ന് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍ പ്രതികരിച്ചു. ”മനോഹരമായിട്ടാണ് ഇന്ത്യ ബ്രിസ്ബേനില്‍ കളിച്ചത്. ഏറ്റവും മഹത്തരമായ ടെസ്റ്റ് വിജയമാണിത്. ഇംഗ്ലണ്ടിലിരിക്കുന്ന എന്റെ മുഖത്ത് മുട്ടയേറ് കിട്ടിയ പോലുണ്ടായിരുന്നു. എന്തിരുന്നാലും ഇന്ത്യയുടെ കളി മികവും താരങ്ങളെയും വളരെയേറെ ഇഷ്ടപ്പെട്ടു. ഇന്ത്യ കരുത്തി കാട്ടി, ശുഭ്മാന്‍ ഗില്ലും ഋഷബ് പന്തും […]