Posts in category: Crime
ജോളിയുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആളൂര്‍ കോടതിയില്‍; ജോളിയുടെ മറുപടി ഇങ്ങനെ

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതിയായ ജോളി ജോസഫിന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ തന്നെ അനുവദിക്കണമെന്ന അഡ്വ. ബിഎ ആളൂരിന്റെ അപേക്ഷയില്‍ കോടതി ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം തേടി. ഇങ്ങനെയൊരു അപേക്ഷ നല്‍കാന്‍ ജോളി ആളൂരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതിയോട് ജില്ലാ ജയില്‍ സൂപ്രണ്ട് വിശദീകരിക്കേണ്ടത്. ജോളിയുടെ സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ജയില്‍ അധികൃതരുടെ കൈവശമുണ്ടോയെന്നും കോടതി ചോദിച്ചു. ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ കൈാര്യം ചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിലാണ് ആളൂര്‍ കോടതിയെ സമീപിച്ചത്. […]

‘251 രൂപക്ക് സ്മാര്‍ട്ട്‌ഫോണ്‍’ ആശയത്തിലൂടെ ശ്രദ്ധേയനായ മോഹിത്ത് 200 കോടിയുടെ തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍

251 രൂപക്ക് സ്മാര്‍ട്ട്‌ഫോണ്‍ എന്ന ആശയത്തിലൂടെ ശ്രദ്ധേയനായിരുന്ന മോഹിത് ഗോയല്‍ തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍. 200 കോടിയുടെ ഡ്രൈ ഫ്രൂട്ട് തട്ടിപ്പുക്കേസിലാണ് ഇയാളെ നോയിഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങി നിരവധി ഡ്രൈ ഫ്രൂട്ട് കച്ചവടക്കാരെ കബളിപ്പിച്ചുവെന്നാണ് കേസ്. സെക്ടര്‍ 51 ലെ മേഘ്ദൂതം പാര്‍ക്കിന് സമീപം വെച്ച് ഞായറാഴ്ച വൈകിട്ടാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ദുബായി ഡ്രൈ ഫ്രൂട്ട്, സ്പൈസസ് ഹബ് അടക്കം ഏഴ് കമ്പനികള്‍ ഇയാളുടെ പേരിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 […]

മോഷണം നടത്തിയ പണം ഉപയോഗിച്ച് ചാരിറ്റിപ്രവര്‍ത്തനം; ഒടുവില്‍ ‘പാവങ്ങളുടെ മിശിഹ’ പിടിയില്‍

രാജ്യത്തിന്റെ വിവിധഭാഗങ്ങില്‍ വാഹനത്തില്‍ സഞ്ചരിച്ച് മോഷണം നടത്തുന്ന സംഘം ഡല്‍ഹിയില്‍ പിടിയില്‍. ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാനും (30) സംഘവുമാണ് ഏഴാം തീയതി പിടിയിലായത്. ഡല്‍ഹി, പഞ്ചാബ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ വിവിധ മോഷണക്കേസുകളിലെ പ്രതികളാണ് ഇര്‍ഫാനും കൂട്ടാളികളും. മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ട് ആര്‍ഭാടജീവിതവും ചാരിറ്റിപ്രവര്‍ത്തനങ്ങളുമാണ് സംഘം നടത്തിക്കൊണ്ടിരുന്നത്. ബിഹാറിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ നടത്തി മരുന്നുകളും പണവും നല്‍കിയാണ് ഇര്‍ഫാന്‍ ജനപ്രീതി നേടിയെടുത്തത്. പാവങ്ങളുടെ മിശിഹാ എന്നാണ് ഇയാള്‍ ഗ്രാമവാസികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ചാരിറ്റി […]

‘പത്താം വയസ് മുതല്‍ അമ്മ പീഡിപ്പിച്ചു’ മൊഴിയില്‍ ഉറച്ച് മകന്‍

തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ 14കാരനായ മകനെ പീഡിപ്പിച്ച സംഭവത്തില്‍ മൊഴിയില്‍ ഉറച്ച് പരാതിക്കാരനായ കുട്ടി. പത്താം വയസ് മുതല്‍ അമ്മ തന്നെ പീഡിപ്പിക്കുകയാണെന്ന് ഇരയായ മകന്‍ പ്രതികരിച്ചെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെയോ ഫോണില്‍ വീഡിയോ കോള്‍ വിളിച്ച ശേഷമായിരുന്നു പീഡനമെന്നും ഇതൊക്കെ സാധാരണമാണെന്ന് അമ്മ തന്നോട് പറഞ്ഞിരുന്നെന്നും മകന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു. അച്ഛന്‍ അറിയാതെ അമ്മ മറ്റൊരു ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ മൂത്തമകനായ 17കാരനും വെളിപ്പെടുത്തി. അമ്മയുടെ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വഴക്ക് […]

തിരുവനന്തപുരത്ത് പൊലീസ് വാഹനം ഇടിച്ചുതകര്‍ക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അറസ്റ്റിലായത് കൊലക്കേസ് പ്രതികള്‍

തലസ്ഥാന നഗരത്തില്‍ ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡില്‍ ഇന്നലെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തില്‍ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ മൂന്നു പേരെ ഫോര്‍ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്. മഫ്തിയില്‍ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച ഗുണ്ടാസംഘം കാറില്‍ രക്ഷപ്പെടുന്നതിന് ഇടയിലാണ് പോലീസ് ജീപ്പും ആക്രമിച്ചത്. […]

പ്ലസ്ടു ബാച്ചിന് 25 ലക്ഷം കോഴ: കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കണ്ണൂര്‍: അഴീക്കോട് സ്‌കൂള്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇഡി സംഘം അഴീക്കോട് സ്‌കൂളിലെത്തി തെളിവെടുത്തിരുന്നുു. മാനേജര്‍, മുന്‍ മാനേജര്‍ എന്നിവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെഎം ഷാജി സ്‌കൂള്‍ മാനേജ്മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2014ലാണ് സംഭവം. 2017ല്‍ മുസ്ലീംലീഗ് അഴീക്കോട് പഞ്ചായത്ത് […]

നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊന്നു; മാതാവ് അറസ്റ്റില്‍

കാസര്‍ഗോഡ് ബദിയടുക്കയില്‍ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 15ന് ഭര്‍തൃവീട്ടില്‍ വച്ചാണ് ഷാഹിന പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഷാഹിന ഗര്‍ഭിണിയായ വിവരം ഭര്‍ത്താവും വീട്ടുകാരോ അറിഞ്ഞിരുന്നില്ല. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ഷാഹിനയെ ആശുപത്രിയില്‍ എത്തിച്ച ഘട്ടത്തിലാണ് പ്രസവം നടന്ന വിവരം ഭര്‍ത്താവും ബന്ധുക്കളും അറിയുന്നത്. വീട്ടില്‍ നടത്തിയ തെരച്ചിലില്‍ രാത്രിയോടു കൂടി തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം […]

‘ലഹരിയില്‍ ഒന്നും ഓര്‍മയില്ല; 12 പേര്‍ക്കും ഒരേ മറുപടി’ ജാന്‍വിയുടെ കൊലപാതകത്തില്‍ നുണപരിശോധന

മുംബൈയില്‍ പുതുവര്‍ഷദിനത്തില്‍ ജാന്‍വി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ നുണപരിശോധന നടത്താനൊരുങ്ങി മുംബൈ പൊലീസ്. സംഭവദിവസം ജാന്‍വിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി എല്ലാം ഒന്നും ഓര്‍മ്മയില്‍ എന്നായിരുന്നു. ഇതോടെയാണ് എല്ലാവരിലും നുണ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. പുതുവത്സര പാര്‍ട്ടിക്കിടെയാണ് സുഹൃത്തുക്കള്‍ 19കാരിയായ ജാന്‍വിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ദിയ പദാല്‍ക്കര്‍, ശ്രീ ജോധാങ്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവദിവസം രാത്രി തങ്ങള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും നടന്നസംഭവങ്ങളെക്കുറിച്ച് ഒന്നും ഓര്‍മയില്ലെന്നുമായിരുന്നു മറുപടി. ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത 10 പേര്‍ക്കും […]

ഈന്തപ്പഴത്തിലും ചോക്ലേറ്റിലും പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം; കരിപ്പൂരില്‍ കള്ളക്കടത്ത് പിടിച്ചതിങ്ങനെ

ഈന്തപ്പഴത്തിലും ചോക്ലേറ്റിലും പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം; കരിപ്പൂരില്‍ 70 ലക്ഷത്തിന്റെ കള്ളക്കടത്ത് പിടിച്ചതിങ്ങനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. 8 യാത്രക്കാരില്‍ നിന്നായി 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. അതിവിദഗ്ധമായിട്ടായിരുന്നു സ്വര്‍ണം ഒളിപ്പിക്കല്‍. ഈന്തപ്പഴത്തിന്റേയും ചോക്ലേറ്റിന്റെയും ഉള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയും കാപ്പി പൊടിയില്‍ പൊടിച്ചു ചേര്‍ത്തും ബാഗ്ഗേജിനകത്ത് ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ പ്രതികള്‍ ശ്രമിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കാസര്‍കോട് സ്വദേശികളായ അബ്ബാസ്, […]

നടുറോഡില്‍ സിപ്‌സിയുടെ പരാക്രമം; 20കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമം, വസ്ത്രങ്ങള്‍ വലിച്ചുകീറി

അങ്കമാലിയില്‍ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് 20കാരിക്ക് നേരെ കഞ്ചാവ്-മോഷണക്കേസുകളിലെ പ്രതിയായ യുവതിയുടെ വധശ്രമം. സംഭവത്തില്‍ അങ്കമാലി പാറക്കടവ് കരയില്‍ പൊന്നാടത്ത് സാജുവിന്റെ മകള്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി(48)യെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിക്ക് അങ്കമാലി ടിബി ജംഗ്ഷനിലായിരുന്നു സംഭവം. സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 20കാരിയെ സിപ്‌സി വാഹനത്തില്‍ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്ത് വീണ യുവതിയെ മര്‍ദ്ദിക്കുകയും കഴുത്തില്‍ കുത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. […]