Posts in category: death
ഉത്തര്‍പ്രദേശില്‍ കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

ഉത്തര്‍പ്രദേശില്‍ ആറ് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബുലന്ദ്ശഹര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നും കാണാതായ 12 വയസ്സുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വീടിനു സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മകനായ 22 കാരനാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഡല്‍ഹിയില്‍ ജോലി ചെയ്യുന്നയാളാണ്. പെണ്‍കുട്ടിയെ കാണാതായ ദിവസം ഇയാള്‍ നാട്ടിലെത്തിയിരുന്നു. പെണ്‍കുട്ടിയുടേത് കൊലപാതകം തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടി ലൈംഗിക […]

മുന്‍ എംഎല്‍എ ബി രാഘവന്‍ അന്തരിച്ചു

കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എയും എസ്‌സിഎസ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ബി രാഘവന്‍ (69) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. സിപിഐഎം കൊല്ലം ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് ബി രാഘവന്‍. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് ബി രാഘവനേയും കുടുംബാംഗങ്ങളേയും പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ശേഷം കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ബി രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യനില വഷളായിരുന്നു. ഇരു കിഡ്‌നികളുടേയും പ്രവര്‍ത്തന […]

പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പാലക്കാട് കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ജിന്‍ഷാദ് ( 12) , റിന്‍ഷാദ് ( 7), റിഫാസ് ( 3) എന്നിവരാണ് മരിച്ചത്. പാറമടയിലെ വെള്ളത്തില്‍ കൈകാലുകള്‍ കഴുകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ കളിക്കാന്‍ വേണ്ടിയായിരുന്നു പാറമടയിലെത്തിയത്. ആദ്യം ഒരാള്‍ വെള്ളത്തില്‍ വീണപ്പോള്‍ മറ്റു രണ്ടു പേരും രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു. കുനിശ്ശേരി കുതിരപ്പാറ കരിയാന്‍ കാട് വീട്ടില്‍ ജസീറിന്റെ മക്കളാണ് മരിച്ചത്. നിറയെ വെള്ളമുണ്ടായിരുന്ന കുളത്തില്‍ കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട അയല്‍പ്പക്കത്തെ യുവാവ് നാട്ടുകാരെ […]

പ്രായം കൂടിയ ഓസ്‌കാര്‍ ജേതാവ് ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു

ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ക്രിസ്റ്റഫര്‍ പ്ലമ്മര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം 91ാം വയസ്സിലായിരുന്നു മരണം. 1965ല്‍ പുറത്തിറങ്ങിയ ‘ദി സൗണ്ട് ഓഫ് മ്യൂസിക്ക്’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. 1958ല്‍ പുറത്തിറങ്ങിയ ‘സ്റ്റേജ് സ്ട്രക്ക്’ എന്ന സിനിമയിലൂടെ ഹോളിവുഡിലേക്ക് എത്തി. തുടര്‍ന്ന് ദി സൗണ്ട് ഓഫ് മ്യൂസിക്കിന്റെ പുറമെ ‘ഓള്‍ ദി മണി ഇന്‍ ദി വേള്‍ഡ്’, ‘ദി ലാസ്റ്റ് സ്റ്റേഷന്‍’ തുടങ്ങിയ സിനിമകളിലൂടെ ഹോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ […]

‘സൗണ്ട് ഓഫ് മ്യൂസിക്ക്’ താരം ക്രിസ്റ്റഫർ പ്ലമ്മർ അന്തരിച്ചു

റേഡിയോയിലും നാടകങ്ങളിലുമൊക്കെ ആയാണ് പ്ലമ്മർ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1958ൽ പുറത്തിറങ്ങിയ ‘സ്റ്റേജ് സ്ട്രക്ക്’ എന്ന സിനിമയിലൂടെ ഹോളിവുഡിലേക്ക് എത്തി. The post ‘സൗണ്ട് ഓഫ് മ്യൂസിക്ക്’ താരം ക്രിസ്റ്റഫർ പ്ലമ്മർ അന്തരിച്ചു appeared first on Reporter Live.

മലപ്പുറത്ത് കമ്പിയുമായി വന്ന ലോറി മറിഞ്ഞു; ഡ്രൈവറും ക്ലീനറും മരിച്ചു

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വട്ടപ്പാറ വളവിലാണ് സംഭവം. ലോറിക്കടിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു. തമിഴ്‌നാട് സ്വദേശി മുത്തുകാര്‍ മലമ്പുഴ സ്വദേശി അയ്യപ്പന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും മണിക്കൂറുകളോളം ലോറിക്കിടയില്‍ കുടുങ്ങിക്കിടന്നു.രാവിലെ മൂന്ന് മണിക്കാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍ പെട്ടത്. സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവില്‍ അപകടം പതിവാണ്. ഒരാഴ്ച മുമ്പ് പഞ്ചസാര ലോറി […]

‘സിഗപ്പു റോജാക്കൾ’ ഛായാഗ്രാഹകൻ പിഎസ് നിവാസ് അന്തരിച്ചു

തമിഴിൽ ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു അദ്ദേഹം. The post ‘സിഗപ്പു റോജാക്കൾ’ ഛായാഗ്രാഹകൻ പിഎസ് നിവാസ് അന്തരിച്ചു appeared first on Reporter Live.

തിരുവന്തപുരത്ത് ആര്‍കിടെക്ച്വര്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍കിടെക്ച്വര്‍ വിദ്യാര്‍ത്ഥിനി അഞ്ജനയാണ് മരിച്ചത്. അടൂര്‍ സ്വദേശിനിയാണ് മരിച്ച അഞ്ജന. ഭക്ഷണം കഴിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോഴാണ് അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമിത അളവില്‍ ഗുളികകള്‍ കഴിച്ചതാവാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം അഞ്ജനയ്ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതായി […]

‘വിശ്വസിക്കാനാവുന്നില്ല, അത്രയും നിഷ്കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു’; സോമദാസിന്റെ വേര്‍പാടില്‍ ആര്യ

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂരിന്റെ വിയോഗത്തില്‍ കുറിപ്പെഴുതി നടിയും അവതാരികയുമായ ആര്യ. സോമദാസിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്റ്റാര്‍ട്ട് മ്യൂസിക്ക് എന്ന പരിപാടിക്ക് വേണ്ടി ഷൂട്ടിങ് നടത്തിയത്. ആ എപ്പിസോട് തനിക്ക് കാണാന്‍ സാധിക്കില്ലെന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. ആര്യയും സോമദാസും ബിഗ്‌ബോസ് 2വിലെ മത്സരാര്‍ത്ഥികളായിരുന്നു. ിഗ് ബോസ് ഹൗസില്‍ ആയിരിക്കെ ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങള്‍ക്കൊക്കെയും നന്ദി. ഞങ്ങള്‍ക്ക് തടയാനാവാതിരുന്ന നിഷ്‌കളങ്കമായ ആ പുഞ്ചിരികള്‍ക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ എന്നും ആര്യ […]

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഇദ്ദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്. ഏഷ്യാനെറ്റ് ചാനലിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബിഗ് ബോസിലും മത്സരാര്‍ത്ഥിയായിരുന്നു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു. വിദേശത്തു നിരവധി […]