Posts in category: devan
അന്ന് ഉണ്ടായത് അനാവശ്യ വിവാദം; അര്‍ത്ഥമാക്കിയത് മറ്റൊന്നായിരുന്നു

ഈ അടുത്തിടയായി ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ താരമാണ് ദേവന്‍. ഒരു അഭിമുഖത്തിലൂടെ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ദേവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ വ്യാപകമായ സൈബര്‍ അക്രമണവും നടന്നിരുന്നു. എന്നാല്‍ താന്‍ അര്‍ത്ഥമാക്കിയത് മറ്റൊരു കാര്യമാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദേവന്‍. മലയാള സിനിമയിലെ രണ്ട് നെടും തൂണുകള്‍ കാരണമാണ് തനിക്ക് ഉയര്‍ന്ന് വരാന്‍ കഴിയാതിരുന്നതെന്നും അവര്‍ അടിച്ചമര്‍ത്തിയതാണ് എന്നുമായിരുന്നു ദേവന്‍ ആദ്യം പറഞ്ഞിരുന്നത്. ലോകസിനിമയില്‍ ഞാന്‍ കാണുന്ന ഏറ്റവും മഹാന്മാരായ നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. […]

മരിച്ചു പോയ ഭാര്യ പറഞ്ഞ എല്ലാ കാര്യവും ഞാൻ സാധിച്ച് കൊടുത്തിട്ടുണ്ട്; എന്‍റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ആ കാര്യം മാത്രം ഞാൻ അനുസരിച്ചില്ല

തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ നടൻ ദേവനും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് മാധ്യമങ്ങളിലെ ചർച്ച വിഷയം നവകേരള പീപ്പിൾസ് പാർട്ടി’യുമായാണ് ദേവൻ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് രംഗ പ്രവേശനം നടത്തിയത്. മരിച്ചുപോയ ഭാര്യക്ക് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ലായിരുന്നു. ഭാര്യ പറഞ്ഞ എല്ലാ കാര്യവും ഞാൻ സാധിച്ച് കൊടുത്തിട്ടുണ്ട്. എന്നാൽ എന്‍റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ഈ കാര്യം മാത്രം ഞാൻ അനുസരിച്ചില്ലെന്ന് ദേവൻ പറയുന്നു. ‘സമയം മലയാളത്തിന്’ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദേവൻ മനസ്സ് തുറന്ന് സംസാരിച്ചത്. രാഷ്ട്രീയ […]

നടൻ ദേവനെ കേരളത്തിലെ ഉയർന്നുവരുന്ന ശക്തനായ രാഷ്ട്രീയ നേതാവെന്ന് വാഴ്ത്തി ‘ഫോർബ്‌സ് ഇന്ത്യ’ മാസിക!

‘നവകേരള പീപ്പിൾസ് പാർട്ടി’യുമായി കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് രംഗപ്രവേശം ചെയ്ത നടൻ ദേവനെ കേരളത്തിലെ ഉയർന്നുവരുന്ന ശക്തനായ രാഷ്ട്രീയ നേതാവെന്ന് വാഴ്ത്തി ‘ഫോർബ്‌സ് ഇന്ത്യ’ മാസിക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച നടന്റെ ഒരു അഭിമുഖത്തിലാണ് മാസിക ഇങ്ങനെ ഒരു തലക്കെട്ട് നൽകിയിരിക്കുന്നത്.എന്നാൽ ഒട്ടും വൈകാതെ തന്നെ ഈ അഭിമുഖം തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും മാസിക നീക്കം ചെയ്തിട്ടുമുണ്ട്. അഴിമതിക്കും അനീതിക്കുമെതിരെയുള്ള ഒരു ദൗത്യത്തിലാണ് ദേവനും അദ്ദേഹത്തിന്റെ പാർട്ടിയെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. മുൻപ് ‘വോഗ് ഇന്ത്യ’ മാസികയിൽ വന്ന […]

ലക്ഷണമൊത്ത പുരുഷൻ! പുരികക്കൊടിയും ചൊടിയും കൊള്ളാം പക്ഷെ തലയിലൊന്നുമില്ല… ദേവനെ പഞ്ഞിക്കിട്ട് ശാരദ കുട്ടി

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ദേവൻ. തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ദേവൻ എപ്പോഴും മുന്നിലാണ്. അത് കൊണ്ട് തന്നെ ധാരാളം വിമർശങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു ഇപ്പോൾ സിനിമാ അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കിയ ദേവന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റര്‍ എന്ന പരിപാടിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും തുറന്നടിച്ച് പറയുകയുണ്ടായി. എന്നാല്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും തന്റെ അഭിപ്രായങ്ങളും വ്യക്തമാക്കിയതാണ് […]

സിനിമയിൽ രക്ഷപ്പെട്ടില്ല; കാരണം ആ രണ്ട് നെടും തൂണുകള്‍! സംവിധായകർ അവർക്ക് വേണ്ടി ഒത്തു കളിയ്ക്കുന്നു

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശോഭിച്ചിരുന്ന ദേവന്‍ അഭിനയരംഗത്ത് നിന്ന് താത്കാലികമായി ഇടവേളയെടുത്ത് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയാണ്. തന്റെ രാഷ്ട്രീയപരമായ കാഴ്ചപാടുകളും അഭിപ്രായങ്ങളും ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞ താരം തനിക്ക് സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തുറന്നു പറയുകയുണ്ടായി. ഞാന്‍ നല്ലൊരു നടന്‍ എന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നെ സംബന്ധിച്ച് എനിക്കും അങ്ങനെ തന്നെയാണ്. പക്ഷെ, നല്ല റോളുകള്‍ ചെയ്യാന്‍ സാധിച്ചില്ല. പലപ്പോഴും കഴിവുള്ള നടന്മാര്‍ ടൈപ്കാസ്റ്റില്‍ പെട്ടു പോവുന്നതിന് കാരണം മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ നെടുംതൂണുകള്‍ […]

ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു; പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; സർക്കാരിനെതിരെ ആഞ്ഞടിച്ച് ദേവൻ

പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് നടന്‍ ദേവന്‍. ഇടതുസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകര്‍ത്തെന്നും ദേവന്‍ പറഞ്ഞു. തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത് ശബരിമല വിഷയത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി. പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. […]

അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു; പരിഹാസവുമായി ദേവൻ

തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ ശക്തമാക്കുന്നതിന്റെ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഗോപി മത്സരിച്ച തൃശ്ശൂരിൽ ഇക്കുറി ദേവൻ അങ്കം കുറിക്കാന്‍ പോകുന്നു ഇപ്പോള്‍ തൃശൂരില്‍ അദ്ദേഹം മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ണ് കഴിഞ്ഞ തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവറെന്ന് ദേവന്‍ പറയുന്നു ”സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന്‍ ഞാന്‍ മനസിലാക്കി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. ആ ഭാഗത്തൊക്കെ ഒരുപാട് […]

കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍; സൈബര്‍ സഖാക്കളുടെ കുപ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ച്‌ ദേവന്‍

പിണറായി വിജയന്‍ കേരളം കണ്ട പരാജിതനായ മുഖ്യമന്ത്രിയാണെന്ന് നടന്‍ ദേവന്‍. സൈബര്‍ സഖാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വര്‍ത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടായ അഭിപ്രായമാണിതെന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. അതേസമയം തന്റെ ഒരു ഫോട്ടോ വെച്ച്‌ ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. ‘ കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്‍ ദേവന്‍’. ഇതാണ് അദ്ഭുതകരമായ ആ പോസ്റ്റ്. ഈ പോസ്റ്റ് പ്രചരിക്കാന്‍ തുടങ്ങിയ […]

തന്റെ കരിയർ നശിപ്പിച്ചത് അവനായിരുന്നു; ദേവൻ തുറന്ന് പറയുന്നു

മലയാള സിനിമയിൽ വില്ലന്മാരെ എടുത്ത് നോക്കുകയാണെകിൽ അതിൽ മുൻപന്തിയിലായിരിക്കും നടൻ ദേവന്റെ സ്ഥാനം. ദക്ഷിണേന്ത്യൻ സിനിമകളിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ദേവൻ. വില്ലൻ വേഷങ്ങൾ അല്ലാതെ സ്വഭാവ നടൻ ആയും ദേവൻ തിളങ്ങിയ ചിത്രങ്ങൾ ഏറെ. സൗന്ദര്യമുള്ള വില്ലൻ എന്ന വിശേഷണത്തിന് അർഹനായ ദേവന് ആരാധകരും ഏറെയായിരുന്നു. ഇപ്പോഴിതാ തന്റെ കരിയർ നശിപ്പിച്ചത് സൗന്ദര്യമാണെന്ന് തുറന്നുപറയുകയാണ് ദേവൻ. നായകനേക്കാൾ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത തനിക്ക് പ്രതികൂലായി […]

വേദനകൊണ്ടു പുളയുമ്ബോള്‍ അമ്മ ചോദിക്കും… ‘എന്താ മോനെ വേദന ഉണ്ടോ’ എന്ന്…

കഴിഞ്ഞ ദിവസം ഡോക്ടേഴ്സ് ഡേയില്‍ നടൻ ദേവന്‍ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെന്നു ഞാന്‍ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു… എന്റെ അച്ഛനും അമ്മയും ഞാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടര്‍ ആണ്.. ഡോ. സണ്ണി. അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ‘ ഡിഫ്ത്തീരിയ’. തൊണ്ടയില്‍ പഴുപ്പുവന്നു വളര്‍ന്നു, തൊണ്ടമുഴുവനും ബ്ലോക്ക് ആയി മരിക്കുന്ന മാരക രോഗം. അമ്മയും അച്ഛനും അത് മനസ്സിലാക്കി. അന്നുമുതല്‍ അമ്മ എന്നെ […]