Posts in category: Dileep
‘ആ നാല് പെണ്ണുങ്ങൾ’ ദിലീപിന് ജീവിതത്തിൽ കിട്ടാൻ പോകുന്നത്!

ദിലീപിനെ സംബന്ധിച്ചിടത്തോളം ഈ ആഴച്ച വളരെ നിർണായകമാണ്.നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം സിനിമ രംഗത്തെ പ്രമുഖ നടിമാരെ ഈ ആഴ്ച്ച വിസ്ഥരിക്കും. മഞ്ജു വാര്യര്‍, സംയുക്തവര്‍മ, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവരെയാണ് വിസ്തരിക്കുന്നത്.നടൻ സിദ്ധിക്കിനേയും വിസ്തരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.ഈ ആഴ്ച ദിലീപ് നേരിടുന്നത് വലിയ സമ്മർദം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധമുള്ളവരാണ് നാല് നടിമാരും.അപ്പോൾ ഇവരുടെ മൊഴികൾ ദിലീപിനെ കുരു ക്കുമോ അതോ കുരുക്കഴിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ബുധനാഴ്ച […]

മഹാലക്ഷ്‌മിയയെ മാറോട് ചേർത്ത് ദിലീപ്; ചിത്രം വൈറൽ

മലയാള സിനിമയുടെയും,പ്രേക്ഷകരുടെയും ഇഷ്ട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ദിലീപിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. മഹാലക്ഷ്മിയെ മാറോട് ചേർത്തിരിക്കുന്ന ദിലീപിനെയാണ് ചിത്രത്തിൽ കാണുന്നത് മകളുടെ ഒന്നാം പിറന്നാളിനായിരുന്നു മകളെ ആരാധകര്‍ക്ക് താരദമ്പതികള്‍ പരിചയപ്പെടുത്തിയത്. പിന്നീട് മഹാലക്ഷ്മിയുടെ ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ 2016 നവംബര്‍ 25 നായിരുന്നു ദിലീപ് കാവ്യ വിവാഹം. വിവാഹ ശേഷമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിവാഹ വാര്‍ഷികവും മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളുമെല്ലാം അടുത്തിടെ ഇരുവരും ആഘോഷമാക്കി […]

മഞ്ജുവിന്റെ വരവ് ദിലീപിനെ പൂട്ടാനോ.. 22 നിർണ്ണായകം..

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശൃങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിയായ നടി മഞ്ജു വാര്യരെ പ്രത്യേക വിചാരണ കോടതി ഈ മാസം 22ന് വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി കേസില്‍ ഏറ നിര്‍ണായകമാണ്. കേസില്‍ കഴിഞ്ഞ ദിവസം മൂന്ന് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞ അമ്ബലപ്പുഴയിലെ വീട്ടിലെ ഗൃഹനാഥന്റെ വിസ്താരമാണ് ഇന്നലെ പ്രധാനമായും നടന്നത്. സുഹൃത്തായ ഗൃഹനാഥനെ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. […]

ജാങ്കോ ഞാൻ പെട്ടു..ആ പണ്ടാരക്കുഴിയില്‍ അടിതെറ്റി വീണ് ദിലീപ്!

അങ്ങനെ ദിലീപിന്റെ കേസില്‍ ഒരു നിഗമനത്തിലെത്താനുള്ള സമയമായിരിക്കുന്നു. എല്ലാം എല്ലാവര്‍ക്കും കണ്ണാടിപോലെ വ്യാക്തമാകുന്നു, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധന കഴിഞ്ഞു. ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ദിലീപിന്റെ വാദത്തെ തുണയ്ക്കുന്ന കണ്ടെത്തലുകളില്ലെന്നത് വ്യക്തമാകുന്നു. അതായത് ദിലീപ് കുടുങ്ങുമെന്ന് ചുരുക്കം ഇതോടെ മറ്റുതെളിവുകളുമായി നടിയുടെ ക്രോസ് വിസ്താരം വൈകാതെ നടത്താനാണു ദിലീപിന്റെ അഭിഭാഷകന്റെ തീരുമാനം. മുദ്രവച്ച കവറില്‍ കഴിഞ്ഞാഴ്ച വിചാരണക്കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദിലീപിനു കൈമാറുകയും ചെയ്തു, വിസ്താരത്തീയതി വിചാരണക്കോടതി തീരുമാനിക്കുന്നുണ്ട്. […]

മഞ്ജു കോടതിയിലേക്ക്.. നിര്‍ണായക വിസ്താരം ഈയാഴ്ച; നെഞ്ചിടിപ്പോടെ ദിലീപ്

കൊച്ചിയിൽ നടിയെ ആക്രമിച്ചത് കേരളം ഒന്നാകെ ചർച്ചചെയ്യപ്പെട്ടിരുന്നു. കേസിൽ മഞ്ജു വാര്യരെ കോടതി ഈയാഴ്ച വിസ്തരിക്കും. മഞ്ജു വാര്യരുടെ വിസ്താരത്തിന് ശേഷം നടിയുടെ ക്രോസ് വിസ്താരം നടത്തിയാല്‍ മതിയെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ ആലോചന. മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് പ്രസിക്യൂഷനും കണക്കുകൂട്ടുന്നത്. സംഭവം നടന്ന ഉടന്‍ ഇതൊരു ക്രിമിനല്‍ ഗൂഡാലോചനയാണെന്ന് മഞ്ജു കൊച്ചിയില്‍ നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗത്തില്‍ ആരോപിച്ചിരുന്നു. ദിലീപും മുന്‍ഭാര്യ മഞ്ജുവും വേര്‍പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട യുവനടിയുടെ ഇടപെടലാണെന്നും, അതില്‍ ദിലീപിന് തന്നോട് പകയുണ്ടായിരുന്നുവെന്നും നടി […]

ആ ഫോൺ വിളികൾ ദിലീപിനെ കുടുക്കുമോ? രാത്രി 13 സെക്കന്‍ന്റിൽ ദിലീപ് വിളിച്ചത് ആരെ?

കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. ഓടുന്ന വാഹനത്തിനുള്ളില്‍ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പു ലഭിക്കാന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുവാദം നല്‍കി. ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് […]

നടിയെ ആക്രമിച്ച കേസ്;നടി രമ്യ നമ്ബീശനെ ചോദ്യം ചെയ്തു…

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.കേസില്‍ പ്രധാന സാക്ഷിയായ നടി രമ്യ നമ്ബീശനെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം നടന്‍ ലാലിന്റെയും കുടുംബത്തിന്റെയും ചോദ്യം ചെയ്യല്‍ നടന്നിരുന്നു.കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദേശിച്ചു. ചണ്ഡീഗഢിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബില്‍ ആധികാരികത പരിശോധിച്ച ദൃശ്യങ്ങളുടെ റിപ്പോര്‍ട്ടാണ് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന്റെ […]

ദിലീപ് -മേജര്‍ രവി ചിത്രം ഏപ്രിലില്‍ എത്തും!

ദിലീപും മേജര്‍ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നോര്‍ത്ത് ഇന്ത്യയില്‍ വെച്ചുള്ള ഒരു പ്രണയകഥയാണ് ചിത്രം. ബെന്നി പി നായരമ്പലമാണ് തിരക്കഥ. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല എന്നാണ് മേജര്‍ രവി വ്യക്തമാക്കുന്നത്.നിലവില്‍ ദിലീപ് നാദിര്‍ഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ജോഷി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്. 60 വയസ്സുള്ള വ്യക്തി ആയി […]

നടിയെ ആക്രമിച്ച കേസ്; നടിയുടെ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി, ക്രോസ് വിസ്താരം നടത്താന്‍ നീക്കം!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി. ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം ക്രോസ് വിസ്താരം നടത്താനാണു പ്രതിഭാഗത്തിന്റെ നീക്കം.കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച കോടതിയില്‍ ലഭിച്ചേക്കുമെന്നാണു സൂചന. റിപ്പോര്‍ട്ട് കൈപ്പറ്റാന്‍ കോടതി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ചണ്ഡീഗഢിലെ ലാബില്‍ എത്തിയിട്ടുണ്ട്. ആക്രമണത്തിനിരയായ നടിയുടെ ഭര്‍ത്താവിനെയും അങ്കമാലിയിലെ തട്ടുകടക്കാരനെയുമാണ് സാക്ഷികളായി ബുധനാഴ്ച കോടതി വിസ്തരിച്ചത്. അനാരോഗ്യം കാരണം നടിയുടെ അമ്മയ്ക്ക് ബുധനാഴ്ച എത്താനായില്ല.നടിയെ ആക്രമിച്ച്‌ […]

കൊച്ചിയിയിൽ യുവനടിയെ ആക്രമിച്ച കേസ്; കൗണ്ട് ഡൗൺ ആരംഭിച്ചു; ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി നെഞ്ചിടിപ്പോടെ ദിലീപ്..

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കുകയാണ്. അതേസമയം കേസില്‍, ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി. ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലാണ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേസിലെ പ്രതിയായ ദിലീപിന്റെ അപേക്ഷ പ്രകാരമാണ് ചണ്ഡീഗഡ് ലാബില്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ അയച്ചത്. ഈ ആഴ്ച തന്നെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പ്രതിയായ ദിലീപിന് കോടതി നല്‍കിയേക്കുമെന്ന് ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചണ്ഡീഗഡില്‍ പരിശോധന പൂര്‍ത്തിയായതായി അറിയിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വാങ്ങാന്‍ കൊച്ചിയിലെ […]