സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനം ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി. യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവര്‍ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലഹരികടത്ത് കേസുകളില്‍ നിയമത്തിലെ പോരായ്മ തിരിച്ചടിയാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ചോദ്യോത്തരവേളയില്‍ പറഞ്ഞു. അതിനിടെ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട പരാമര്‍ശം സഭയില്‍ ബഹളം സൃഷ്ടിച്ചു. സംസ്ഥാനത്ത് സ്കൂള്‍ കുട്ടികളിലടക്കം ലഹരി ഉപയോഗം വല്ലാതെ വര്‍ധിച്ചെന്നും ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ കഞ്ചാവ് […]
നടൻ കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്കു അതിക്രമിച്ച് കടക്കുവാൻ ശ്രമിച്ച യുവാവിനെക്കുറിച്ചു നടന്റെ മകളയായ ദിയ കൃഷ്ണയുടെ വെളിപ്പെടുത്തൽ . തന്റെ വ്ളോഗിലൂടെയാണ് അക്രമിയെക്കുറിച്ചുള്ള കാര്യങ്ങൾ ദിയ വെളിപ്പെടുത്തിയത് . അയാൾ വീട്ടിലേയ്ക്കു കയറാനുള്ള ശ്രമങ്ങൾ നടത്തിയെന്നും എന്നാൽ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ദിയ പറഞ്ഞു. മാത്രമല്ല വീടിന്റെ മുൻവാതിൽ പൂട്ടിയിരുന്നെങ്കിലും സൈഡിലെ വാതിൽ തുറന്നു കിടക്കുയായിരുന്നുവെന്നും ദിയ പറയുന്നു . The post ‘തമിഴ് സിനിമയിലെ സൈക്കോയെപ്പോലെ,വാതിൽ തുറന്നിരുന്നു’; അക്രമിയെക്കുറിച്ച് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ; വീഡിയോ […]
വാഗമണ്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ ബ്രിസ്റ്റിക്ക് വേണ്ടി പ്രമുഖ നടന് ഇടപെടല്‍ നടത്തിയതായി റിപ്പോര്‍ട്ട്. കേസില്‍ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ നടന് ഇടപ്പെട്ടതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം അറസ്റ്റ് ചെയ്തപ്പോള്‍ നടന്റെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും ഇടപെടലിനെത്തുടര്‍ന്ന് ബ്രിസ്റ്റിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിസ്റ്റിയുടെ കൈവശത്ത് നിന്ന് വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ലെന്ന് പറഞ്ഞാണ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത്. പിന്നീട് എക്സൈസും പൊലീസും കേസ് ശക്തമാക്കിയതോടെ […]
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ നോട്ടീസ്. 2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ശിരോമണി അകാലിദള്‍ നേതാവായ മഞ്ജിന്ദര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2019 ജൂലായില്‍ കരണിന്റെ വീട്ടില്‍ വച്ച് ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് ആരോപണം. പാര്‍ട്ടിയുടേതെന്ന പേരില്‍ കരണ്‍ ജോഹര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കരണിന് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് […]
എറണാകുളം ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്നായി നൂറ്റി മുപ്പത്തി അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി. ഇടുക്കി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. The post എറണാകുളത്ത് 135 കിലോ കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍; കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് appeared first on Reporter Live.
ബോളിവുഡ് റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമായ ഹാസ്യതാരം ഭാര്‍തി സിംഗിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയെയും മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ആന്റി ഡ്രഗ് ഏജന്‍സി സംഘം 86.5 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എന്‍സിബി ഭാരതിയെയും ഭര്‍ത്താവ് ഹാര്ഷിനെയും ചോദ്യം ചെയ്യാനായി മുംബൈയിലെ ഓഫിസിലേക്ക് കൊണ്ടുപോയി. 15 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം ഭാര്‍തിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.ഞായറാഴ്ച രാവിലെയാണ് […]