Posts in category: dyfi
‘കൊലക്കുറ്റം ചുമത്തണം’; അഫ്‌ലാഹിന്റെ മരണത്തില്‍ അറസ്റ്റ് വൈകരുതെന്ന് ഡിവൈഎഫ്‌ഐ

തലശ്ശേരി: പെരുന്നാള്‍ തലേന്ന് തലശേരിയില്‍ ബിടെക് വിദ്യാര്‍ത്ഥി അഫ്‌ലാഹ് ഫറോസ് ആഢംബര കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡിവൈഎഫ്‌ഐ. ചമ്പാട് മേഖല കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഫ് ലാഹിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഇത്രയധികം ദിവസമായിട്ടും പിടികൂടാന്‍ കഴിയാത്തത് സംശയകരമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാണിക്കുകയാണ്. കുറ്റവാളികളെ എത്രയും പെട്ടന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം. കുറ്റക്കാര്‍ക്കെതിരെ നിസ്സാര വകുപ്പ് ചാര്‍ജ് ചെയ്യുന്നതിന് പകരം കൊലക്കുറ്റം തന്നെ […]

‘പിള്ളേര് മാസാണ്, അത്ഭുതങ്ങള്‍ സൃഷ്ടിക്കും’; രാജാജി നഗറിലെ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് എഎ റഹീം

സൂര്യയുടെ അയന്‍ സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച രാജാജി നഗറിലെ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും പുതിയ വിസ്മയങ്ങള്‍ക്കായി അവര്‍ക്ക് മുന്നില്‍ നമുക്ക് കാത്തു നില്‍ക്കാമെന്നും റഹീം അഭിപ്രായപ്പെട്ടു. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി സെല്‍ഫിയെടുത്ത ശേഷമാണ് എഎ റഹീമും സംഘവും മടങ്ങിയത്. എഎ റഹീം പറഞ്ഞത്: ”രാജാജി നഗറിലെ താരങ്ങളെ കാണാന്‍ പോയി…അതുല്യ പ്രതിഭകള്‍. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം നല്‍കി. ഡിവൈഎഫ്‌ഐ […]

‘സോളാറും ഐസ്‌ക്രീമും പോലെയല്ല അരി; വില വിശക്കുന്ന മനുഷ്യരോട് ചോദിച്ചാല്‍ ബല്‍റാം ഇത്ര അധപതിക്കില്ലായിരുന്നെന്ന് ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയനെന്ന് പരിഹസിച്ച വിടി ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. അരിയുടെ വില വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസിലാക്കിയാല്‍ ബല്‍റാം ഇത്ര അധ:പതിക്കില്ലായിരുന്നെന്ന് ഷാജര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേര്‍ത്താല്‍ അദ്ദേഹത്തിന്റെ മഹത്വം വീണ്ടും ഉയര്‍ന്ന് തന്നെ നില്‍ക്കും. കേരള ജനത നല്‍കിയ ഒരു മറുപടി കൊണ്ടൊന്നും നന്നാകില്ലെന്ന് തെളിയിക്കുന്ന മരണത്തിന്റെ വ്യാപാരികള്‍ക്ക് നല്ല നമസ്‌കാരമെന്നും ഷാജര്‍ വ്യക്തമാക്കി. ഷാജര്‍ പറഞ്ഞത്: ”സോളാര്‍ ചാണ്ടി […]

അനന്യയുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ; ‘കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം’

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാകുമാരി അലക്സിന്റെ ആത്മഹത്യയില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. കഴിഞ്ഞ ജൂണില്‍ കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഏറെനേരം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്നും ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്നും അനന്യ പറഞ്ഞിരുന്നു. ആരോപണം ശരിയാണെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഇത്തരം ശസ്ത്രക്രിയകളുടെ മറവില്‍ വലിയ സാമ്പത്തിക ചൂഷണം […]

കത്വ – വണ്ടിപ്പെരിയാര്‍ താരതമ്യം; സംഘപരിവാര്‍ ഊണ്‍മേശയിലെ അത്താഴ വിരുന്നിടയിലുള്ള ഏമ്പക്കങ്ങളാണെന്ന് പ്രമോദ് പുഴങ്കര

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തെ കത്വ സംഭവുമായി താരതമ്യപ്പെടുത്തതിന് പിന്നിലെ സംഘപരിവാര്‍ ലക്ഷ്യങ്ങളെ ചൂണ്ടിക്കാട്ടി സുപ്രിം കോടതി അഭിഭാഷകന്‍ പ്രമോദ് പുഴങ്കര. രണ്ടു സംഭവങ്ങളുടെ സ്വഭാവം രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലാണ്. എന്നാല്‍ അതറിഞ്ഞുകൊണ്ടുതന്നെ കത്വയിലെ പെണ്‍കുട്ടിക്ക് വേണ്ടി ശബ്ദിച്ചവര്‍ വണ്ടിപ്പെരിയാറില്‍ അതുപോലെ പ്രതികരിക്കുന്നില്ലെന്ന ആരോപണം ഉന്നയിക്കുന്നത് അവസരം മുതലാക്കി സംഘപരിവാറിനെ കുളിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രമോദ് പുഴങ്കര പറയുന്നു. കത്വ സംഭവം നടക്കുന്നത് സംഘപരിവാര്‍ പടര്‍ത്തിയ വംശീയ വെറുപ്പിന്റെ ഭാഗമായിക്കൂടിയാണ്. കാശ്മീരിലെ റസാന, കത്വ […]

‘മൂന്നു വയസ്സുകാരിയുടെ മൂന്നു വര്‍ഷത്തെ സമ്പാദ്യക്കുടുക്ക’; എഎ റഹീം എയറില്‍

ട്രോളുകള്‍ നിറഞ്ഞ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്‌ഐ നടത്തുന്ന സന്നദ്ധ പദ്ധതിക്ക് ഒരു കൊച്ചു പെണ്‍കുട്ടി നല്‍കിയ സംഭാവന സംബന്ധിച്ചുള്ള പോസ്റ്റാണ് ചര്‍ച്ചയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പൊതുജനങ്ങള്‍ക്കായി ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി ആരംഭിക്കുന്ന ഹെല്‍പ്പ് ലൈന്‍ സെന്റര്‍ കെട്ടിട നിര്‍മാണത്തിനും വര്‍ക്കല ബ്ലോക്ക് കമ്മിറ്റി സ്വന്തമായി ആംബുലന്‍സ് വാങ്ങുന്നതിനുമായുള്ള ഫണ്ടിലേക്കാണ് നിരാമയി എന്ന പെണ്‍കുട്ടി താന്‍ സ്വരുക്കൂട്ടി വെട്ട പണം നല്ഡകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് […]

വണ്ടിപെരിയാറില്‍ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്; ‘അര്‍ജുന്‍ ഡിവൈഎഫ്‌ഐ നേതാവല്ല’; യൂത്ത് കോണ്‍ഗ്രസിനും ബിജെപിക്കും മറുപടി

വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത്. കേസിലെ പ്രതിയായ അര്‍ജുന്‍ ഡിവൈഎഫ്‌ഐയുടെ വലിയ നേതാവല്ലെന്നും അല്ലെന്നും പ്രവര്‍ത്തകന്‍ എന്ന രീതിയിലുള്ള ഒരു പരിഗണനയും സംരക്ഷണവും അര്‍ജുന് ലഭിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ”മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പൊലീസിന്റെ മികവാണ്. കേസിന്റെ അന്വേഷണത്തില്‍ തൃപ്തനാണ്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണം. പൊലീസിന് ദുരൂഹത തോന്നിയതിനാലാണ് കൂടുതല്‍ അന്വേഷണം നടന്നത്.” ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്നും […]

ഐഷയ്ക്ക് നിയമസഹായം നല്‍കുമെന്ന് ഡിവൈഎഫ്‌ഐ; പൂര്‍ണ പിന്തുണ

കൊച്ചിയിലെ ഐഷ സുല്‍ത്താനയുടെ വീട്ടില്‍ കവരത്തി പൊലീസ് ചോദ്യം ചെയ്യലിനെത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. ഭരണകൂടം ജനങ്ങളെ വേട്ടയാടാന്‍ തീരുമാനിച്ചാല്‍ അത് ജനാധിപത്യത്തിന്റെ അന്ത്യമാണ്. ജനാധിപത്യത്തിന് യോജിച്ച നടപടിയല്ല ഇപ്പോള്‍ നടക്കുന്നത്. ഇതിനെതിരായി ജനകീയ പ്രക്ഷോഭം രൂപപ്പെടണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് വ്യക്തമാക്കി. നിര്‍ഭയമായി അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും ഐഷയ്ക്ക് നിയമസഹായം നല്‍കുമെന്നും ഡിവൈഎഫ്‌ഐ നേതാവ് വ്യക്തമാക്കി. ഐഷ സുല്‍ത്താനെയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് സതീഷ്. ”പാവപ്പെട്ട ലക്ഷദ്വീപ് നിവാസികളെ […]

‘ആറ് വയസ്സുകാരിയെ പീഡിപ്പിച്ചത് ഡിവൈഎഫ്‌ഐക്കാരനായതില്‍ ഞാന്‍ ലജ്ജിക്കുന്നു’; ഹരീഷ് പേരടി

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന സംഭവത്തില്‍ പ്രിതികരണം അറിയിച്ച് നടന്‍ ഹരീഷ് പേരടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുനാണ് പ്രതി. പ്രതി ഡിവൈഎഫ്‌ഐക്കാരനായതില്‍ തനിക്ക് ലജ്ജ തോന്നുന്നു എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ആയിരങ്ങള്‍ക്ക് വഴിയില്‍ കാത്തുനിന്ന് പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയിലെ സഖാക്കളെ അപമാനിക്കുന്നതാണ് അര്‍ജുന്റെ പ്രവൃത്തിയെന്നും താരം കൂട്ടിച്ചേര്‍ച്ചു. ‘ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഇവന്‍ Dyfiക്കാരനായതില്‍ ഞാനും ലജ്ജിക്കുന്നു…ഈ മഹാമാരിയുടെ കാലത്തും ആയിരങ്ങള്‍ക്ക് വഴിയില്‍ കാത്തുനിന്ന് പൊതിച്ചോറുകളുടെ നന്മ വിതരണം ചെയ്യുന്ന […]

‘മാത്യൂ കുഴല്‍നാടന്‍ പോക്‌സോ കേസ് പ്രതിയെ ഒളിപ്പിക്കുന്നു’; ഫോണ്‍ രേഖകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ

പോക്‌സോ കേസ് പ്രതിയെ മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ ഒളിവില്‍ പാര്‍പ്പിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. വിഷയത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കുഴല്‍നാടന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിയുമായി അടുത്ത ബന്ധമുള്ള കുഴല്‍നാടന്‍ ഫോണ്‍ രേഖകള്‍ പരസ്യപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്നും റഹീം വെല്ലുവിളിച്ചു. കേസിലെ പ്രതി പൊലീസിന് മുന്നില്‍ ഹാജരാകുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേരത്തെ ഡിവൈഎഫ് വ്യക്തമാക്കിയിരുന്നു. പോക്സോ കേസിലെ ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരികുന്നേല്‍ റിയാസിനെ […]