Posts in category: Eknath Khadse
‘അന്ന് ശിവസേന, പിന്നെ ശിരോമണി അകാലിദള്‍, ഇപ്പോള്‍ ഖഡ്‌സെ, ബിജെപിയുടെ അടിത്തറ ഇളകുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?’; ഖഡ്‌സെ പാര്‍ട്ടി വിടുന്നതില്‍ ഉദ്ദവ് താക്കറെ

മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ ബിജെപി വിടുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ. അടിത്തറ ഇളകുന്നതിന്റെ കാരണമെന്താണെന്ന് ബിജെപി ചിന്തിക്കണമെന്ന് താക്കറെ പറഞ്ഞു. ‘ഏക്‌നാഥ് ഖഡ്‌സെയെപ്പോലെയുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍നിന്നം പുറത്താവുമ്പോള്‍, അല്ലെങ്കില്‍ പാര്‍ട്ടി വിടാന്‍ തീരുമാനിക്കുന്ന സാഹചര്യത്തില്‍, അടിത്തറ ഇളകുന്നതിന്റെ കാരണമെന്താണെന്ന് ചിന്തിക്കാന്‍ ബിജെപി തയ്യാറാവണം. അടിത്തട്ടിലെ കല്ലുകള്‍ ഇളകിമാറുന്നതിനെക്കുറിച്ച് അറിയുന്നില്ലെങ്കില്‍ മേല്‍ത്തട്ടിനെക്കുറിച്ച് ആലോചിക്കുന്നതില്‍ കാര്യമില്ല’, മുന്‍ ഘടകകക്ഷിയോട് താക്കറെ പറഞ്ഞു. ‘നേരത്തെ ശിവസേന എന്‍ഡിഎ […]

‘ദേവേന്ദ്ര ഫഡ്‌നാവിസ് എന്റെ ജീവിതം നശിപ്പിച്ചു, മുന്നില്‍ മറ്റ് വഴികളില്ല’; ബിജെപി വിട്ട് മുതിര്‍ന്ന നേതാവ് ഖഡ്‌സെയുടെ വെളിപ്പെടുത്തലുകളിങ്ങനെ, ഇനി എന്‍സിപിയില്‍

ബിജെപി വിട്ട മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ ജീവിതം തകര്‍ത്തെന്ന് ഖഡ്‌സെ തുറന്നടിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് എന്റെ ജീവിതം നശിപ്പിച്ചു. എന്റെ ജീവതത്തിലെ നാല് വര്‍ഷം മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയി. എന്നെ പാര്‍ട്ടിയില്‍നിന്നും ചവിട്ടിപ്പുറത്താക്കിയതിന് പിന്നില്‍ നിങ്ങളാണെന്ന് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ബിജെപി വിടുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ, എനിക്ക് മറ്റ് മാര്‍ഗങ്ങളില്ല. എന്നെ വ്യാജ ബലാത്സംഗ പരാതികളില്‍ […]

ഒരു ദിവസം 45628 എലികളെ കൊല്ലുന്ന കമ്പനി; സെക്രട്ടറിയേറ്റിലെ എലികളെ കൊന്ന കണക്കിനെച്ചൊല്ലി മഹാരാഷ്ട്ര നിയമസഭയില്‍ കോലാഹലം

ചത്ത എലികളുടെ മൊത്തം ഭാരം കണക്കുകൂട്ടിയാല്‍ ഏകദേശം 9125 കിലോയുണ്ടാകും. ഇത്രയും ഭാരം വഹിക്കാന്‍ ട്രക്ക് തന്നെ വേണ്ടി വരും. എന്നാല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ഇങ്ങനെ ഇത്രയുമധികം ചത്തഎലികളെ കൊണ്ടുപോകുന്നത് കണ്ടവരില്ലെന്നും ഖഡ്‌സെ പരിഹസിച്ചു. The post ഒരു ദിവസം 45628 എലികളെ കൊല്ലുന്ന കമ്പനി; സെക്രട്ടറിയേറ്റിലെ എലികളെ കൊന്ന കണക്കിനെച്ചൊല്ലി മഹാരാഷ്ട്ര നിയമസഭയില്‍ കോലാഹലം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

മഹാരാഷ്ട്ര റവന്യു മന്ത്രി ഏക്‌നാഥ് ഗഡ്‌സെ രാജിവച്ചു

മഹാരാഷ്ട്ര റവന്യു മന്ത്രി ഏക്‌നാഥ് ഗഡ്‌സെ രാജിവച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിയ കേസിലും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ടെലിഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ടെന്ന കാരണത്തിലും ഇദ്ദേഹത്തിനെതിരെ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ രാജി. The post മഹാരാഷ്ട്ര റവന്യു മന്ത്രി ഏക്‌നാഥ് ഗഡ്‌സെ രാജിവച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.