Posts in category: elamaram kareem
‘ഹാത്രസിലേക്കുള്ള യാത്ര തടഞ്ഞത് യുപി സര്‍ക്കാര്‍, ഞങ്ങള്‍ എത്തരുതെന്ന് അവര്‍ ആഗ്രഹിച്ചു’; ആരോപണവുമായി ഇടത് എംപിമാര്‍

ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യുപിയിലെ യോഗി സര്‍ക്കാരാണെന്ന് ഇടത് എംപിമാര്‍. യുപി സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പൊലീസും അധികൃതരും ചേര്‍ന്നാണ് എംപിമാരുടെ യാത്ര തടഞ്ഞതെന്ന് സിപിഐഎം എംപി എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംപിമാര്‍ ഹാത്രസില്‍ സന്ദര്‍ശനം നടത്തുന്നതിനോട് അസ്വസ്ഥതയുള്ളത് പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. സംഘം എത്തരുതെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു […]

രാജ്യസഭയിലേക്ക് എളമരം കരിം സിപിഐഎം സ്ഥാനാര്‍ത്ഥി

രാജ്യസഭയിലേക്ക് മുന്‍ മന്ത്രിയും സിഐടിയു നേതാവുമായ എളമരം കരിമിനെ അയക്കാന്‍ സിപിഐഎം തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. The post രാജ്യസഭയിലേക്ക് എളമരം കരിം സിപിഐഎം സ്ഥാനാര്‍ത്ഥി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ക്വാറി തട്ടിപ്പ് കേസിൽ എളമരം കരീമിന്റെ ബന്ധു നൗഷാദിനെതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

കോഴിക്കോട്: ക്വാറി തട്ടിപ്പ് കേസിൽ മുൻ മന്ത്രി ഇളമരം കരീമിന്റെ ബന്ധു ടി.പി. നൗഷാദിനെതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ചക്കിട്ടപ്പാറ ഖനനവുമായി ബന്ധമുള്ള കേസാണിത്. ഭൂമി തട്ടിപ്പ് നടത്താനായി വ്യാജ കമ്പനികൾ ഉണ്ടാക്കി ഇതിന്റെ മറവില്‍ ഇയാള്‍ ഭൂമിതട്ടിപ്പ്‌ നടത്തുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . നൗഷാദിന്റെ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോട്ട്. ക്വാറി തുടങ്ങാമെന്ന്‌ വാഗ്‌ദാനം നല്‍കി പതിനാറോളം ആളുകളില്‍ നിന്നായി 55 ഏക്കര്‍ ഭൂമി […]

ആരോപണങ്ങള്‍ യുഡിഎഫിന്റെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിനുള്ള തിരക്കഥയുടെ ഭാഗമെന്ന് എളമരം കരീം

തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ യുഡിഎഫിന്റെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം . താന്‍ വ്യവസായ മന്ത്രി ആയിരുന്ന കാലത്താണ് മലബാര്‍ സിമന്റ്സ് ലാഭത്തിലായത്. ശശീന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ആള്‍ നല്‍കിയ മൊഴിക്ക് എന്ത് അടിസ്ഥാനമാണെന്ന് ചോദിച്ച എളമരം കരീം സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന വി.എസ്.അച്ച്യുതാനന്ദന്റെ നിലപാടില്‍ യാതൊരു അപാകതയുമില്ലെന്ന് വ്യക്തമാക്കി . മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളിൽ പ്രതിയായ […]

ഭിന്നശേഷി ഉള്ളവരെ അപമാനിച്ചതില്‍ എളമരം കരീം ഖേദം പ്രകടിപ്പിച്ചു

ഭിന്നശേഷി ഉള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തുടങ്ങി ഓരോ മന്ത്രിമാരും തോന്നിയപോലെ സൗജന്യം കൊടുത്താണ് കെഎസ്ആര്‍ടിസി നശിച്ചതെന്ന പ്രസ്താവനയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എളമരം കരീം ഖേദം പ്രകടിപ്പിച്ചു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്ന് കരീം പറഞ്ഞു. പരാമര്‍ശം മന:പൂര്‍വ്വമല്ല. ഭിന്നശേഷി ഉള്ളവര്‍ക്ക് താങ്ങും തണലുമാകുന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് താനെന്നും എളമരം കരീം പറഞ്ഞു.