ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘വാശി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിരിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അച്ഛന് പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ടൊവിനോയും കീര്‍ത്തിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വാശി. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. […]
ടിക് ടോക് താരം റാഫി ഷെയ്ഖ് ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ സ്വന്തം വസതിയിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. പൊലീസ് അന്വേഷണം പുരേഗമിക്കുകയാണ്. റാഫിയുടെ മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. റാഫിയുടെ സൂഹൃത്തുക്കളായ ചിലര്‍ ഉപദ്രവിച്ചിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ടിക് ടോകിലും, ഇന്‍സ്റ്റഗ്രാമിലും നിരവധി ആരാധകരുള്ള താരമാണ് റാഫി ഷെയ്ഖ്. കുറച്ച് ദിവസം മുമ്പ് റാഫിയെ ചില സുഹൃത്തുക്കള്‍ തട്ടിക്കൊണ്ട് പോയതായും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് […]
മലയാള സിനിമയുടെ ‘ഹാസ്യ രാജ്ഞി’ എന്ന് വിശേഷിപ്പിച്ചിരുന്ന നടി കൽപ്പന വിടവാങ്ങിട്ട് ഇന്ന് അഞ്ച് വർഷം. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്ന താരത്തിന്റെ 1992 യിലെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് ഖത്തറില്‍ വെച്ച് അഭിമുഖം സംഘടിപ്പിച്ചത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കല്പ്പനയുടെ 1992ലെ അഭിമുഖം പുറത്തുവിട്ടത്. തനിയ്ക്ക് സീരിയസ് കഥാപാത്രങ്ങൾ ആയിരുന്നു ഇഷ്ട്ടമെന്നും വീട്ടുകാർക്ക് താത്പര്യം […]
ജിയേ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ചിത്രം പുരോഗമനമായിട്ടുള്ള ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നു എന്നതിനൊപ്പം സംമിശ്ര പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. സിനിമയില്‍ പുരുഷന്മാരെ ചിത്രീകരിച്ചിരിക്കുന്ന രീതി ശരിയല്ലെന്നും. ഇത്രത്തോളം ഭീകരന്മാരാണ് കേരളത്തിലെ പുരഷ്ന്മാരെന്ന അഭിപ്രയം തനിക്കില്ലെന്നും നടിയും അവതാരികയുമായ ദീപ രാഹുല്‍ ഈശ്വര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ നേര്‍ക്കുനേര്‍ എന്ന പരിപാടിയിലാണ് ദീപ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ചില കാര്യങ്ങള്‍ വേണ്ടതിനേക്കാള്‍ കൂടുതലായി കാണിച്ചിട്ടുണ്ട്. നമ്മള് ഇപ്പോള്‍ ജീവിക്കുന്ന ഒരു സമൂഹത്തെ […]
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മാസ് ചിത്രം പവര്‍സ്റ്റാറില്‍ സംഗീതം പകരാന്‍ കെജിഎഫിന്റെ സംഗീത സംവിധായകന് എത്തുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ സംഗീത സംവിധായകന് ബസ്റൂര് രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍. ഒമര്‍ ലുലു തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പവര്‍സ്റ്റാര്‍ മാസ്സാക്കാന്‍ കെജിഎഫ് മ്യൂസിക് ഡയറക്ടര്‍ വരുന്നു എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. ഒമര്‍ ലുലുവും ബസ്റൂര് രവിയും ഒരുമിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആരാണ് പവര്‍സ്റ്റാറില്‍ […]
കുറച്ച് ദിവസം മുമ്പാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. താന്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ ഫുട്ബോള്‍ കളിക്കുന്ന വീഡിയോ സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചു. സണ്ണിയുടെ ഭര്‍ത്താവാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തനിക്ക് ഭംഗിയുള്ള മുഖം മാത്രമല്ല കഴിവുമുണ്ടെന്നാണ് താരം വീഡിയോക്ക് കാപ്ക്ഷന് കൊടുത്തിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം […]
കെ കെ ഷൈലജ ടീച്ചര്‍ക്ക് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണെന്ന് നടി മഞ്ജു വാര്യര്‍. ടീച്ചര്‍ ജീവിതത്തില്‍ തന്റെ റോള്‍ മോഡലാണെന്നും മഞ്ജു പറഞ്ഞു. മനോരമ ന്യൂസിന്റെ ന്യൂസ് മെയ്ക്കര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു. നിപ്പ മുതല്‍ കൊവിഡ് വരെയുള്ള ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷൈല ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങളെ എങ്ങിനെ കാണുന്ന എന്ന ചോദ്യത്തിനാണ് മഞ്ജു മറുപടി പറഞ്ഞത്. മലയാളി എന്ന നിലയില്‍ എനിക്ക് […]
പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ മകള്‍ പ്രാര്‍ത്ഥനയുമായുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. പോസ്റ്റിന് താഴെ വിജയ് യേശുദാസ് തമിഴ് ഇന്‍സ്ട്രിയിലേക്ക് സ്വാഗതം എന്ന് കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ പൂര്‍ണ്ണിമ ചിത്രത്തില്‍ തമിഴ് നടന് വിശാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയെയും ടാഗ് ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലേക്കുള്ള പൂര്‍ണ്ണിമയുടെ അരങ്ങേറ്റമായിരിക്കാം ഈ ചിത്രം സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുവരെ പൂര്‍ണ്ണിമ ഒദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തില്‍ സജീവമായിരുന്ന പൂര്‍ണ്ണിമ വിവാഹ ശേഷമാണ് അഭിനയത്തില്‍ നിന്നും മാറി നി്ല്ക്കുന്നത്. ആഷ്ക്ക് അബു സംവിധാനെ ചെയ്ത വൈറസിലൂടെയാണ് പൂര്‍ണ്ണിമ […]
സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. എട്ട് വയസുള്ള ഇരട്ട കുട്ടികളെയും, 11-14 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും, 4-5 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയുമാണ് അഭിനേതാക്കളായി വേണ്ടത്. സുരേഷ് ഗോപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കാസ്റ്റിങ് കോളിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒറ്റക്കൊമ്പന് സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരതന്നെയായിരുന്നു. ചിത്രത്തില്‍ പാലാക്കാരന് അച്ഛായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. മാത്യൂ തോമസ് പാലമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറാണ്. […]