Posts in category: Facebook post
ഫോണിൽ കാശില്ല, അഞ്ച് ദിവസമായി മകളെ വിളിച്ചിട്ട്, ആ അച്ഛൻ കരയുകയായിരുന്നു; ഹൃദയസപ്ർശിയായ കുറിപ്പ് പങ്കു വെച്ച് വിവേക് ഗോപൻ!

ക്രിക്കറ്റർ, ഫിറ്റനസ് ട്രെയിനർ, നടൻ… വിശേഷണങ്ങൾ പലതുണ്ട് വിവേക് ഗോപന്. കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അടയാളപ്പെടുത്താനും വിവേകിന് സാധിച്ചിട്ടുണ്ട്. സിനിമകളിലൂടെ അഭിനയരംഗത്തെത്തിയ വിവേക്, പരസ്പരം സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായത് ഇപ്പോഴിതാ കാര്‍ത്തിക ദീപം പരമ്പരയുടെ സെറ്റിൽ തങ്ങള്‍ക്ക് ആഹാരം വെച്ചുവിളമ്പുന്നയാളെ കുറിച്ച് വിവേക് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ഇപ്പോള്‍ വർക്ക് തുടങ്ങി 5 ദിവസമായി. ഞങ്ങൾക്ക് ആഹാരം വിളമ്പി തരുന്ന ഒരു ചേട്ടനെ പതിവിനേക്കാൾ കൂടുതൽ പരിചയപ്പെട്ടു. […]

ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ.., നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക; കുറിപ്പുമായി രഞ്ജു രഞ്ജിമാര്‍

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെ രഞ്ജുരഞ്ജിമാരുടെ വിവാഹം കഴിഞ്ഞുവെന്നും വിദേശത്തുള്ള ഒരാളുമായി പ്രണയത്തിലാണെന്നും എന്നും തുടങ്ങി നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ കുറിച്ചും തന്റെ വിവാഹ കാഴ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജുരഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഞ്ജു രഞ്ജിമാര്‍ […]

നിന്റെ പ്രായമുള്ള പിള്ളേർക്ക് ചോറും കറിയും വരെ വെക്കാൻ അറിയാം… നീ ഇവിടെ ഇങ്ങനെ പുസ്തകങ്ങളും കൊണ്ട് നടന്നോ… കെട്ടിച്ചു വിടേണ്ട പെണ്ണാണ്; മാമ്പഴക്കാലവും വേനലവധിയും ഓർമ്മപ്പെടുത്തുന്ന നോവൽ , പ്രണയം തേടി പതിമൂന്നാം ഭാഗം !

സനയുടെ പ്രണയം തേടിയുള്ള യാത്ര പതിമൂന്നാം ഭാഗമായിരിക്കുകയാണ്. നിങ്ങൾ ഇത് ആദ്യമായിട്ടാണ് ഈ നോവൽ വായിക്കുന്നതെങ്കിൽ യൂട്യൂബ് ചാനൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പ്രണയം തേടി നോവൽ പൂർണമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അതിലൂടെ അറിയിക്കണം. അപ്പോൾ ഇന്നത്തെ സനയയുടെ യാത്രയിൽ എന്തൊക്കെയുണ്ടെന്ന് വായിക്കാം. “സന വീടെത്തിയിട്ടും വന്നപാടെ കട്ടിലിനരികിലായി ചടഞ്ഞു കൂടി ഇരിപ്പ് ഉറപ്പിച്ചു. റസിയമ്മ ആടിനും കോഴിയ്ക്കും ഒക്കെ തീറ്റി കൊടുക്കവേ അവരെ വഴക്കുപറയുന്നുണ്ടായിരുന്നു. റസിയമ്മയുടെ വഴക്ക് പറച്ചിൽ കേട്ടിട്ടോ എന്തോ ആടുകളുടെ […]

പ്രണയം തേടി ഏഴാം ഭാഗം; കുഞ്ഞു തലയിലെ വലിയ ചോദ്യങ്ങൾ; വിഷ്ണുവുമായിട്ടുള്ള പ്രണയം ഞങ്ങളുടെ ദൈവങ്ങൾ സമ്മതിക്കുമോ?; സനയുടെ ആദ്യ പ്രണയം ഇവിടെ തുടങ്ങുന്നു!

സന പതിവിലും ഉല്സാഹത്തോടെ റസിയമ്മയ്ക്ക് അരികിൽ വന്നു വഴിയിൽ കണ്ട കാഴ്ചകൾ പറഞ്ഞുതുടങ്ങി.. റസിയമ്മയ്ക്ക് സനയുടെ മാറ്റം മനസിലായി എങ്കിലും പ്രത്യേകതകൾ ഉണ്ടെന്ന ഭാവം റസിയമ്മ കാണിച്ചില്ല. അങ്ങനെ റസിയമ്മ തന്നെ സൂത്രത്തിൽ പരീക്ഷ നല്ലതായിരുന്നോ ? എന്നൊക്കെ തിരക്കി… അപ്പോൾ സന വിഷ്ണു തന്നോട് പറഞ്ഞ ആൾ ദി ബെസ്റ്റും തന്നിൽ നിന്നും ചോദിച്ചു വാങ്ങിയ ആൾ ദി ബെസ്റ്റും ഓർത്തു. എന്നിട്ട്, “പരീക്ഷ അടിപൊളി ആയിരുന്നുമ്മാ… അതല്ലേ എനിക്കിത്ര സന്തോഷം…”വീണ്ടും റസിയമ്മയ്ക്ക് ഒപ്പം ആട്ടിൻ […]

‘നിങ്ങള്‍ ആക്രമിച്ചാലും ഞങ്ങള്‍ കര്‍ത്തവ്യം തുടരും’; കമന്റുകളില്‍ കേരള പൊലീസ് മറുപടി

ചങ്ങനാശേരി അപകടത്തില്‍പ്പെട്ട ബൈക്ക് റൈഡേഴ്‌സിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കമന്റിട്ട യുവാക്കള്‍ക്ക് മറുപടിയുമായി കേരള പൊലീസ്. അപകടങ്ങളില്‍പ്പെടാതെ ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അതിനെതിരെ ഒളിഞ്ഞിരുന്ന് ആക്രമിച്ചാലും, കൂട്ടം കൂടി ആക്രമിച്ചാലും കര്‍ത്തവ്യം തുടരുക തന്നെ ചെയ്യുമെന്ന് കേരള പൊലീസ് വ്യക്തമാക്കി. ‘ചങ്ങനാശേരി അപകടത്തില്‍പ്പെട്ടവര്‍ ധീരന്‍മാരാണ്, പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെയെന്ന് വയ്ക്കും. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. മലയാളികള്‍ ഇതൊക്കെ കണ്ട് തുടങ്ങിയതല്ലേയുള്ളൂ’യെന്ന കമന്റുകള്‍ക്കാണ് പൊലീസിന്റെ മറുപടി. റോഡുകളില്‍ അഭ്യാസപ്രകടനം കാണിക്കുന്നവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും മോട്ടോര്‍ […]

‘ദൈബത്തിനറിയാം’; വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടി പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്‍ സംസ്ഥാനത്തിന് പറ്റില്ലേയെന്ന് ബല്‍റാമിന്റെ ചോദ്യം

ക്ഷേത്രമതിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമെന്ന് വിളിക്കുന്ന പോസ്റ്റര്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ദൈബത്തിനറിയാം എന്ന് വീണ്ടും പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്. The post ‘ദൈബത്തിനറിയാം’; വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ചൂണ്ടി പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ നമ്പര്‍ വണ്‍ സംസ്ഥാനത്തിന് പറ്റില്ലേയെന്ന് ബല്‍റാമിന്റെ ചോദ്യം appeared first on Reporter Live.

ഈ ചിത്രത്തിനൊരു അടിക്കുറിപ്പ് വേണം, സമ്മാനമുണ്ടെന്ന് കേരള പൊലീസ്; പ്രമുഖരടക്കം കമന്റ് ബോക്‌സില്‍

ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അടിക്കുറിപ്പ് മത്സരവുമായി കേരള പൊലീസ്. വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിനരികില്‍ ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ രസകരമായ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കുകയാണ് മത്സരം. മത്സരത്തിന്റെ ഭാഗമാകാന്‍ കമന്റ് ബോക്‌സില്‍ അടിക്കുറിപ്പുകള്‍ രേഖപ്പെടുത്താം. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രസകരമായ ഒരു കമന്റിന് സമ്മാനമുണ്ടെന്നാണ് പ്രഖ്യാപനം. എറണാകുളം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥനുമുന്നിലുള്ള നായയുടെ സ്റ്റണ്ട് പകര്‍ത്തിയിരിക്കുന്നത് ദീപേഷ് വിജിയാണ്. പങ്കുവെച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പന്ത്രണ്ടായിരത്തോളം കമന്റുകളും എഴുന്നൂറിലധികം ഷേറുകളും നേടിയിട്ടുണ്ട് […]

പിടിച്ചു നില്‍ക്കാനായത് ഹോമിയോ പ്രതിരോധമരുന്നിനാലെന്ന പരാമര്‍ശം; വികെ പ്രശാന്തിനെതിരെ വിമര്‍ശനവുമായി അലോപ്പതി ഡോക്ടര്‍മാര്‍

അശാസ്ത്രീയ പരത്തുന്ന ഈ പ്രസ്താവന എംഎല്‍എ പിന്‍വലിക്കണമെന്ന് ഇടതുപക്ഷ സഹയാത്രികര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നുണ്ട്. The post പിടിച്ചു നില്‍ക്കാനായത് ഹോമിയോ പ്രതിരോധമരുന്നിനാലെന്ന പരാമര്‍ശം; വികെ പ്രശാന്തിനെതിരെ വിമര്‍ശനവുമായി അലോപ്പതി ഡോക്ടര്‍മാര്‍ appeared first on Reporter Live.

‘നിലവാരമില്ലാത്തവർക്ക് ഇനി മറുപടിയില്ല’; മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോയില്‍ വന്ന കമന്‍റുകളെ കുറിച്ച് ബാദുഷ

പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കില്‍ മമ്മൂട്ടിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരുന്നു. ഒരു പരിപാടിക്ക് മമ്മൂട്ടി എത്തിയപ്പോള്‍ ഒപ്പം നിന്ന് ബാദുഷ അകത്തേക്ക് കൊണ്ട് പോകുന്നതാണ് വീഡിയോയിലുള്ളത്. അങ്ങനെ തനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്നും ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്റില്‍ മോശം കമന്റുകളും വരാന്‍ തുടങ്ങി. ഇപ്പോള്‍ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാദുഷ. ബാദുഷയുടെ വാക്കുകള്‍: മമ്മൂക്കയുമായുള്ള വീഡിയോയ്ക്ക് താഴെ ചില വളരെ മോശമായ കമന്റുകളുമായെത്തിയിരുന്നു. അതില്‍ പലതും സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവര്‍. അവരുടെ […]

‘ഉണ്ണിയേട്ടനാണ് പൊട്ടിടാന്‍ സജസ്റ്റ് ചെയ്തത്’; ഉണ്ണി മുകുന്ദനെ ട്രോളി അരുന്ധതി

ഉണ്ണി മുകുന്ദനെ ട്രോളി നടിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി. കഴിഞ്ഞ ദിവസം എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്നാണ് ട്രോള്‍. ഉണ്ണിയേട്ടനാണ് പൊട്ട് സജസ്റ്റ് ചെയ്തത് എന്ന കുറിപ്പോടെ വലിയ പൊട്ട് തൊട്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ’ അരുന്ധതി വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ആനിയെ പ്രശംസിച്ച് ഉണ്ണി […]