Posts in category: Fahad Fazil
ആണധികാരത്തിന്റെ നിര്‍ദയമായ സമീപനങ്ങളും കപടനാട്യവും, അതിഭാവുകത്വമില്ലാതെ അഭിനയിച്ചു; ‘ഷമ്മി’യെ കുറിച്ച് ജൂറി

ഇൗ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത് ഫഹദ് ഫാസിലാണ്. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലെ അഭിനയത്തിനാണ് പുരസ്‌കാരം. ആണധികാരത്തിന്റെ ആണധികാരത്തിന്റെ നിര്‍ദയമായ സമീപനങ്ങളും കപടനാട്യവും, അതിഭാവുകത്വത്തിന്റെ സ്പര്‍ശമില്ലാതെ സ്വാഭാവികമായി അഭിനയിപ്പിച്ചു ഫലിപ്പിച്ചു കൊണ്ടാണ് ‘ഷമ്മി’ യെ ഫഹദ് ഫാസില്‍ അവതരിപ്പിച്ചതെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട്, സംവിധായകരായ എബ്രിഡ് ഷൈന്‍,സലിം അഹമ്മദ്, ഛായാഗ്രാഹകന്‍ വിപിന്‍ […]

ജോജി; മാക്ബത്തുമായി ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും വരുന്നു

ദിലീഷ് പോത്തനും ഫഹദ് ഫാസിലും മൂന്നാമതും ഒരുമിക്കുന്നു. ക്ലാസ്സിക് കൃതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന തിരക്കഥയ്ക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ജോജി എന്നാണ് ചിത്രത്തിന്റെ പേര്. വില്യം ഷേക്‌സ്പിയറിന്റ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌ക്കരനാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും പങ്കാളിയായിട്ടുള്ള വര്‍ക്കിംഗ് ക്ലാസ്സ് പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ്, കിരണ്‍ ദാസ്, ഗോകുല്‍ദാസ്, ഗണേഷ് മാരാര്‍, […]

‘ട്രാന്‍സി’ന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു!

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ട്രാന്‍സി’ന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലൂടെ ആണ് ചിത്രം റിലീസ് ചെയ്തത്. പ്രമുഖ തെലുങ്ക് നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ സംരംഭമാണ് അഹ വീഡിയോ. കന്യാകുമാരിയില്‍ താമസിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടണായി മാറുന്ന ജീവിതവഴിയാണ് ട്രാന്‍സിലെ നായക കഥാപാത്രത്തിന്‍റേത്. ചെമ്ബന്‍ വിനോദ് ജോസ്, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍, […]

‘ഒരു വടക്കന്‍ വീരഗാഥയും’ ‘തൂവാനതുമ്പിയും’ റീമേക്ക് ചെയ്യുകയാണെങ്കില്‍ ഏത് കഥാപാത്രം തിരഞ്ഞെടുക്കും?ഫഹദ് നൽകിയ ഉത്തരം ഇങ്ങനെ!

മമ്മൂട്ടിയും മോഹന്‍ലാലും തകർത്തഭിനയിച്ച ചിത്രമായിരുന്നു ‘ഒരു വടക്കന്‍ വീരഗാഥയും’ ‘തൂവാനതുമ്പിയും’.ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ഏത് കഥാപാത്രം തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് യുവതാരം ഫഹദ് ഫാസില്‍ നല്‍കിയ ഉത്തരമാണ് വൈറലാകുന്നത്. ഈ രണ്ട് കഥാപാത്രങ്ങളും താന്‍ ചെയ്യില്ല എന്നായിരുന്നു ഫഹദിന്റെ ഉത്തരം. കാരണവും താരം വ്യക്തമാക്കി. രണ്ടു തരം അഭിനയ ശൈലിയുടെ അപാരമായ മികവില്‍ നില്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് അവയെന്നും അത് രണ്ടും തനിക്ക് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റില്ല എന്നും ഫഹദ് പറയുന്നു. എം.ടി വാസുദേവന്‍ നായര്‍ […]

ഷമ്മി തന്നെ ഹീറോ….. ഈ വര്‍ഷത്തെ മികച്ച വില്ലന്‍ ഷമ്മി തന്നെ. വില്ലന്‍ പട്ടികയിലെ ആദ്യ താരങ്ങള്‍ ഇവര്‍….

ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ചാണ് മലയാള സിനിമ ഇക്കൊല്ലത്തോട് വിട പറയാനൊരുങ്ങുന്നത്. യഥാര്‍ത്ഥ വില്ലനിസമുള്ളതും മറിച്ചുള്ള വില്ലന്‍മാരെയും ഇക്കൊല്ലം മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ നോക്കുമ്പോള്‍ ആരൊക്കെയാണ് ഇക്കൊല്ലം വെള്ളിത്തിരയില്‍ വില്ലന്മാരായി തകര്‍ത്താടിയത് എന്നതിന്റെ ഒരു പട്ടിക തയ്യാറാക്കുകയാണ് ഇവിടെ. പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആറ് പ്രധാന വില്ലന്മാര്‍ ആരൊക്കെയാണ് എന്ന് അറിയണ്ടേ. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഫഹദ് ഫാസിലാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. യഥാര്‍ത്ഥ വില്ലനിസം എന്ന് പറയത്തക്ക വിധമുള്ള വില്ലനല്ലായിരുന്നെങ്കിലും […]

ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി നസ്‌റിയ;ഇനി ഫഹദിന്റ ചിന്ത മുഴുവൻ ഇതായിരിക്കും!

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച താര ജോഡികളാണ് ഫഹദും നസ്‌റിയയും.സിനിമയിലെ റൊമാൻസ് ജീവിതത്തിലും പ്രവർത്തികമാക്കുകയാണ് ഇരുവരും.സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടന്ന് ജനശ്രദ്ധ നേടാറുണ്ട്.ഇപ്പോളിതാ ഭര്‍ത്താവ് ഫഹദ് ഫാസില്‍ എന്തോ ആലോചിച്ച്‌ കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. എന്ത് കൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭര്‍ത്താവ് എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം ഹാഷ് ടാഗിലൂടെ […]

എന്നെയൊന്ന് തിരിച്ചുകൊണ്ട് പോകൂ;ഫഹദിനോട് നസ്രിയ!

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും.ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായി ഉണ്ടാകാറുണ്ട്.സിനിമയിൽ തിരക്കുകളാണെങ്കിലും താരങ്ങൾ പലപ്പോഴും ആരാധകർക്കായി വിശേഷങ്ങൾ പങ്കുവെച്ചെത്താറുണ്ട്.നസ്രിയ സിനിമയിൽ നിന്നും വിട്ടു നിൽക്കുമ്പോഴും താരം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.ചിത്രങ്ങളൊക്കെയും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകാരും ഉണ്ട്.നിലവിൽ പ്രാഗിലാണ് നസ്രിയയും ഫഹദും. അവിടെ നിന്നുള്ള ചിത്രങ്ങളും നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. “എന്നെ തിരിച്ചു കൊണ്ടുപോകൂ,” എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രം നസ്രിയ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ എടുത്തത് ഫഹദ് തന്നെ. അടുത്തിടെ നസ്രിയയുടെയും […]

സന്തോഷം പങ്കുവെച്ച് നസ്രിയയും ഫഹദും; സ്നേഹ ചുംബനം!

മലയാള സിനിമയ്ക്ക് നിരവധി താര ദമ്പതിമാരുണ്ട്.എന്നാൽ വിവാഹത്തിന് ശേഷം ഒരുപോലെ സിനിമയിൽ സജീവമായുള്ള താരദമ്പതിമാർ ചുരുക്കമാണ്.അവരിൽ ഒരാളാണ് നസ്രിയയും ഫഹദ് ഫാസിലും.താരങ്ങൾ തങ്ങളുടെ കുടുംബ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ചിത്രത്തിൽ ഫഹദ് നസ്‌റിയയുടെ കവിളിൽ ചുംബിക്കുന്നത് കാണാം.തന്റെ പേഴ്സണല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് താരം പോസ്റ്റ് ചെയ്തത്. ട്രാന്‍സിലൂടെ ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് […]

ആസിഫ് അലിക്കായി നസ്രിയയും ഫഹദ് ഫാസിലും ഒന്നിച്ച് എത്തുന്നു!

ഒരുപാട് ആരാധകരുള്ള താര ജോഡികളാണ് നസ്രിയ ഫഹദും ,ഫഹദ് ഫാസിലും.താരങ്ങളുടെ ചിത്രങ്ങൾക്കെല്ലാം വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് കിട്ടുന്നത്.മലയാള സിനിമയുടെ കൊച്ചനുജത്തിയാണ് നസ്രിയ ഫഹദ്.ഒരുപിടി മികച്ച സിനിമകളിലൂടെ മലയാള സിനിമയുടെ അഹങ്കാരമായി മാറിയ താരം കൂടെയാണ് തമിഴിലും താരം അഭിനയിച്ചിട്ടുണ്ട് ഫഹദ് ഫാസിൽ ഇന്ന് മുൻനിര നായകൻ മാരിൽ മുന്നിൽ നിൽക്കുന്ന താരം കൂടെയാണ് ഫഹദ് ഫാസിൽ.താരങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തന്നെ പങ്കുവെക്കാറുണ്ട് ഇപ്പോഴിതാ താരങ്ങൾ ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്റെ […]