കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരോട് സ്വരം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് നീട്ടിവെക്കാം എന്ന സര്‍ക്കാര്‍ വാഗ്ദാനം തങ്ങള്‍ക്ക് കഴിയുന്ന ഏറ്റവും വലിയ സമവായമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതേപറ്റി ചര്‍ച്ച ചെയ്യാന്‍ കര്‍ഷകര്‍ ഒരുക്കമാണെങ്കില്‍ മാത്രമേ ഇനി അടുത്ത വട്ട ചര്‍ച്ച നടക്കൂ എന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം പ്രതികരിച്ചു. ‘ നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ […]
വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലി. പ്രക്ഷോഭ റാലിയില്‍ ട്രാക്ടര്‍ ഓടിച്ചത് കമല്‍നാഥ് തന്നെയായിരുന്നു. ചിന്ദ്വാര ഭാഗത്ത് നടന്ന പ്രക്ഷോഭത്തിലായിരുന്നു കമല്‍നാഥ് പങ്കെടുത്തത്. ദിഗ്വിജയ് സിംഗും മറ്റൊരു ഭാഗത്ത് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. റാലിയില്‍ കമല്‍നാഥ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കാര്‍ഷിക നിയമം നടപ്പിലാക്കിയതിന് പിന്നാലെ കര്‍ഷകരുടെ വിപണി സാധ്യതകള്‍ ഇല്ലാതായെന്നും മിനിമം താങ്ങുവില ലഭിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഇതിനകം നിരവധി […]
ജനദ്രാഹകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും നടത്തിയ ഒമ്പതാംവട്ട ചര്‍ച്ചയും പരാജയം.മൂന്നു നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. എന്നാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി നിലവില്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്നുമാണ് കേന്ദ്രം അറിയിച്ചത്. 19-ാം തീയതി വീണ്ടും ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. ആയിരത്തോളം കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇന്നത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് നേരത്തെ തന്ന കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. നിയമങ്ങള്‍ സ്റ്റേ ചെയ്തുള്ള […]
ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച് ഹരിയാന എംഎല്‍എ. ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗതാലയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം കര്‍ഷക സമരത്തില്‍ പങ്കുചേരാന്‍ അഭയ് സിങ് ചൗതാല ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ വെള്ളിയാഴ്ച ഒമ്പതാം വട്ട ചര്‍ച്ച നടത്തിയ അതേസമയത്താണ് ചൗതാല ഹരിയാന സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ചണ്ഡീഗഢില്‍നിന്നുള്ള കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്നാണ് ചൗതാല അറിയിച്ചിരിക്കുന്നത്. ഇവിടെ നിന്നും നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. […]
ഡല്‍ഹി: ജനദ്രോഹകരമായ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് മുന്‍ എംപിയും ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവുമായ ഭുപീന്ദര്‍ സിംഗ് രാജിവച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്പര്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും കര്‍ഷകനെന്ന നിലയിലും നേതാവെന്ന നിലയിലും അവരുടെ വികാരം തനിക്ക് മനസിലാവുമെന്നും ഭുപീന്ദര്‍ സിംഗ് പറഞ്ഞു. സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഭുപീന്ദര്‍ സിംഗിന്റെ വാക്കുകള്‍: ”സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയെ നന്ദി അറിയിക്കുന്നു. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യൂണിയന് നേതാവെന്ന നിലയിലും കര്‍ഷകരുടെ […]
കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പരിഹസിച്ച് ബിജെപി എംപി ഹേമമാലിനി. കര്‍ഷകര്‍ക്ക് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് പോലും അറിയില്ലെന്ന് ബോളിവുഡ് നടി പറഞ്ഞു. കര്‍ഷകനിയമങ്ങള്‍ കൊണ്ട് എന്താണ് പ്രശ്നമെന്നും അവര്‍ക്കറിയില്ല. മറ്റാരോ ഇങ്ങനെ ചെയ്യാന്‍ പറഞ്ഞതുകൊണ്ടാണ് അവര്‍ സമരം ചെയ്യുന്നതെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാനെന്നും മഥുര എം പി പ്രതികരിച്ചു. പ്രതികരണത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഹേമമാലിനി നേരിടുന്നത്. കൊടുംശൈത്യത്തേയും മഴയേയും അവഗണിച്ച് 50 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകരെ […]
ഡല്‍ഹി: ജനദ്രോഹകരമായ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകസംഘടന നേതാക്കള്‍. കര്‍ഷകനിയമങ്ങളെ പിന്തുണയ്ക്കുന്നവരും അതിനായി വാദിക്കുന്നവരുമാണ് സമിതിയിലെ അംഗങ്ങളെന്നും സമിതിയ രൂപീകരണത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാണെന്നും നേതാക്കള്‍ അറിയിച്ചു. സുപ്രീംകോടതിയിലൂടെ ഈ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുകയാണ് ചെയ്തത്. ശ്രദ്ധ തിരിക്കാനുള്ള ഉപായം മാത്രമാണ് സമിതി രൂപീകരണം. നിയമങ്ങള്‍ സ്റ്റേ ചെയ്തുള്ള ഉത്തരവ് ഇടക്കാല നടപടിയെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതൊരു പരിഹാരമല്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നതും ഇത്തരം പരിഹാരമല്ല. കാരണം നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും […]
വിവാദ കാര്ഷികഭേദഗതി നിയമം സ്റ്റേ ചെയ്തു. സുപ്രീംകോടതിയാണ് നിയമം സ്റ്റേ ചെയ്തത്. വിദഗ്ധ സമിതി രൂപീകരിച്ചുകൊണ്ടാണ് നിയമം സ്റ്റേ ചെയ്തത്. നാലംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. എച്ച് എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്. കര്‍ഷക സമരം പരിഹരിക്കുന്നതിന് പ്രത്യേകം സമിതി രൂപവത്കരിക്കും എന്ന് വാദം കേള്‍ക്കവെ സുപ്രീംകോടതി അറിയിച്ചിരുന്നു. സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതില്‍ നിന്നും തങ്ങളെ തടയാന്‍ ലോകത്തൊരു ശക്തിക്കും കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് […]
കേന്ദ്ര സർക്കാർ ഉടനെ ഇടപെട്ടില്ലെങ്കിൽ പുതിയ നിയമങ്ങൾ സ്റ്റേ ചെയ്യുമെന്ന നിലപാടില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉറച്ച് നില്‍ക്കുമെന്ന് വന്നതോടെയാണ് വിദഗ്ധ സമിതിയെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാരും അംഗീകരിച്ചത്. The post കാര്‍ഷിക നിയമ ഭേദഗതിക്ക് വിദഗ്ധ സമിതി: സുപ്രീംകോടതി നിര്‍ദേശം അംഗീകരിച്ചു കേന്ദ്ര സർക്കാർ appeared first on Reporter Live.
വിവാദ കാര്‍ഷിക ഭേദഗതി നിയമം നടപ്പാക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശത്തില്‍ നല്ല വശങ്ങളുണ്ടെന്ന് ബിനോയ് വിശ്വം എംപി. എന്നാല്‍ പൂര്‍വ്വകാല അനുഭവങ്ങള്‍ മുന്നിലുള്ളതിനാല്‍ സുപ്രീംകോടതിയുടെ ഈ നിര്‍ദേശത്തെ എത്രത്തോളം വിശ്വാസത്തിലെടുക്കാന്‍ കഴിയും എന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമത്തില്‍ വിധി പറയുന്ന ദിവസം സുപ്രീംകോടതി കര്‍ഷകരോട് സമര രംഗത്ത് നിന്നും പിന്മാറാന് പറയുമോ എന്നതും നമുക്ക് മുന്നിലുള്ള നിര്‍ണായക ചോദ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘സുപ്രീംകോടതിയുടെ ഈ വിധിയില്‍ ഒരു നല്ല വശമുണ്ട്. പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കേന്ദ്രസര്‍ക്കാരിനൊപ്പം […]