എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് കര്‍ഷക യൂണിയന് നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. The post ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് സിര്‍സ; കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള നീക്കം appeared first on Reporter Live.
നിരോധിക്കപ്പെട്ട ഖാലിസ്താനി സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിനെതിരായ കേസിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി 17ന് ഹാജരാകാനാണ് എന്‍ഐഎ നിര്‍ദ്ദേശം The post കര്‍ഷക യൂണിയന് നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് എന്‍ഐഎ നോട്ടീസ്; പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമെന്ന് ആരോപണം appeared first on Reporter Live.
ജനദ്രാഹകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും നടത്തിയ ഒമ്പതാംവട്ട ചര്‍ച്ചയും പരാജയം.മൂന്നു നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. എന്നാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി നിലവില്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്നുമാണ് കേന്ദ്രം അറിയിച്ചത്. 19-ാം തീയതി വീണ്ടും ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. ആയിരത്തോളം കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇന്നത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് നേരത്തെ തന്ന കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. നിയമങ്ങള്‍ സ്റ്റേ ചെയ്തുള്ള […]
ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച് ഹരിയാന എംഎല്‍എ. ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗതാലയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം കര്‍ഷക സമരത്തില്‍ പങ്കുചേരാന്‍ അഭയ് സിങ് ചൗതാല ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ വെള്ളിയാഴ്ച ഒമ്പതാം വട്ട ചര്‍ച്ച നടത്തിയ അതേസമയത്താണ് ചൗതാല ഹരിയാന സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ചണ്ഡീഗഢില്‍നിന്നുള്ള കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്നാണ് ചൗതാല അറിയിച്ചിരിക്കുന്നത്. ഇവിടെ നിന്നും നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. […]
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം 50 ദിവസം പിന്നിടുമ്പോള്‍ കര്‍ഷകരും കേന്ദ്രവുമായി ഇന്ന് ഒമ്പതാം വട്ട ചര്‍ച്ച നടക്കും. കഴിഞ്ഞ തവണ കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പിന്നാലെ എന്ത് കൂടിയാലോചന നടത്തിയിട്ടാണ് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന വിമര്‍ശനവുമായി സുപ്രീംകോടതിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രക്ഷോഭം കടുപ്പിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. ഇതിനിടെ കൂടുതല്‍ കര്‍ഷകര്‍ […]
ഡല്‍ഹി: ജനദ്രോഹകരമായ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് മുന്‍ എംപിയും ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവുമായ ഭുപീന്ദര്‍ സിംഗ് രാജിവച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്പര്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും കര്‍ഷകനെന്ന നിലയിലും നേതാവെന്ന നിലയിലും അവരുടെ വികാരം തനിക്ക് മനസിലാവുമെന്നും ഭുപീന്ദര്‍ സിംഗ് പറഞ്ഞു. സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഭുപീന്ദര്‍ സിംഗിന്റെ വാക്കുകള്‍: ”സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയെ നന്ദി അറിയിക്കുന്നു. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യൂണിയന് നേതാവെന്ന നിലയിലും കര്‍ഷകരുടെ […]
കര്‍ഷക സമരത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം ജാന്‍വി കപൂര്‍. ജാന്‍വിയുടെ പുതിയ ചിത്രമായ ‘ഗുഡ് ലക്ക് ജെറി’ യുടെ ചിത്രീകരണം കര്‍ഷകര്‍ തടഞ്ഞതിന് പിന്നാലെയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ നിലപാട് വ്യക്തമാക്കിയത്. കര്‍ഷകര്‍ നമ്മുടെ രാജ്യത്തിന്റെ ഹൃദയമാണ്. അവര്‍ക്ക് അനുകൂലമായ ഒരു തീരുമാനം ഉണ്ടാവണം എന്നാണ് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കര്‍ഷകര്‍ നമ്മുടെ രാജ്യത്തിന്റെ ഹൃദയമാണ്. നമ്മുടെ രാജ്യത്തിന് അന്നം തരുന്നതില്‍ അവരുടെ പങ്ക് വലുതാണെന്ന തിരിച്ചറിവ് എനിക്കുണ്ട്. അതിനാല്‍ കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു തീരുമാനം […]
കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പരിഹസിച്ച് ബിജെപി എംപി ഹേമമാലിനി. കര്‍ഷകര്‍ക്ക് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് പോലും അറിയില്ലെന്ന് ബോളിവുഡ് നടി പറഞ്ഞു. കര്‍ഷകനിയമങ്ങള്‍ കൊണ്ട് എന്താണ് പ്രശ്നമെന്നും അവര്‍ക്കറിയില്ല. മറ്റാരോ ഇങ്ങനെ ചെയ്യാന്‍ പറഞ്ഞതുകൊണ്ടാണ് അവര്‍ സമരം ചെയ്യുന്നതെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാനെന്നും മഥുര എം പി പ്രതികരിച്ചു. പ്രതികരണത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഹേമമാലിനി നേരിടുന്നത്. കൊടുംശൈത്യത്തേയും മഴയേയും അവഗണിച്ച് 50 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകരെ […]
ഡല്‍ഹി: ജനദ്രോഹകരമായ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകസംഘടന നേതാക്കള്‍. കര്‍ഷകനിയമങ്ങളെ പിന്തുണയ്ക്കുന്നവരും അതിനായി വാദിക്കുന്നവരുമാണ് സമിതിയിലെ അംഗങ്ങളെന്നും സമിതിയ രൂപീകരണത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാണെന്നും നേതാക്കള്‍ അറിയിച്ചു. സുപ്രീംകോടതിയിലൂടെ ഈ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുകയാണ് ചെയ്തത്. ശ്രദ്ധ തിരിക്കാനുള്ള ഉപായം മാത്രമാണ് സമിതി രൂപീകരണം. നിയമങ്ങള്‍ സ്റ്റേ ചെയ്തുള്ള ഉത്തരവ് ഇടക്കാല നടപടിയെന്ന നിലയില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതൊരു പരിഹാരമല്ല. ഞങ്ങള്‍ ആവശ്യപ്പെടുന്നതും ഇത്തരം പരിഹാരമല്ല. കാരണം നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും […]
ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ നിന്നും സ്ത്രീകള്‍ മടങ്ങണമെന്നുള്ള സുപ്രീംകോടതിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎംഎല്ഡ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്. വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ലെന്നും കവിത കൃഷ്ണന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. ‘വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ല. […]