Posts in category: Film News
‘ലേഡി മോഹന്‍ലാല്‍ വിശേഷണം ഉര്‍വ്വശിയെ അപമാനിക്കല്‍’; സത്യന്‍ അന്തിക്കാട്

നടി ഉര്‍വ്വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സത്യന്‍ അന്തിക്കാട്. ആ വിളി ഉര്‍വ്വശിയെ അപമാനിക്കുന്നതിന് തുല്യമാണണെന്ന് സംവിധായകന്‍ പറഞ്ഞു. ഉര്‍വ്വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് അവരുടേതായ ശൈലിയുണ്ട്. ഉര്‍വശിക്ക് ഉര്‍വശിയുടേതായ വ്യക്തിത്വവും മോഹന്‍ലാലിന് മോഹന്‍ലാലിന്റേതായ വ്യക്തിത്വവുമുണ്ടെന്ന് സത്യന്‍ അന്തിക്കാട് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം. മോഹന്‍ലാലിനെ നമ്മള്‍ ആണ്‍ ഉര്‍വ്വശി എന്ന് വിളിക്കാറില്ലല്ലോ? ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം അവരെ അപമാനിക്കുന്നതിന് തുല്യമാണ്. […]

തമിഴ് നടൻ തവസി അന്തരിച്ചു: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു

തമിഴ് സിനിമാതാരം തവസി(60) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചിക്തിസയ്ക്കു പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ള തവസിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കണ്ടാൽ തിരിച്ചറിയുവാൻ സാധിക്കാത്ത വിധം വളരെ അവശനായിരുന്നു അദ്ദേഹം. The post തമിഴ് നടൻ തവസി അന്തരിച്ചു: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു appeared first on Reporter Live.

ക്രിസ്റ്റഫര്‍ നോളന്റെ ‘ടെനറ്റ്’: ഇന്ത്യയിലെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ ‘ടെനറ്റ്’ ഇന്ത്യയില്‍ ഡിസംബര്‍ നാലിനെത്തും. വാര്‍ണര്‍ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രത്തിലെ നടി ഡിംപിള്‍ കപാടിയ ആണ് പുറത്തു വിട്ടത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ആക്ഷന്‍ സ്വീക്വന്‍സുകളും ട്വിസ്റ്റുകളും ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നും ഡിംപിള്‍ പറഞ്ഞു. ടെനറ്റ് 2020 നവംബറില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ തുറക്കാന്‍ വൈകുന്നതില്‍ ചിത്രത്തിന്റെ റിലീസ് […]

‘ആറാട്ടി’ന് ഇന്ന് തുടക്കം; നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍

മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘ആറാട്ടി’ന് ഇന്ന് തുടക്കമാവും.നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം ഇന്ന് വരിക്കാശ്ശേരിമനയില്‍ ആരംഭിക്കും. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുക ശ്രദ്ധ ശ്രീനാഥാണ്. ദൃശ്യം 2ന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് ആറാട്ട്. പേരില്‍ വ്യത്യസ്തതയുളള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ […]

‘ഹിന്ദു ദൈവങ്ങളെ അപമാനിച്ച നെറ്ഫ്ലിക്സ് ബഹിഷ്ക്കരിക്കും’; എ സ്യൂട്ടബിള്‍ ബോയിക്കെതിരെ സംഘപരിവാര്‍

മീരാ നായര്‍ സംവിധാനം ചെയ്ത ‘എ സ്യൂട്ടബിള്‍ ബോയ്’് എന്ന മിനി വെബ് സീരിസിലെ ചുംബന രംഗമാണ് ചില സംഘടനകളെ ചൊടിപ്പിച്ചത് The post ‘ഹിന്ദു ദൈവങ്ങളെ അപമാനിച്ച നെറ്ഫ്ലിക്സ് ബഹിഷ്ക്കരിക്കും’; എ സ്യൂട്ടബിള്‍ ബോയിക്കെതിരെ സംഘപരിവാര്‍ appeared first on Reporter Live.

‘അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യതയുള്ള നടിയാണ് പാർവതി’: ബാബുരാജ് റിപ്പോർട്ടർ ലൈവിനോട്

സംഘടനയിൽ നിന്നും രാജിവെയ്ക്കുന്നതും പുറത്താക്കുന്നതും ശരിയായ കീഴ്‌വഴക്കമല്ലന്ന് നടൻ ബാബുരാജ്. ഇപ്പോൾ സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർ കഴിവുള്ളവരാണെന്നും അവരെപ്പോലുള്ളവർ സംഘടനയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടി പാർവതിയുടെ രാജി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. ‘അമ്മ’യുടെ വൈസ് ചെയർമാനാകുവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാർവതിയുടെ രാജിയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായപ്പോൾ, അവരുടെ വിഷമം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് […]

സൂര്യയുടെ റൂറല്‍ ആക്ഷന്‍ ഡ്രാമയില്‍ രശ്മിക മന്ദാന നായിക; ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ പാണ്ടിരാജ്

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കും. The post സൂര്യയുടെ റൂറല്‍ ആക്ഷന്‍ ഡ്രാമയില്‍ രശ്മിക മന്ദാന നായിക; ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ പാണ്ടിരാജ് appeared first on Reporter Live.

‘കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു, ഇന്നസെന്റും ഇടവേള ബാബുവും വേട്ടക്കാരെപ്പോലെ പെരുമാറുന്നു’: ഷമ്മി തിലകൻ

വേട്ടക്കാരെപ്പോലെ പ്രവർത്തിയ്ക്കുന്ന ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയിൽ സ്ത്രീകളായ അംഗങ്ങൾക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന്‌ നടൻ ഷമ്മി തിലകൻ. ഇവരെയും മറ്റു ചിലരെയും സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് റിപ്പോർട്ടർ ലൈവിനോട് അദ്ദേഹം പറഞ്ഞു. മറ്റു ചില അംഗങ്ങൾ ആരൊക്കെയാണെന്ന് സംഘടനയ്ക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പാർവതി രാജിവെച്ചപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു കത്ത് സംഘടനയ്ക്കു നൽകിയിരുന്നു. സംഘടനയിലെ വേട്ടക്കാർ ആരൊക്കെയാണെന്ന് ആ കത്തിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. സംഘടനയിൽ നിന്നും രാജിവെയ്ക്കാതെ ആർജവത്തോടെ തന്റെ […]

കിട്ടാക്കടം 31 കോടി: സിനിമ നിർമ്മാതാക്കൾക്ക് ഇനി വായ്പ നൽകില്ല

സിനിമാ നിർമ്മാതാക്കൾക്കു വായ്പ നൽകുന്നത് നിർത്തിവെയ്ക്കുവാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ തീരുമാനിച്ചു. 31കോടി രൂപ കിട്ടാക്കടമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. വായ്പയെടുത്ത 19 നിർമ്മാണ കമ്പനികളിൽ 17 പേരും ഇതുവരെ തിരിച്ചടിച്ചിട്ടില്ലെന്നും കേരള ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാൻ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. 2019 ജൂണ്‍ വരെയായിരുന്നു നിർമ്മാതാക്കൾക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ അനുവദിച്ചിരുന്നത് . ഇതുവരെ വായ്പ നൽകിയത് 33 കോടിയെങ്കിൽ കിട്ടാക്കടമായി തുടരുന്നത് 31കോടി 84 ലക്ഷം രൂപയാണ്. ഇതിനാലാണ് വായ്പ […]

‘നിങ്ങൾ ഒരു കാർ അപകടം മനഃപൂർവം സൃഷ്ടിക്കുക, ആ സമയത്ത് നിങ്ങളുടെ പാൻറ് നനയും’: കാർ അപകടം വ്യാജമാണെന്ന ആരോപണത്തിനെതിരെ നടി ഖുശ്ബുവിന്റെ ട്വീറ്റ്

ട്വിറ്ററിലൂടെ തന്നെ അധിക്ഷേപിച്ച കാർട്ടൂണിസ്റ്റിന് മറുപടി നൽകി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്‌ബു. ഖുശ്‌ബു നേരിട്ട കാർ അപകടം തട്ടിപ്പാണെന്നായിരുന്നു കാർട്ടൂണിസ്റ്റായ ബാലയുടെ അഭിപ്രായം. തകർന്ന കാറിൽ പിൻ സീറ്റിൽ ഇരിക്കുന്ന ഒരു യുവതി ഖുശ്ബുവാണെന്നു ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ‘ഖുശ്‌ബു നല്ലൊരു നടിയാണ് . ഈ ഫോട്ടോ അതിന്റെ തെളിവാണ്. പ്രിയ സങ്കികളെ.നിങ്ങൾ കുറച്ചു കൂടി നല്ല ഒരു തിരകഥയുമായി വരൂ’, ഇപ്രകാരമായിരുന്നു കാർട്ടൂണിസ്റ്റ് ബാലയുടെ ട്വീറ്റ് . ഇതിനെതിരെയാണ് ഖുശ്‌ബു തുടർ ട്വീറ്റുകൾ ചെയ്തു […]