Posts in category: football live
ലോകകപ്പ് യോഗ്യത; ഇന്ത്യക്കെതിരെ സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് ഫുട്‌ബോളില്‍ ഇന്ത്യ – അഫ്ഗാനിസ്താന്‍ മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. 75 മിനിറ്റില്‍ ലഭിച്ച ഓണ്‍ഗോളിലൂടെ ഇന്ത്യയാണ് ആദ്യം ലീഡ് പിടിച്ചത്. എന്നാല്‍ 82-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ ഹുസൈന്‍ സമാനി അഫ്ഗാന് സമനില സമ്മാനിച്ചു. മികച്ച മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഫിനിഷിങ്ങില്‍ പിഴച്ചത് ഇന്ത്യക്ക് ആദ്യ പകുതിയില്‍ തിരിച്ചടിയായി. മലയാളി താരം ആഷിഖ് കുരുണിയന്‍ നടത്തിയ മുന്നേറ്റങ്ങളാണ് ഇന്ത്യക്ക് കുറച്ചെങ്കിലും തുണയായത്. […]

അയാക്‌സ് നേടിയ കിരീടം ഇനി 42,000 ആരാധകര്‍ക്കും സ്വന്തം; ഉരുക്കി നക്ഷത്രങ്ങളാക്കി സമ്മാനിക്കും -(വീഡിയോ)

ഡച്ച് ലീഗില്‍ തങ്ങളുടെ 35-ാമത് കിരീട നേട്ടമാണ് അയാക്‌സ് കഴിഞ്ഞാഴ്ച സ്വന്തമാക്കിയത്. ലീഗില്‍ തങ്ങളുടെ അപ്രമാധിത്വം ഉറപ്പാക്കിയ കിരീടം നേട്ടം പക്ഷേ ഉദ്ദേശിച്ച പോലെ ആഘോഷിക്കാന്‍ ടീമിനായിരുന്നില്ല. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ഇല്ലാതിരുന്നതാണ് അവരെ വിഷമിപ്പിച്ചത്. ടീമിന്റെ വിജയം നേരില്‍ക്കാണാന്‍ കഴിയാതെ പോയത് ആരാധകര്‍ക്കും സങ്കടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മറക്കാന്‍ ആരാധകര്‍ക്ക് ഉഗ്രന്‍ സമ്മാനമൊരുക്കുകയാണ് അയാക്‌സ്. ക്ലബിന്റെ അംഗത്വത്തിലൂടെ സീസണ്‍ ടിക്കറ്റ് കൈയിലുണ്ടായിട്ടും കോവിഡ് പ്രോട്ടോക്കോള്‍ കാരണം സ്‌റ്റേഡിയത്തില്‍ […]

സൂപ്പര്‍ ലീഗ് ക്ലബുകള്‍ക്ക് മാപ്പില്ല; ശിക്ഷ മറന്നിട്ടില്ലെന്ന് യുവേഫ, കടുത്ത നടപടികള്‍ക്കു തയാറെടുത്തോളാനും മുന്നറിയിപ്പ്

യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ലീഗുമായി ഇപ്പോഴും സഹകരിക്കുന്ന നാലു ക്ലബുകളെ രണ്ടു വര്‍ഷത്തേക്കു വിലക്കാന്‍ യുവേഫ ഒരുങ്ങുന്നു. 12 ക്ലബുകളാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് എന്ന ആവശ്യവുമായി രംഗത്തു വന്നത്. എന്നാല്‍ കടുത്ത ആരാധക രോഷം കാരണം ലീഗ് തുടക്കത്തിലേ നിര്‍ത്തലാക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസിന്റെ നേതൃത്വത്തിലായിരുന്നു നീക്കങ്ങള്‍. യുവന്റസ് പ്രസിഡന്റ് ആന്ദ്രെ ആഗ്‌നെല്ലിയാണ് പെരസിനു പൂര്‍ണ പിന്തുണയുമായി ഒപ്പം നിന്നത്. ഇവര്‍ക്കൊപ്പം ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, […]

മറഡോണ മരണത്തിനു കീഴടങ്ങിയത് 12 മണിക്കൂര്‍ വേദന അനുഭവിച്ച ശേഷം; മതിയായ ചികിത്സ ലഭിച്ചില്ലെന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് , വിവാദം പുകയുന്നു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് അന്ത്യ നിമിഷങ്ങളില്‍ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് അര്‍ജന്റീന്‍ മെഡിക്കല്‍ ബോര്‍ഡ്. മറഡോണയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി കുടുംബാംഗങ്ങള്‍ രംഗത്തു വന്നതിനേത്തുടര്‍ന്നാണ് അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത്. സംഭവത്തില്‍ നാലു മാസത്തെ അന്വേഷണത്തിനു ശേഷം ബോര്‍ഡ് കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ചികിത്സാ പിഴവ് ആരോപിക്കുന്നത്. മരണത്തിന് മുമ്പ് 12 മണിക്കൂറോളം താരം അതി തീവ്രമായ വേദന അനുഭവിച്ചുവെന്നും ആ സമയം ശരിയായ ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ […]

‘ക്രിക്കറ്റ് അറിയാത്ത’ ഗ്വാര്‍ഡിയോളയ്ക്ക് സമ്മാനങ്ങളയച്ച് കൊഹ്‌ലി; നിങ്ങള്‍ സിറ്റി ജഴ്‌സി അണിയാനുള്ള സമയമായെന്ന് മറുപടി

മാഞ്ചസ്റ്റര്‍ സിറ്റി മുഖ്യ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് സമ്മാനങ്ങളയച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കൊഹ് ലി. ആര്‍സിബി ജഴ്‌സിയുള്‍പ്പെടെയുള്ള കിറ്റാണ് വിരാടിന്റെ സമ്മാനം. ജഴ്‌സി സമ്മാനമായി നല്‍കിയ വിരാടിന് നന്ദിയറിയിക്കുന്നതായി പെപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ”ക്രിക്കറ്റ് നിയമങ്ങള്‍ പഠിക്കാനുള്ള സമയമായി, എന്റെ സുഹൃത്ത് വിരാട് കൊഹ് ലിക്ക് നന്ദിയറിയിക്കുന്നു. ഇനി നിങ്ങളുടെ ഊഴമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജഴ്‌സി അണിയാന്‍ റെഡിയാവൂ”. ഗ്വാര്‍ഡിയോള The post ‘ക്രിക്കറ്റ് അറിയാത്ത’ ഗ്വാര്‍ഡിയോളയ്ക്ക് സമ്മാനങ്ങളയച്ച് കൊഹ്‌ലി; നിങ്ങള്‍ […]

ഗ്രീസ്മാന്റെ മൂന്ന് കുട്ടികളും ജനിച്ചത് ‘ഒരേ ദിവസം’; ഏപ്രില്‍ എട്ടിന്റെ അദ്ഭുതം

ഏപ്രില്‍ എട്ടിന് വലിയ പ്രത്യേകതകളൊന്നുമില്ലെന്ന് പറയുന്നവര്‍ക്ക് തെറ്റി. ഫ്രാന്‍സ് ഫുട്‌ബോളറും ബാഴ്‌സലോണയുടെ സൂപ്പര്‍ താരവുമായി അന്റോണിയോ ഗ്രീസ്മാന്റെ മൂന്ന് കുട്ടികളും ജനിച്ചത്, ഏപ്രില്‍ എട്ട് എന്ന അദ്ഭുത തിയതിയിലാണ്. 2011 മുതലാണ് ഗ്രീസ്മാന്‍ കൂട്ടുകാരിയായ എന്‍ട്രികയുമായി ജീവിതം ആരംഭിക്കുന്നത്. പിന്നീട് 2017 ജൂണ്‍ 15ന് സ്പാനിഷുകാരിയായ എന്‍ട്രികയെ ഗ്രീസ്മാന്‍ വിവാഹം ചെയ്തു. 2016ലാണ് ആദ്യ കുട്ടി ജനിച്ചു. മില എന്നു പേരിട്ട ആദ്യ കുട്ടി ജനിക്കുന്നത് ഏപ്രില്‍ എട്ടിനായിരുന്നു. 2019 ഏപ്രില്‍ എട്ടിന് രണ്ടാമത്തെ കുട്ടി ജനിച്ചു. […]

‘കളി തോറ്റു, അവസാനം റെഡ് കാര്‍ഡും’; ഡ്രസിംഗ് റൂമില്‍ തല്ലുണ്ടാക്കി നെയ്മര്‍, വീഡിയോ

ലില്ലീ ഒഎസ്‌സിയുമായുള്ള മത്സരത്തില്‍ റെഡ് കാര്‍ഡ് കണ്ട പുറത്തായ നെയ്മര്‍ ജൂനീയറിനെതിരെ വിമര്‍ശനം. 90-ാം മിനിറ്റില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ നെയ്മര്‍ ഡ്രെസിംഗ് റൂമിലേക്ക് മടങ്ങും വഴി എതിര്‍ ടീമിലെ തിയാഗോ യാലോവുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും പിന്നീട് ഇത് കയ്യാങ്കളയില്‍ കലാശിക്കുകയും ചെയ്തു. തിയോഗോയും നെയ്മറിന് പിന്നാലെ റെഡ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. സംഭവത്തില്‍ നെയ്മറാണ് കുറ്റക്കാരനെന്ന നിലയില്‍ വിമർശനമുയരുന്നുണ്ട്. ഇരുവരും ഒന്നിച്ചാണ് കാര്‍ഡ് കണ്ട് ഡ്രെസിംഗ് റൂമിലേക്ക് നടന്നത്. സുരക്ഷാ ജീവനക്കാര്‍ക്കിടയില്‍ നിന്ന് നെയ്മര്‍ തിയാഗോയുമായി […]

ചെല്‍സിയെ ഗോളില്‍ മുക്കിക്കൊന്ന് വെസ്റ്റ് ബ്രോം; ടുചേലിന് ആദ്യ തോല്‍വിയുടെ ആഘാതം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ ഗോളില്‍ മുക്കിക്കൊന്ന് വെസ്റ്റ് ബ്രോംവിച്ച്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ നാണംകെട്ട പരാജയം. തോമസ് ടുചേല്‍ മാനേജര്‍ സ്ഥാനമേറ്റടുത്ത ശേഷമുള്ള ചെല്‍സിയുടെ ആദ്യത്തെ പരാജയം കൂടിയാണിത്. ടൂര്‍ണമെന്റില്‍ നാണക്കേട് ഒഴിവാക്കാന്‍ പ്രയത്‌നിക്കുന്ന വെസ്റ്റ് ബ്രോമിന് ജീവന്‍ തിരിച്ചുകിട്ടിയ അട്ടിമറിയാവും വിജയം. 27-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലസ്‌ക്കിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ 29 മിനിറ്റില്‍ തിയാഗോ സില്‍വ റെഡ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ കളിയുടെ ഗതി പൂര്‍ണമായും മാറിമറിഞ്ഞു. ആദ്യ പകുതിയുടെ ഇഞ്ചുറി […]

അവസാന സീസണ്‍; മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനന്‍ കരുത്ത് സെര്‍ജിയോ അഗ്യൂറോ ക്ലബ് വിടുന്നു

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനന്‍ കരുത്ത് സെര്‍ജിയോ അഗ്യൂറോ ക്ലബ് വിടുന്നു. ഈ സീസണില്‍ ക്ലബ് താരവുമായി കരാര്‍ പുതുക്കില്ല. പത്ത് വര്‍ഷത്തിന് ശേഷമാണ് അഗ്യൂറോ മറ്റൊരു ക്ലബിലേക്ക് ചേക്കാറാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. 32കാരനായ അഗ്യൂറോ ക്ലബിന് വേണ്ടി 257 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പരിക്ക് കാരണം വെറും 14 മത്സരങ്ങള്‍ക്ക് മാത്രമാണ് അഗ്യൂറോ ഇറങ്ങിയത്. ഫുള്‍ഹാമിനെതിരെ മാര്‍ച്ച് 13ന് നേടിയ പെനാല്‍റ്റി ഗോളാണ് പ്രീമിയര്‍ ലീഗില്‍ താരം അവസാനമായി സ്‌കോര്‍ ചെയ്ത്. 2020 ജനുവരിക്ക് ശേഷമുള്ള […]

ലോകകപ്പ് യോഗ്യതയില്‍ ഒമാനെതിരായ തോല്‍വി കണ്ണുനനയിച്ചുവെന്ന് ഇന്ത്യന്‍ കോച്ച്; ഇന്ന് കണക്കുതീര്‍ക്കണം

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.15നാണ് മത്സരം ആരംഭിക്കുക. ദുബായിലാണ് കളി. യൂറോ സ്‌പോര്‍ട്‌സ് ലൈവ് ബ്രോഡ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കോവിഡ്-19 സ്ഥിരീകരിച്ച നായകന്‍ സുനില്‍ ഛേത്രി ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക. ഛേത്രി ഇല്ലാതെ കളത്തിലിറങ്ങുകയെന്നാല്‍ വലിയ നഷ്ടവും തിരിച്ചടിയുമാണ്. എന്നാല്‍ ഒരു ടീം എന്ന നിലയില്‍ ഒത്തൊരുമയോടെ കളിക്കാനുള്ള താരങ്ങളുടെ അവസരം കൂടിയാണിതെന്ന് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്തു […]