Posts in category: Football news
ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍; അവസാന സെക്കന്‍ഡില്‍ സമനില, ഹീറോ സഹല്‍

ഈസ്റ്റ് ബംഗാളിനെതിരായ ആവേശക്കളിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്് സമനില. മത്സരം അവസാനിക്കാന്‍ 10 സെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോഴാണ് സ്‌കോട്ട് നെവില്ല ഈസ്റ്റ് ബംഗാളിന് വേണ്ടി സമനില പിടിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് സമാനമായി ഈസ്റ്റ് ബംഗാളിനോട് സമനില നേടിയിരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ച്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങാന്‍ സഹലിന് കഴിഞ്ഞു. മത്സരം ആരംഭിച്ച് ആദ്യ മിനുറ്റുകളില്‍ തന്നെ മഞ്ഞപ്പട ആക്രമിച്ചു കളിച്ചിരുന്നു. ബോള്‍. മറൈ-ഹൂപ്പര്‍-പെരേര എന്നിവര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും […]

ആദ്യ പകുതിയില്‍ ബ്രൈറ്റിനെയും ഫോക്‌സിനെയും പിടിച്ചൊതുക്കി ബ്ലാസ്റ്റേഴ്‌സ്; ആക്രമണം തുടര്‍ന്ന് മറൈ

കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍. ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് കേരളം നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഹുപ്പര്‍, മറൈ, ഫക്കുണ്ടോ പെരേര എന്നിവരാണ് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരളത്തിന്റെ പ്രതിരോധവും മികച്ചു നിന്നു. ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍താരങ്ങളായ ബ്രൈറ്റിനെയും ഡാനി ഫോക്‌സിനെയും അധികം പ്രയാസങ്ങളില്ലാതെ പിടിച്ചുനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. ആദ്യ മിനിറ്റുകളില്‍ തന്നെ രണ്ട് തവണ കേരളം ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് ശക്തമായ ആക്രമണം നടത്തിയിരുന്നു. […]

തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഗോകുലം; മിനര്‍വയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം

ഐ ലീഗില്‍ മിനര്‍വയ്‌ക്കെതിരെ ഗോകുലം എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മലബാറിയന്‍സിന്റെ മിന്നും ജയം. 18-ാം മിനിറ്റില്‍ ചെന്‍ച്ചോ ജെല്‍റ്റ്‌ഷെനിലൂടെ മിനര്‍വ്വയാണ് ആദ്യ ഗോള്‍ നേടുന്നത്. മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു ഗോള്‍ കൂടി ചെന്‌ച്ചോയുടെ ബൂട്ടില്‍ നിന്ന് പിറന്നതോടെ ഗോകുലം സമ്മര്‍ദ്ദത്തിലായി. എന്നാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് ഗോകുലം തിരിച്ചടിച്ചു. ഫിലിപ്പ് അജ്ഹാണ് ഗോകുലത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് തൊട്ട് മുന്‍പ് മിനര്‍വയ്ക്ക് വേണ്ടി രൂപര്‍ട്ട് മറ്റൊരു ഗോള്‍ കണ്ടെത്തിയതോടെ […]