Posts in category: Football
‘ലംപാര്‍ഡ് പുറത്തുപോകേണ്ടവന്‍ തന്നെ’; ചെല്‍സിയുടെ തീരുമാനത്തെ ന്യായീകരിച്ച് പെപ് ഗാര്‍ഡിയോള

ഫ്രാങ്ക് ലംപാര്‍ഡിനെ പരിശീലക സ്ഥാനത്ത് നീക്കിയ ചെല്‍സിയുടെ നടപടിയെ ന്യായീകരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള. പ്രായത്തില്‍ ചെറുപ്പം നോക്കി പരിശീലക സ്ഥാനത്ത് തുടരാന്‍ അനുവദിക്കാനാവില്ല, ടീമിന് വിജയിപ്പിച്ചില്ലെങ്കില്‍ മറ്റൊരു കാര്യവും മുഖവിലക്ക് എടുക്കേണ്ടതില്ലെന്നും ഗാര്‍ഡിയോള അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന ചെല്‍സി പരിശീലകനെ മാറ്റി തിരികെയെത്താനുള്ള ശ്രമത്തിലാണ്. പരിശീലകനായാല്‍ ടീമിനെ വിജയിപ്പിക്കാന്‍ കഴിയണം. പരിചയ സമ്പന്നനോ ചെറുപ്പക്കാരനോ മാനേജര്‍ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത് ടീമിനെ വിജയിപ്പിക്കാനാണ്. മറ്റൊരു മാനദണ്ഡങ്ങള്‍ക്കും ഇവിടെ വിലയില്ല. […]

ബംഗളുരൂവിനെ സമനിലയില്‍ തളച്ച് ഒഡിഷ

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിയെ സമനിലയില്‍ തളച്ച് ഒഡിഷ. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ ബംഗളൂരുവിനെ ഞെട്ടിച്ച് ഒഡിഷ ആദ്യ ഗോള്‍ നേടി. ഡിയോഗോ മ്യൂറിഷോയാണ് ഗോള്‍ സ്‌കോറര്‍. തോല്‍വി മണത്ത ബംഗുളൂരു ഉണര്‍ന്നു കളിച്ചു. ഒഡിഷയുടെ ഗോള്‍ മുഖത്തേക്ക് നിരന്തരം ആക്രണമണങ്ങളുണ്ടായെങ്കിലും ഗോള്‍ കീപ്പര്‍ ഹര്‍ഷദ്വീപ് സിംഗിന്റെ മടികടക്കാനായില്ല. സൂപ്പര്‍ താരം സുനില്‍ ഛേത്രി ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ ബംഗളൂരു താരങ്ങള്‍ കളഞ്ഞു കുളിച്ചു. 82-ാം മിനിറ്റില്‍ എറിക് പാര്‍ത്ഥാലുവാണ് ബംഗളുരുവിന് വേണ്ടി സമനില ഗോള്‍ നേടിയത്. […]

‘ഭംഗിയുള്ള മുഖം മാത്രമല്ല, കഴിവുമുണ്ട്’; കേരളത്തില്‍ ഫുട്‌ബോള്‍ കളിച്ച് സണ്ണി ലിയോണ്‍

കുറച്ച് ദിവസം മുമ്പാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത്. താന്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചു. സണ്ണിയുടെ ഭര്‍ത്താവാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തനിക്ക് ഭംഗിയുള്ള മുഖം മാത്രമല്ല കഴിവുമുണ്ടെന്നാണ് താരം വീഡിയോക്ക് കാപ്ക്ഷന്‍ കൊടുത്തിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം […]

രക്ഷകന്റെ കുപ്പായത്തില്‍ വീണ്ടും രാഹുല്‍; ഗോവയ്ക്ക് സമനില പൂട്ടിട്ട് കേരളം

കെ.പി രാഹുലിന്റെ മിന്നും ഹെഡര്‍ ഗോളില്‍ ബാംബോളിനില്‍ സമനില പിടിച്ച് കേരളം. സമനിലയോടെ കേരളം പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് മുന്നേറി. ജംഷംഡ്പൂരിനെയും ബംഗലൂരുവിനെയും മറികടന്നാണ് കേരളത്തിന്റെ മുന്നേറ്റം. 13 കളികളില്‍ 20 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. A golden chance to complete the comeback is missed 🙆‍♂️#ISLMoments #KBFCFCG #HeroISL #LetsFootball https://t.co/S9381ta3mV pic.twitter.com/ouVanidr66 — Indian Super League (@IndSuperLeague) January 23, 2021 25-ാം മിനിറ്റിൽ ഫ്രീക്കിക്ക് […]

ഗോവയോട് പകരം വീട്ടാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി ഗോവയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ലീഗിലെ ആദ്യ മത്സരത്തില്‍ ഗോവയോട് കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ മഞ്ഞപ്പടയുടെ നായകന്‍ കോസ്റ്റാ നമണൈസു റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിലെ തോല്‍വിയേറ്റു വാങ്ങിയ ബ്ലാസ്റ്റേഴ്‌സല്ല ഇപ്പോള്‍. ഒത്തിണക്കത്തോടെ കളിക്കുന്ന മധ്യനിരയും മുന്നേറ്റവും ബ്ലാസ്റ്റേഴ്‌സിന്റെ ശക്തിയാണ്. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ബംഗളൂരുവിനെ അട്ടിമറിച്ച ആത്മവിശ്വാസവും കിബു വിക്കൂനയ്ക്കും കൂട്ടര്‍ക്കുമുണ്ട്. ആദ്യ ഒന്‍പത് കളിയില്‍ ആറ് […]

വമ്പന്‍ തോല്‍വിക്ക് പിന്നാലെ സിദാന് കൊവിഡ്; തലവേദന മാറാതെ റയല്‍ മാഡ്രിഡ്

റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പരിശീലകന് കൊവിഡ് സ്ഥിരീകരിച്ചത് റയലിന് ഇരട്ട തലവേദനയായിരിക്കും. കോപ്പ ഡെല്‍ റേ ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ തോല്‍വിയേറ്റു വാങ്ങിയ ആഘാതത്തില്‍ നിന്ന് ടീം ഇതുവരെ മുക്തരായിട്ടില്ല. മൂന്നാം ഡിവിഷന്‍ ക്ലബ്ബായ അല്‍ക്കോയാനോയോടാണ് 2-1ന് റയല്‍ തോല്‍വി വഴങ്ങിയത്. 10 പേരുമായിട്ടാണ് അല്‍ക്കോയാനോ കളിച്ചതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടത്. സിദാന്റെ അഭാവത്തില്‍ സഹപരിശീലകനായ […]

ഐഎസ്എല്ലില്‍ നിര്‍ണായക പോരിനൊരുങ്ങി ഈസ്റ്റ് ബംഗാള്‍; എതിരാളികള്‍ മുംബൈ

ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ശക്തരായ മുംബൈ എഫ്‌സിയെ നേരിടും. രാത്രി 7.30നാണ് മത്സരം. നിലവില്‍ 11 കളികളില്‍ 2 സമനിലയും 8 വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി. അതേസമയം 12 മത്സരങ്ങളില്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഈസ്റ്റ് ബംഗാളിന് വിജയിക്കാനായത്. 12 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇന്ന് ശക്തരായ മുംബൈയെ അട്ടിമറിച്ച് തിരികെ വരികയാവും ടീമിന്റെ ലക്ഷ്യം. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും […]

റൊണാള്‍ഡോയെ ‘മാര്‍ക്ക്’ ചെയ്യാതെ നാപോളിയുടെ കൈവിട്ട കളി; ചരിത്ര നിമിഷത്തിലേക്കുള്ള ഗോള്‍ കാണാം

അലസമായ കളിയിലൂടെ സൂപ്പര്‍ കപ്പ് കൈവിട്ട് നാപോളി. യുവന്റ്‌സിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലും കൃത്യമായി മാര്‍ക്ക് ചെയ്യുന്നതില്‍ നാപോളി പരാജയപ്പെട്ടു. മത്സരത്തില്‍ നാപോളി ഒരു പെനാല്‍റ്റിയും പാഴാക്കിയിരുന്നു. 63-ാം മിനിറ്റില്‍ യുവന്റസിന് ലഭിച്ച കോര്‍ണറില്‍ നിന്നാണ് റോണോയുടെ ഗോള്‍ പിറക്കുന്നത്. ഗോള്‍ നേട്ടത്തോടെ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാനും സൂപ്പര്‍ താരത്തിന് കഴിഞ്ഞു. Juventus are Italian Super Cup champions! Ronaldo’s 4th title with the Old Lady 🏆🏆🏆🏆 pic.twitter.com/JWBAU6yjLH […]

‘മധുര പ്രതികാരം, തിരിച്ചുവരവ്’; കെ.പി രാഹുലിന്റെ ഇഞ്ചുറി ടൈം ഗോളിന് തിളക്കമേറെ

കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കെ.പി രാഹുല്‍ നേടിയ ഗോളില്‍ ചിരവൈരികളായ ബംഗളൂരുവിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. അവസാന മിനിറ്റില്‍ കേരളാ പോസ്റ്റിലേക്ക് ബംഗുളൂരു താരങ്ങള്‍ നടത്തിയ ആക്രമണം കേരളം ഭംഗിയായി തടയുന്നു. പന്ത് ലഭിച്ചയുടന്‍ ഗാരി ഹൂപ്പറിന്റെ പ്രത്യാക്രമണം, സൂപ്പര്‍ ഫോര്‍വേര്‍ഡ് നീട്ടി നല്‍കിയ പാസ് കൃത്യമായി രാഹുല്‍ കൃത്യമായി ബംഗളുരു വലയിലേക്ക് അടിച്ചു കയറ്റി. ഗുര്‍പ്രീത് സിംഗ് സന്ധുവിനെ യാതൊരു സാധ്യതയുമില്ലാതെ ഷോട്ടായിരുന്നു കെ.പിയുടേത്. ഇഞ്ചുറി ടൈമില്‍ രാഹുല്‍ നേടിയ ഗോളിന് മറ്റൊരു […]

ഇന്‍ജുറി ടൈമില്‍ രാഹുല്‍ കസറി; ബംഗളൂരുവിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സിന് മൂന്നാം വിജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്സിയെ 2-1ന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം വിജയം. ഇന്‍ജുറി ടൈമിലെ നാലാം മിനിറ്റില്‍ കെ പി രാഹുലാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയ ഗോള്‍ നേടിയത്. 24-ാം മിനിറ്റില്‍ സില്‍വയിലൂടെയാണ് ബംഗളൂരു ആദ്യ ഗോള്‍ നേടിയത്. രാഹുല്‍ ബേക്കെയുടെ ത്രോയില്‍ നിന്നായിരുന്നു ഗോള്‍. 73-ാം മിനിറ്റില്‍ ലാല്‍തംഗയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ രണ്ട് അവസരങ്ങള്‍ ബംഗളൂരു നഷ്ടപ്പെടുത്തി. പിന്നാലെയായിരുന്നു രാഹുല്‍ വിജയഗോള്‍ നേടിയത്. The post […]