Posts in category: Germany
പ്രളയം തകര്‍ത്ത ജര്‍മ്മന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ആംഗല മെര്‍ക്കല്‍; ഞെട്ടിക്കുന്നതെന്ന് പ്രതികരണം

ജര്‍മ്മനിയില്‍ പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. പശ്ചിമ ജര്‍മ്മന്‍ ഭാഗങ്ങളിലുണ്ടായ നാശ നഷ്ടം കണ്ട് ഞെട്ടല്‍ രേഖപ്പെടുത്തിയ മെര്‍ക്കല്‍ ഈ ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വാക്കുകള്‍ ജര്‍മ്മന്‍ ഭാഷയിലില്ലെന്നും പറഞ്ഞു. 157 പേരാണ് ജര്‍മ്മനിയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചത്. കനത്ത മഴ ഇപ്പോഴും തുടരുന്ന മേഖലകളില്‍ നിന്നും ആളുകളെ ജര്‍മ്മനിയുടെ തെക്കന്‍ ഭാഗങ്ങളിലേക്ക് മാറ്റുകയാണ്.കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. ‘ഇത് ഞെട്ടിക്കുന്നതാണ്. ഞാന്‍ കണ്ട നാശത്തെ പറ്റി പറയാന്‍ […]

ജര്‍മ്മനിയില്‍ ദുരന്തം വിതച്ച് പ്രളയം; നൂറോളം പേര്‍ മരിച്ചു, ആയിരത്തിലേറെ പേരെ കാണാനില്ല

കിഴക്കന്‍ യൂറോപ്പിലുണ്ടായ പ്രളയം കൂടുതല്‍ ബാധിച്ചത് ജര്‍മ്മനിയെ. 93 പേര്‍ രാജ്യത്തിതു വരെ പ്രളയത്തില്‍ വെട്ട് മരിച്ചു. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രളയം രാജ്യത്തുണ്ടാവുന്നത്. ജര്‍മ്മനിയെ കൂടാതെ നെതര്‍ലന്റ്, ലക്‌സംബര്‍ഗ്, സ്വിറ്റ്സ്സര്‍ലന്റ് എന്നിവടങ്ങളിലും പ്രളയം കാര്യമായി ബാധിച്ചു. അവെയ്‌ലര്‍ എന്ന വെസ്റ്റേണ്‍ ജര്‍മ്മന്‍ ജില്ലയില്‍ 1300 ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഫോണ്‍ ബന്ധം നിലച്ചതിനാല്‍ പലരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തടസ്സമുണ്ട്. 700 പേര്‍ അധിവസിക്കുന്ന […]

കിഴക്കന്‍ യൂറോപ്പില്‍ പ്രളയം, എഴുപത് മരണം; നിരവധി പേരെ കാണാതായി

യൂറോപ്പിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ജര്‍മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി ദുരിതം വിതച്ചത്. എഴുപതോളം മരണം ഇതിനോടകം സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മനിയിലാണ് പ്രളയം രൂക്ഷമായ തോതില്‍ നാശം വിതച്ചത്. മരണ സംഖ്യയും കൂടുതല്‍ രാജ്യത്താണ്. പത്തോളം മരണങ്ങളാണ് ബെല്‍ജിയത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. റൈന്‍ലാന്‍ഡ് പാലറ്റിനേറ്റ്, നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ എന്നിവയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. നെതര്‍ലാന്റിനെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. യൂറോപ്പിന്റെ കിഴക്കന്‍ […]

യൂറോയില്‍ ജര്‍മനിയെ വീഴ്ത്തിയത് ക്രൂസും ലോയുടെ തന്ത്രങ്ങളുമെന്ന് ബയേണ്‍ മ്യൂണിക്ക് മുന്‍ പ്രസിഡന്റ്

മധ്യനിര താരം ടോണി ക്രൂസിന്റെ സാന്നിദ്ധ്യവും പരിശീലകന്‍ യോക്വിം ലോയുടെ പിഴച്ച തന്ത്രങ്ങളുമാണ് യൂറോ കപ്പില്‍ ജര്‍മനിക്കു വിനയായതന്നു ജര്‍മന്‍ മുന്‍ താരവം ബയേണ്‍ മ്യൂണിക്ക് മുന്‍ പ്രസിഡന്റുമായ ഉലി ഹൂനസ്. ലോകകപ്പ് യോഗ്യതയ്ക്കായുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ നാലു പ്രതിരോധ താരങ്ങളുമായി നല്ല പ്രകടമാണ് ജര്‍മ്മനി നടത്തിയത്. എന്നാല്‍ ടോണി ക്രൂസിനെ ഉള്‍പ്പെടുത്താനാണ് യൂറോയില്‍ മൂന്നു പ്രതിരോധതാരങ്ങളുമായി ജര്‍മ്മനി കളിച്ചതെന്നും ഹൂനസ് പറഞ്ഞു. കിമ്മിഷ്-ഗോരെട്‌സ്‌ക- മുള്ളര്‍ എന്നിവര്‍ മധ്യനിരയിലും ഗ്‌നാബ്രിയും സാനെയും വിങ്ങിലും ഫ്രണ്ടില്‍ കൈ […]

ഇംഗ്ലണ്ട്-ജര്‍മനി മത്സരം കണ്ടത് റെക്കോഡ് പ്രേക്ഷകര്‍; യൂറോ സെമിക്കും ഫൈനലിനും കൂടുതല്‍ കാണികള്‍ക്ക് പ്രവേശനം നല്‍കാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

യൂറോ കപ്പില്‍ ഇംഗ്ലണ്ട്-ജര്‍മനി പ്രീക്വാര്‍ട്ടര്‍ മത്സരം കണ്ടത് റെക്കോഡ് പ്രേക്ഷകര്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജര്‍മനിയെ തകര്‍ത്ത മത്സരത്തിന് ബി.ബി.സിയില്‍ മാത്രം രണ്ടു കോടി പ്രേക്ഷകരായിരുന്നു. 20.6 മില്യണ്‍ പ്രേക്ഷകരിലൂടെ ബി.ബി.സിയുടെ ഓഡിയന്‍സ് ഷെയര്‍ 80 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.കെയിലെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരും മത്സരം വീക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മത്സരത്തില്‍ റഹീം സ്‌റ്റെര്‍ലിങ്ങും ഹാരി കെയ്‌നും നേടിയ ഗോളുകളിലായിരുന്നു ഇംഗ്ലീഷ് വിജയം. ക്വാര്‍ട്ടറില്‍ ഞായറാഴ്ച യുക്രെയ്‌നെയാണ് ഇംഗ്ലണ്ട് നേരിടുക. ടീം സെമിയില്‍ […]

വെംബ്ലിയില്‍ ഇന്ന് ഫുട്‌ബോള്‍ യുദ്ധം; നേര്‍ക്കുനേര്‍ വരുന്നത് ജര്‍നേിയും ഇംഗ്ലണ്ടും

അട്ടിമറികള്‍ നടക്കുന്ന യൂറോ കപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ ഇന്ന് ഫുട്‌ബോള്‍ യുദ്ധം. ചിരവൈരികളായ ഇംഗ്ലണ്ടും ജര്‍മനിയും ഫുട്‌ബോളിന്റെ മക്കയായ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് പ്രിക്വാര്‍ട്ടറില്‍ എത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഏക ടീമുമാണ് അവര്‍. എന്നാല്‍ മരണഗ്രൂപ്പില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനും നിലനിലെ യൂറോ ചാമ്പ്യന്മാരായ പോര്‍ചുഗലിനുമൊപ്പം മല്ലടിച്ചാണ് ജര്‍നേിയുടെ വരവ്. ഇരുവരും കൊമ്പുകോര്‍ക്കുമ്പോള്‍ തീപ്പൊരു പോരാട്ടം പ്രതീക്ഷിക്കാതെ വയ്യ. ഗോളടിക്കാന്‍ മിടുക്കില്ലാത്തതാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ആകെ […]

യൂറോ കപ്പ് തീപാറുന്ന നോക്കൗട്ടിലേക്ക്; ബെല്‍ജിയം പോര്‍ചുഗലിനെതിരേ, ഇംഗ്ലണ്ടിന് ജര്‍മനി

യൂറോ കപ്പ് 2021 പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലേക്കു കടക്കുന്നു. ഗ്രൂപ്പ് മത്സരങ്ങളുടെ ലക്ഷ്വറിയില്‍ നിന്ന് ഒരു പിഴവുപോലും പുറത്തേക്കുള്ള വാതില്‍ തുറക്കുന്ന നോക്കൗട്ട് റൗണ്ടുകളിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ക്ക് തീപാറും പോരാട്ടങ്ങളുടെ ആവേശം. ഗ്രൂപ്പ് റൗണ്ടുകള്‍ക്ക് ഇന്നലെ രാത്രിയോടെ തിരശീല വീഴുമ്പോള്‍ അട്ടിമറികള്‍ക്കൊപ്പം ഇടംനല്‍കാതെ പ്രമുഖര്‍ എല്ലാം തന്നെ അവസാന 16-ല്‍ ഇടംപിടിച്ചു. ഗ്രൂപ്പ് ജേതാക്കളായി ഇറ്റലി, ബെല്‍ജിയം, ഹോളണ്ട്, ഇംഗ്ലണ്ട്, സ്വീഡന്‍, ഫ്രാന്‍സ് എന്നിവര്‍ മുന്നേറിയപ്പോള്‍ ജര്‍മനി, സ്‌പെയിന്‍, ക്രൊയേഷ്യ, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, വെയ്ല്‍സ് എന്നിവര്‍ രണ്ടാം […]

”ഇറ്റലിയില്‍ എങ്ങനെ കാര്യങ്ങള്‍!!!” റൊണാള്‍ഡോയോടു താന്‍ സംസാരിച്ചതെന്തെന്നു തുറന്നു പറഞ്ഞ് ക്രൂസ്

ഇത്തവണത്തെ യൂറോ കപ്പ് ഫുട്‌ബോളില്‍ ഇതുവരെക്കഴിഞ്ഞതില്‍ ഏറ്റവും ഹൈവോള്‍ട്ടേജ് മത്സരങ്ങളില്‍ ഒന്നായിരുന്നു പോര്‍ചുഗല്‍-ജര്‍മനി പോരാട്ടം. മത്സരത്തില്‍ ജര്‍മനി രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു ജയിച്ചെങ്കിലും ഏറെ ശ്രദ്ധ നേടിയത് മത്സരത്തിനിടെ ജര്‍മന്‍ താരം ടോണി ക്രൂസും പോര്‍ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ നടന്ന ദൈര്‍ഘ്യമേറിയ സംഭാഷണമായിരുന്നു. മത്സരം സംപ്രേഷണം ചെയ്ത എല്ലാ ടെലിവിഷന്‍ ചാനലുകളും ഇവരുടെ ഗൗരവമേറിയ ചര്‍ച്ച വലിയ പ്രാധാന്യത്തോടെ തന്നെ കാട്ടിയിരുന്നു. എന്താണ് ഇവര്‍ സംസാരിക്കുന്നത് എന്നായിരുന്നു ഭൂരിഭാഗം ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകരും കളിപറച്ചിലുകാരും […]

ഇനി ‘ജര്‍മന്‍ ബോംബര്‍’ ഉണ്ടായേക്കില്ല; പരുക്കിനെത്തുടര്‍ന്ന് താരത്തിന് യൂറോ കപ്പ് നഷ്ടമായേക്കും

യുദ്ധത്തിലായാലും ഫുട്‌ബോളിലായാലും എതിരാളികളെ മുച്ചൂടും നശിപ്പിക്കുകയെന്ന ചിന്തമാത്രമേ ജര്‍മനിക്ക് പണ്ടു മുതലേയുണ്ടായിരുന്നുള്ളു. ഇപ്പോഴും ആ ചിന്താഗതിക്കു മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ജര്‍മനി അല്ലെങ്കില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അങ്ങനെ ആക്രമിച്ചു നശിപ്പിച്ച ടീമുകള്‍ ഒരുപാടുണ്ട്. 2014 ലോകകപ്പില്‍ ആതിഥേയരായ ബ്രസീലാണ് ആദ്യ ആ നാണക്കേട് അനുഭവിച്ചത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ നേരിട്ട ആ അപമാനത്തിന്റെ ക്ഷീണം ഇതുവരെ മഞ്ഞപ്പടയ്ക്കു മാറിയിട്ടില്ല. പിന്നീട് ക്ലബ് ഫുട്‌ബോളില്‍ ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് സ്പാനിഷ് ടീമായ ബാഴ്‌സലോണയും സമാനരീതിയില്‍ […]

അവന് സെല്‍ഫ് ഗോള്‍ എന്തെന്നു പോലും അറിയില്ല; എന്റെ ഗോള്‍ കണ്ട് കൈയടിച്ചു പാവം!!! അവനെ ഞാന്‍ പഠിപ്പിച്ചെടുത്തോളാം…. തന്റെ പിഴവ് വീണ്ടും ഓര്‍മിച്ച് ജര്‍മന്‍ താരം

യൂറോ കപ്പ് ഫുട്‌ബോളില്‍ കിരീട സാധ്യത ഏറെ കല്‍പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് ജര്‍മനി. പക്ഷേ ഈ യൂറോ കപ്പില്‍ അവരുടെ ആദ്യ മത്സരം ഒരു ദുസ്വപ്‌നം പോലെയാലിരുന്നു. ലോകം കാത്തിരുന്ന പോരാട്ടമായിരുന്നു അത്. നിലവിലെ ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളും തൊട്ടുമുന്നത്തെ ജേതാക്കും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറുക ചെയ്യാതെ പോകുന്നതെങ്ങനെ? പക്ഷേ ജര്‍മനിയെ സംബന്ധിച്ച് ആ മത്സരം എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാകും. കാരണം പോരാട്ടത്തില്‍ ആധിപത്യവും പന്ത് കൈയടക്കവുമാണ് ഫുട്‌ബോളില്‍ ഏറ്റവും പ്രധാനം. ഇതു രണ്ടും കൈയിലുണ്ടായിട്ടും […]