Posts in category: Hareesh Peradi
ഇരുട്ടത്ത് ടോര്‍ച്ചടിക്കുമ്പോള്‍ സ്വഭാവികമായും കള്ളന്‍,കള്ളന്‍… എന്ന് വിളിക്കാന്‍ തോന്നില്ലേ; പരിഹാസവുമായി ഹരീഷ് പേരടി

ഏപ്രില്‍ 5 നു രാത്രി ഒന്‍പതു മണിക്ക് വെളിച്ചം തെളിയിച്ചു രോഗപ്രതിരോധത്തിനായുള്ള ഐക്യദാര്‍ഢ്യം പങ്കുവയ്ക്കണന്ന് മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ‘ഇരുട്ടത്ത് ടോര്‍ച്ചടിക്കുമ്പോള്‍ സ്വഭാവികമായും കള്ളന്‍,കള്ളന്‍… എന്ന് വിളിക്കാന്‍ തോന്നില്ലേ….?’ എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സംവിധായകൻ ലിജോയും എത്തിയിരുന്നു. ടോർച്ച് അടക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണില് നോക്കി അടിക്കണമെന്നാണ് ലിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ടോര്‍ച്ചോ […]

വീട് ശരിക്കും ഒരു വല്ല്യ ലോകാണ്‌ല്ലെ?.വീടന്റെ മുക്കും മൂലും കാണാത്ത ഇമ്മളാണ് ലോകം കാണാൻ പോണത്..

രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാഹചര്യത്തിൽ നടൻ ഹരീഷ് പേരടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് കിഴക്കേലകത്തന്ന് പടിഞ്ഞാറേലകത്തേക്ക് യാത്ര പോകുമ്പോൾ ഒരു രാജ്യത്ത് നിന്ന് മറെറാരു രാജ്യത്തേക്ക് പോകുന്ന സുഖാണ്‌ട്ടോ…നാളെ വടക്കേലെ മുറിയിലേക്കാ…എല്ലായാത്രയും അടുക്കളേന്നാ…അടുക്കളയാണ് ഞമ്മളെ ബസ്സ്സ്റ്റാന്റ്…ബസ്സ്സ്റ്റാന്റല് പിന്നെ ഏല്ലാം കിട്ടല്ലോ…എല്ലാ യാത്രന്റെ എടേലും ഒന്ന് അമ്പലത്ത് കേറും.പുജാമുറില് പിന്നെ ഫൂൾ ടീമുണ്ട്…ഹിന്ദുക്കള് മാത്രല്ലാ..മക്കണ്ട് ,യേശുണ്ട്,ബുദ്ധന്ണ്ട്,പേരാത്തേന് സാവിത്രിയേടുത്തിയും ഗോപിയേട്ടനുണ്ട്…ഡാഡി മമ്മി വിട്ടില് ഇല്ലേ പിന്നെന്ത് രസം […]

കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല!

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഹരീഷ് പേരാടി.സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഈ വൈറസ് കാലം എന്നെ പഠിപ്പിക്കുന്നത് വീടാണ് സ്വര്‍ഗ്ഗം എന്നാണെന്ന് പറഞ്ഞായിരുന്നു നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്.കണ്ണില്‍ കാണാത്ത വൈറസിനെ ഭയക്കുന്നതുകൊണ്ട് കണ്ണില്‍ കാണാത്ത ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ലെന്ന് ഹരീഷ് പേരടി പറയുന്നു. താരത്തിന്റെ കുറിപ്പിലൂടെ ഈ വൈറസ് കാലം എന്നെ പഠിപ്പിക്കുന്നത് വീടാണ് […]

കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്!

ബിഗ്‌ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ ജനക്കൂട്ടത്തെ വിമർച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർ രംഗത്തെത്തിയിരുന്നു.കൊറോണ കേരളത്തിൽ പടർന്നു പിടിച്ച സാഹചര്യത്തിൽ ആരാധകർ ഇത്തരം ബോധമില്ലാത്ത പ്രവർത്തികൾ ചെയ്യരുതെന്നായിരുന്നു പലരും പറഞ്ഞത്.സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി ശൈലജ ടീച്ചറും രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ എല്ലാ ഫാൻസ് അസോസിയേഷനുകളെയും നിയമപരമായി പിരിച്ചുവിടണമെന്ന് നടൻ ഹരീഷ് പേരടി. എത്രയോ മനുഷ്യർ അവരുടെ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം…ആ കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്…ഈ എയർപോർട്ട് സംഭവത്തോടെ […]

രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക: ഹരീഷ് പേരടി!

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ശൈലജ ടീച്ചറിനെ പരിഹസിച്ച് സംസാരിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.പല പ്രമുഖരും സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ രമേശ് ചെന്നിത്തലയുടേയും സെന്‍കുമാറിനെയും പോലുള്ളവരുടെ പത്രസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പേരടിയുടെ പരാമര്‍ശം. ഫേസ്ബുക് പോസ്റ്റിന്റെ പോരുന്ന രൂപം.. ‘കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക. പിന്നെയെല്ലാം ശരിയാകും.’ പേരടി ഫെയ്‌സ്ബുക്കില്‍ […]

നാടക ബോര്‍ഡ് വെച്ചതിന് 24,000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് ; പ്രതിഷേധവുമായി സിനിമ പ്രവർത്തകർ

നാടക ബോര്‍ഡ് വെച്ചതിന് 24,000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. ആലുവ അശ്വതി തിയറ്റർസിനാണ് ചേറ്റുവ പാലത്തിന്​ സമീപം പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. ബോര്‍ഡിന് പരസ്യത്തിനുള്ള തുക അടച്ചിട്ടില്ലെന്ന് കാണിച്ചാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ മുകളില്‍ കയറി ബോര്‍ഡിന്റെ അളവ് എടുത്തതിന് ശേഷമാണ് പിഴ ചുമത്തിയത്. ഇതിന് പിന്നാലെ സിനിമ രംഗത്തുള്ളവർ പ്രതിഷേധവുമായി രംഗത്ത് നടന്‍ ഹരീഷ് പേരടി, ഡോ. ബിജു, ബാലാജി ശര്‍മ തുടങ്ങി നിരവധി […]

സമൂഹത്തിലെ സ്ത്രി വിരുദ്ധത സിനിമയിലില്ല; എന്നിട്ടും പുതിയ സിനിമകൾ റിയിലിസമാണെന്ന് പറയുന്നു..എന്തൊരു കള്ളത്തരമാണിത്…

സമൂഹത്തിലെ സ്ത്രി വിരുദ്ധത സിനിമയിലില്ല. എന്നിട്ടും പുതിയ സിനിമകൾ റിയിലിസമാണെന്ന് വാദിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തെ ഈ കാര്യം ചൂണ്ടികാണിക്കുന്നത് സമൂഹത്തെ നവീകരിക്കാതെ സിനിമയെ മാത്രം നവീകരിക്കുന്നത് യഥാര്‍ഥ സ്ത്രിവിരുദ്ധതയെ മൂടിവെക്കുന്ന ഒരു ഫാസിസ്റ്റ് സമീപനമല്ലേയെന്ന് അദ്ദേഹം പറയുന്നു ഫേസ്ബുക്ക് കുറിപ്പ് എന്റെ ചെറുപ്പകാലത്ത് റിലീസാവുന്ന 50% സിനിമകളിലും ബലാൽസംഗമുണ്ടായിരുന്നു….വ്യക്തമായി പറഞ്ഞാൽ സമൂഹത്തിലെ സ്ത്രീ വിരുദ്ധത അതുപോലെ സിനിമയിലുണ്ടായിരുന്നു…ഇന്ന് വാർത്താമാദ്ധ്യമങ്ങൾ നിറയെ ബലാൽസംഗ വാർത്തകളാണ്…എന്നിട്ടും നമ്മുടെ സിനിമകളിൽ ബലാൽസഘങ്ങൾ പോയിട്ട് സ്ത്രീവിരുദ്ധരായ കഥാപാത്രങ്ങൾപോലുമില്ല […]

അയ്യപ്പൻ നായർ മലയാള സിനിമ കണ്ട ശക്തമായ പരകായ പ്രവേശം; നടൻ ഹരീഷ് പേരടി

സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. അയ്യ പ്പൻ നായർ …ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ പരകായപ്രവേശമെന്നാണ് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ബിജുമേനോനായിരുന്നു അയ്യപ്പൻ നായരേ അവതരിപ്പിച്ചത് ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം- ‘അയ്യപ്പനും കോശിയും ഇന്നാണ് കണ്ടത്…സച്ചിയുടെ സമർത്ഥമായ തിരക്കഥ….അയ്യപ്പൻ നായർ …ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ പരകായപ്രവേശം…(ബിജു മേനോൻ എന്ന് മനപൂർവ്വം പറയാതിരിക്കുന്നതാണ്..കാരണം ഈ സിനിമയിൽ ബിജുമേനോനില്ല)….മുണ്ടൂർ മാടന്..അഭിവാദ്യങ്ങൾ […]

മരയ്ക്കാറിന്റെ സെറ്റ് കണ്ടാൽ ഞെട്ടും; കേൾക്കുമ്പോൾ ഇങ്ങനെ അപ്പോൾ കാണുമ്പോഴോ?

മരയ്ക്കാറിന്റെ സെറ്റ് കണ്ട് സത്യത്തില്‍ താന്‍ അതിശയിച്ച് പോയെന്ന് പറയുകയാണ് നടന്‍ ഹരീഷ് പേരടി. പതിനാലാം നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട അനുഭവമാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറയുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍; അറബിക്കടലിന്റെ സിംഹം റിലീസിന് തയ്യാറെടുക്കുകയാണ്. വളരെ ആകാംക്ഷയോടെയാണ് മലയാള സിനിമാ ലോകം ചിത്രത്തിനായി ഒരുങ്ങുന്നത്. ‘എന്റെ ഇത്രയും കാലത്തെ അഭിനയ ജീവിത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ് മരക്കാര്‍. ഇത് വല്ലാത്തൊരു അനുഭവമായിരുന്നു. മറ്റ് സിനിമകളില്‍ മരക്കാറിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ചരിത്ര പശ്ചാത്തലമാണ്. വലിയൊരു സെറ്റിനുള്ളലേക്കാണ് ഞാന്‍ […]

നാട്ടിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ഞങ്ങൾ എങ്ങനെ പ്രതികരിക്കും; സിനിമാക്കാര്‍ വലിയ തിരക്കിലാണ്, സിക്‌സ് പാക്ക് ഉണ്ടാക്കണം, തടി കുറയ്ക്കണം; പരിഹാസവുമായി ഹരീഷ് പേരടി

വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നു ദിവസമായി തുടരുന്ന കലാപം തുടരുകയാണ്. ഡല്‍ഹിയില്‍ അരങ്ങേറുന്ന കലാപത്തില്‍ പ്രതികരിക്കാതെ അവ കണ്ടില്ലെന്ന് നടിച്ച് പോവുന്ന താരങ്ങളെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് ലൈവിലാണ് താരങ്ങളെ പരിഹസിച്ച് എത്തിയത് നാട്ടിൽ നടക്കുന്ന പ്രശ്ങ്ങൾക്ക് ഞങ്ങൾക്ക് പ്രതികരിക്കാൻ കഴിയില്ല. കാരണം മറ്റൊന്നുമല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയിട്ട് തടി കൂട്ടണം, തടി കുറയ്ക്കണം, സിക്സ് പാക്ക് ഉണ്ടാക്കണം, എയിറ്റ് പാക്സ് ഉണ്ടാക്കണമെന്ന് പരിഹാസത്തോടെയാണെന്നാണ് ഹരീഷ് ഫേസ്ബുക്കിൽ പറഞ്ഞത് ഹരീഷിന്റെ വാക്കുകള്‍… ‘ഞങ്ങള്‍ സിനിമാക്കാര് വലിയ […]