Posts in category: Hareesh Peradi
പൊരിച്ച മീൻ കഷണങ്ങൾ നമുക്ക് കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്; ഡബ്യുസിസിയെ വലിച്ച് കീറുന്നു

സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംഘടനയായ വിമെന്‍ ഇന്‍ കളക്റ്റീവിനെതിരെരൂക്ഷ വിമര്‍ശനവുമായി സംവിധായിക വിധു വിന്‍സെന്റ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് വിധു വിന്‍സെന്‍റ് ഡബ്യുസിസിയിൽ നിന്നും രാജിവച്ചത്. ഫേസ്ബുക്കിലൂടെയാണ് ഡബ്യുസിസി ബന്ധം അവസാനിക്കുന്നത് വിധു പ്രസ്താവിച്ചത്. രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാൽ സംഘടനയോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു എന്നും മുന്നോട്ടുള്ള യാത്രയിൽ ആത്മവിമർശനത്തിനുള്ളകരുത്ത് ഡബ്ല്യൂസിസിക്ക് ഉണ്ടാകട്ടെ എന്നുമാണ് വിധു വിൻസെന്റ് പറഞ്ഞത് ഡബ്യുസിസിയില്‍ നിന്നും രാജിവയ്ക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കിയും വിധു എത്തിയിരുന്നു സംവിധായിക.. തന്‍റെ നീണ്ട […]

സിനിമാ നടനായതുകൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോ, ടിനിക്ക് നീതി കിട്ടിയേ പറ്റൂ-ഹരീഷ് പേരടി!

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ താന്‍ തികച്ചും നിരപരാധിയണെന്ന് നടന്‍ ടിനി ടോം വ്യക്തമാക്കിയിരുന്നു.പൊലീസ് വിളിക്കുകയോ, ചോദ്യം ചെയ്യുകയോ, മൊഴി എടുക്കുകയോ ഒന്നും ചെയ്‌തിട്ടില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെയുള്ള ടിനിയുടെ പ്രതികരണം. ഇപ്പോഴിതാ സഹപ്രവര്‍ത്തകനെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിനിമാ നടനായതുകൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോയെന്നും, ടിനിക്ക് നീതി കിട്ടിയേ പറ്റൂവെന്നും ഹരീഷ് കുറിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം- പോലിസ് വിളിച്ച്‌ ചോദ്യം ചെയ്യുകയോ മൊഴി രേഖ പെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തില്‍ […]

മോഹന്‍ലാലിന്റെ ചിത്രം വെച്ച്‌ ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്!

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ‘വാരിയംകുന്നന്‍’ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വലിയ വിമർശനമാണ്.ഇപ്പോളിതാ പൃഥ്വിരാജിന്റെ രൂപം വച്ച്‌ ഭാവനയില്‍ മെനഞ്ഞെടുത്ത പോസ്റ്ററുകളുമായി ‘തള്ളുകള്‍’ പുറപ്പെടുവിക്കുന്ന പ്രവണക്കെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഹരീഷ് പേരടിയുടെ കുറിപ്പ്: മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?.പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?.കുഞ്ഞാലിമരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച്‌ ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് […]

ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അങ്കണവാടിയിലെ അമ്മമാര്‍ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്!

വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തില്‍ അംഗണവാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്ന ശ്രീനിവാസന്റെ പരാമര്‍ശം വലിയ വിവാദമാകുകയാണ്..അപഹാസ്യ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.ഇപ്പോളിതാ സംഭവത്തിൽ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്തവന്നിരിക്കുകയാണ്. അംങ്കണവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേയെന്ന് ഹരീഷ് പേരടി പങ്കുവച്ച കുറിപ്പിലൂടെ ചോദിക്കുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: നമ്മുടെ അങ്കണവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍. […]

തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെ!

മലയാള സിനിമയിലെ തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുകയാണ് ഹരീഷ് പേരാടി. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം – ‘സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു.മലയാളത്തിലെ ഒതുക്കലുകളെ ധീരമായിനേരിട്ട രണ്ടുപേരെ..മലയാള സിനിമ കോവിഡിനു മുമ്ബെ സാമൂഹ്യ അകലം പാലിച്ച്‌ അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ.. അതിനെ അവര്‍ അതിജീവിച്ച കഥ അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സുശാന്തിപ്പോഴും […]

ആർഭാടങ്ങൾ ഒഴിവാക്കിയ വിവാഹം, നല്ല മാതൃകയാണ് ആഷിക്കും റീമയും; ഹരീഷ് പേരടി

രണ്ടു പേര്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത് ‘നവ സിനിമകളെ നെഞ്ചലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല. 101 പവനും കാറും പിന്നെ പാമ്ബിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത്‌.’-ഹരീഷ് കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം: കൊറോണ കാലത്തെ വിവാഹങ്ങൾ […]

പ്രിയ സഹോദരീ, കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളിക്കളയും

ഇന്ന് കേരളമാകെ തരംഗമാണ് ഒന്നാം ക്ലാസ്സിലെ ആ ടീച്ചറുടെ ക്ലാസ്സ് സായി ശ്വേത ടീച്ചറിന്റെ ക്‌ളാസിൽ കേരളം ഒന്നടങ്കം ഹാജരായി. ഇപ്പോൾ ഇതാ അധ്യാപികയെ അഭിനന്ദിച്ച് ഹരീഷ് പേരടി സായി ശ്വേതയുടെ വീഡിയോ വെെറലായതിന് തൊട്ടുപിന്നാലെ പരിഹാസവുമായും ചിലർ രംഗത്തെത്തിയിരുന്നു. അത്തരം വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളി കളയുമെന്നും ഹരീഷ് പേരടി കുറിച്ചു. സായിപ്പോലെയുള്ളവരാണ് യഥാർഥ ഗുരുനാഥന്മാരെന്നും താരം പറയുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: ‘സായി ശ്വേത, പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് […]

150 ആളുകള്‍ ഒന്നിച്ച് നിന്നാല്‍ മാത്രമേ സിനിമയുണ്ടാക്കാന്‍ പറ്റു; പുതിയ ആശയവുമായി ഹരീഷ് പേരടി

കോവിഡും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് സിനിമ. ചലച്ചിത്ര ലോകത്തെ ദിവസ വേതനക്കാരെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിരവധി താരങ്ങൾ അവരെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് ആരംഭിക്കണമെന്നും,ഓൺലൈൻ റിലീസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇപ്പോൾ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആളുകളെ കുറച്ച് സിനിമ ഷൂട്ട് ചെയ്യാൻ പറ്റുമെന്ന നിർദേശവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. പോസ്റ്റിന്റെ പൂർണ്ണരൂപം150 ആളുകൾ ഒന്നിച്ച് നിന്നാൽ മാത്രമെ സിനിമയുണ്ടാക്കാൻ പറ്റു എന്ന് […]

മിന്നൽ മുരളി സെറ്റ് പൊളിച്ചതിൽ മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കാത്തത് എന്തുകൊണ്ട്; ഹരീഷ് പേരടി പറയുന്നു

മിന്നൽ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ സെറ്റ് നശിപ്പിച്ചത് കഴഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ആണ് ചിത്രം ഒരുക്കുന്നത്. സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത് മലയാളത്തിലെ മുതിർന്ന നടൻമാരായ മോഹൻലാലും മമ്മൂട്ടിയും സാമൂഹിക മാധ്യമങ്ങളിൽ ഇതെക്കുറിച്ച് പരസ്യമായ പ്രതികരണം നടത്തിയില്ല. എന്തുകൊണ്ടാണ് ഇവർ പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകി നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ലാലേട്ടനേയും മമമുക്കയേയും എനിക്ക് വലിയ […]

സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോവാം

ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് മാറ്റിവയ്‌ക്കാനായി സർക്കാർ ഇറക്കിയ ഉത്തരവ് കത്തിച്ച അദ്ധ്യാപകർക്ക് മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാമെന്ന് ഹരീഷ് പേരടി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലളിതമായി വിവാഹം നടത്തി കല്യാണ ചെലവിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ നടൻ മണികണ്ഠനെ അഭിന്ദിക്കേവെയാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചത് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ […]