Posts in category: Hathras gangrape case
‘ഹാത്രാസ് കുടുംബത്തിന് ആദിത്യനാഥ് സര്‍ക്കാരിനെ പേടിക്കേണ്ടതില്ല, കുടുംബത്തെ തന്റെയൊപ്പം കൊണ്ടുപോകാന്‍ തയ്യാര്‍’; ആം ആദ്മി എംപി സഞ്ജയ് സിംഗ്

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ തന്റെയൊപ്പം ഡല്‍ഹിയിലേക്ക് കൊണ്ട് പോകാന്‍ തയ്യാറെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. The post ‘ഹാത്രാസ് കുടുംബത്തിന് ആദിത്യനാഥ് സര്‍ക്കാരിനെ പേടിക്കേണ്ടതില്ല, കുടുംബത്തെ തന്റെയൊപ്പം കൊണ്ടുപോകാന്‍ തയ്യാര്‍’; ആം ആദ്മി എംപി സഞ്ജയ് സിംഗ് appeared first on Reporter Live.

‘ഹാത്രസിലേക്കുള്ള യാത്ര തടഞ്ഞത് യുപി സര്‍ക്കാര്‍, ഞങ്ങള്‍ എത്തരുതെന്ന് അവര്‍ ആഗ്രഹിച്ചു’; ആരോപണവുമായി ഇടത് എംപിമാര്‍

ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യുപിയിലെ യോഗി സര്‍ക്കാരാണെന്ന് ഇടത് എംപിമാര്‍. യുപി സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പൊലീസും അധികൃതരും ചേര്‍ന്നാണ് എംപിമാരുടെ യാത്ര തടഞ്ഞതെന്ന് സിപിഐഎം എംപി എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംപിമാര്‍ ഹാത്രസില്‍ സന്ദര്‍ശനം നടത്തുന്നതിനോട് അസ്വസ്ഥതയുള്ളത് പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. സംഘം എത്തരുതെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു […]

കുടുംബത്തിന് അസൗകര്യം; ഇടത് എംപിമാര്‍ ഹാത്രസിലേക്കില്ല

ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനം മാറ്റിവെച്ച് ഇടത് എംപിമാര്‍. വീട്ടുകാര്‍ അസൗകര്യം അറിയിച്ചതോടെയാണ്യാത്ര മാറ്റിയത്. സിപിഐഎം, സിപിഐ, എല്‍ജെഡി എംപിമാരാണ് ഹാത്രസിലേക്കുള്ള യാത്ര മാറ്റിയത്. എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവരടങ്ങുന്ന സംഘമായിരുന്നു ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിയാനായിട്ടായിരുന്നു എംപിമാര്‍ യാത്ര തീരുമാനിച്ചിരുന്നത്. കൂടാതെ, ജില്ലാ കളക്ടറുമായും പൊലീ,ുമായും കൂടിക്കാഴ്ചയ്ക്കും […]

ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും മനുഷ്യരായി കാണാത്ത ഇന്ത്യ; രാഹുല്‍ ഗാന്ധി

ന്യൂദില്ലി: ഹാത്രസ് കൂട്ടബലാത്സംഗത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായിപ്പോലും കാണുന്നില്ല. ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ആരു ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പൊലീസും പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഏറ്റവും മോശമായ കാര്യമെന്താണെന്ന് വെച്ചാല്‍, ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കണക്കാക്കുന്നില്ല. ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും പറയുന്നത്. കാരണം പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല’, രാഹുല്‍ ട്വീറ്റ് […]

ഹാത്രസ് സംഭവത്തിന് പിന്നില്‍ നക്‌സല്‍ ബന്ധമാരോപിച്ച് യുപി പൊലീസ്

ഹാത്രസ് സംഭവത്തില്‍ നക്‌സല്‍ ബന്ധം ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. The post ഹാത്രസ് സംഭവത്തിന് പിന്നില്‍ നക്‌സല്‍ ബന്ധമാരോപിച്ച് യുപി പൊലീസ് appeared first on Reporter Live.

‘ഹാത്രസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ചേര്‍ന്ന്’; ബിജെപി പ്രചാരണത്തിനെതിരെ പരാതി

ഹാത്രസ് പെണ്‍കുട്ടിയുടെ പോസ്റ്റര്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ബിജെപി സാമുദായിക ലഹളയിളക്കി വിടാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. The post ‘ഹാത്രസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ചേര്‍ന്ന്’; ബിജെപി പ്രചാരണത്തിനെതിരെ പരാതി appeared first on Reporter Live.

‘ഇവിടെ ജീവിക്കാന്‍ പേടിയാണ്’; ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു

‘ഞങ്ങള്‍ എങ്ങനെ ജീവിക്കുന്നെന്നോ എന്താണ് സംഭവിച്ചതെന്നോ ആരും ചോദിക്കുന്നുപോലുമില്ല’, പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ പറഞ്ഞു. The post ‘ഇവിടെ ജീവിക്കാന്‍ പേടിയാണ്’; ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു appeared first on Reporter Live.

ഹാത്രസ് സംഭവം ദുരഭിമാനക്കൊലയെന്ന് മഹിളാ മോര്‍ച്ച നേതാവ്; നാണമില്ലേയെന്ന് പ്രശാന്ത് ഭൂഷന്‍

കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും ഫോണില്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും 2019 മുതല്‍ പെണ്‍കുട്ടിക്ക് ഇയാളുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രീതി ഗാന്ധി ട്വീറ്റ് ചെയ്തത്. The post ഹാത്രസ് സംഭവം ദുരഭിമാനക്കൊലയെന്ന് മഹിളാ മോര്‍ച്ച നേതാവ്; നാണമില്ലേയെന്ന് പ്രശാന്ത് ഭൂഷന്‍ appeared first on Reporter Live.

ഹാത്രസ് കേസ് അസാധാരണമെന്ന് സുപ്രീം കോടതി, ബലാത്സംഗം നിഷേധിച്ച് സര്‍ക്കാര്‍; ഹാത്രസ് സംഭവത്തില്‍ ഇന്ന് സുപ്രീംകോടതിയില്‍ സംഭവിച്ചത്

‘ഈ സംഭവം അസാധാരണവും ഞെട്ടിക്കുന്നതുമാണ്. ഹാത്രസ് കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നതിനായി എന്ത് ചെയ്തു എന്ന് വ്യക്തമാക്കുന്ന സത്യവാങ് മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണം. ഇരയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകനെ ഏര്‍പ്പാടാക്കുന്ന കാര്യത്തിലെ പുരോഗതിയും അറിയിക്കണം’, ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ The post ഹാത്രസ് കേസ് അസാധാരണമെന്ന് സുപ്രീം കോടതി, ബലാത്സംഗം നിഷേധിച്ച് സര്‍ക്കാര്‍; ഹാത്രസ് സംഭവത്തില്‍ ഇന്ന് സുപ്രീംകോടതിയില്‍ സംഭവിച്ചത് appeared first on Reporter Live.

‘സാക്ഷികളെ സംരക്ഷിക്കാന്‍ എന്തുചെയ്തു? ഇരയുടെ കുടുംബത്തിനുള്ള വക്കീലോ?’; ഹാത്രസ് കേസില്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി

പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചത് സംഘര്‍ഷമൊഴിവാക്കാനാണെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതില്‍ വാദിച്ചു The post ‘സാക്ഷികളെ സംരക്ഷിക്കാന്‍ എന്തുചെയ്തു? ഇരയുടെ കുടുംബത്തിനുള്ള വക്കീലോ?’; ഹാത്രസ് കേസില്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി appeared first on Reporter Live.