Posts in category: High Court of Kerala
ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രീയം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വ്യാപാരികള്‍

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ രീതികള്‍ അശാസ്ത്രിയമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തില്‍ അപാകതയുണ്ടെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വ്യാപാരികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. രണ്ട് പ്രളയങ്ങളും, കൊവിഡും പ്രതിസന്ധിയിലാക്കിയ വ്യാപാരികള്‍ക്കായി അതിജീവനത്തിനായി പാക്കേജ് പ്രഖ്യാപിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗബാധിതരെയും അവരുമായി സമ്പര്‍ക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യേണ്ടത്. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ടാക്‌സ് ഇളവും, കട വാടക നികുതി ഒഴിവാക്കുകയും, […]

‘ട്വന്റി-20 പഞ്ചായത്തിന് പൊലീസ് സംരക്ഷണം വേണം’; വിചിത്ര ആവശ്യം നിരസിച്ച് കോടതി

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡണ്ടുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു. ‘സഭയിലുണ്ടാവുന്നത് സഭയില്‍ തീരണം’, മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘര്‍ഷങ്ങള്‍ വിവരിച്ച് […]

‘സുഹൃത്തുക്കള്‍ വഞ്ചിച്ചു’; മുന്‍കൂർ ജാമ്യാപേക്ഷയുമായി വ്യാജ അഭിഭാഷക സെസി സേവ്യർ ഹെെക്കോടതിയില്‍

യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ (27) ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസി സേവ്യറിന്റെ വാദം. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും സെസി ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ട സാഹചര്യത്തില്‍ നേരത്തെ ആലപ്പുഴ കോടതിയില്‍ നിന്ന് കടന്നുകളഞ്ഞ സെസി ദിവസങ്ങളായി ഒളിവിലായിരുന്നു. എല്‍എല്‍ബി ജയിക്കാതെ വ്യാജ വിവരങ്ങള്‍ നല്‍കി അഭിഭാഷകവൃത്തി നടത്തിയെന്നാണ് കുട്ടനാട് രാമങ്കരി സ്വദേശിയായ സെസിക്കെതിരായ കേസ്. മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം […]

ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; എം പി മുഹമ്മദ് ഫൈസലിന്റേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി എം പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങള്‍, സര്‍ക്കാര്‍ ഡയറിഫാമുകള്‍ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി തുടങ്ങിയവ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. അതിനിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ രാവിലെ കൊച്ചിയില്‍ നിന്നും […]

‘ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങള്‍ മാറ്റേണ്ടി വന്നാല്‍ സഹകരിക്കും’; നിലപാട് വ്യക്തമാക്കി കെസിബിസി

ദേശീയപാത വികസന പദ്ധതികള്‍ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കേണ്ടതായി വന്നാല്‍ വിശ്വാസികളും പള്ളിഭാരവാഹികളും അതുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് കെസിബിസി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വന്നാല്‍ ദൈവം അത് ക്ഷമിക്കുമെന്ന ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി കെസിബിസി രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ഇത്തരം പദ്ധതികള്‍ക്കായി ആരാധനലായങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നാല്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതുമായി പൊരുത്തപ്പെടണമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. അതേസമയം ഇത്തരം പദ്ധതികളില്‍ ചരിത്രപ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വിധത്തില്‍ […]

നിമിഷ ഫാത്തിമയെ തിരികെ കൊണ്ടുവരല്‍; കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

നിമിഷ ഫാത്തിമയുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയത്. The post നിമിഷ ഫാത്തിമയെ തിരികെ കൊണ്ടുവരല്‍; കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി appeared first on Reporter Live.

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: പ്രതികള്‍ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഗൂഢാലോചനക്കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. The post ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: പ്രതികള്‍ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി appeared first on Reporter Live.

‘വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കും’; ദേശീയപാതകളുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

ദേശീയപാതകളുടെ അലൈന്‍മെന്റിന്റെ ഭാഗമായി ആരാധനാലയങ്ങളെ ഒഴിവാക്കേണ്ടതായി വന്നാല്‍ അത് ചെയ്യണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടതായി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. കൊല്ലം ഉമയല്ലൂരിലെ ദേശീയ പാത അലൈന്‍മെന്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിലപാട് വ്യക്തമാക്കിയത്. ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചു നീക്കേണ്ടതായി വന്നാല്‍ അത് ചെയ്യണം. ദൈവം അത് ക്ഷമിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്റേതായിരുന്നു നിരീക്ഷണം. […]

ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ്; ജില്ല വിട്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി

കേസിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാനാകില്ല എന്ന് കോടതി നിരീക്ഷിച്ചു. The post ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ജാമ്യവ്യവസ്ഥയില്‍ ഇളവ്; ജില്ല വിട്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി appeared first on Reporter Live.

സ്വര്‍ണ്ണക്കടത്ത്: ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനെതിരെ ഇഡി സുപ്രിംകോടതിയില്‍

ദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കിയിട്ടും ഈ രേഖകള്‍ പരിശോധിക്കാന്‍ വിചാരണക്കോടതിയ്ക്ക് അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് ഇഡി സുപ്രിംകോടതിയ്ക്കുമുന്നില്‍ ചൂണ്ടിക്കാട്ടുന്നത്. The post സ്വര്‍ണ്ണക്കടത്ത്: ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനെതിരെ ഇഡി സുപ്രിംകോടതിയില്‍ appeared first on Reporter Live.