Posts in category: Home Posts
ഓണം ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു; ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കര്‍ശനമായി ഉറപ്പാക്കിയാകും ഓണം സ്പെഷ്യല്‍ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. റേഷന്‍ കടകള്‍വഴി നല്‍കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നുകണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം സ്പെഷ്യല്‍ കിറ്റിലേക്കുള്ള […]

ലോകത്തിന്റെ വേ​ഗറാണിയായി എലെയ്ൻ തോമസ്; ഒളിമ്പിക് റെക്കോർഡ്

ടോക്യോ ഒളിമ്പിക്സ് നൂറ് മീറ്ററിൽ ഒളിമ്പിക് റെക്കോർഡോടു കൂടി സ്വർണ്ണമണിഞ്ഞ് ജമൈക്കയുടെ എലെയ്ൻ തോമസ്. 10.61 സമയത്താണ് എലെയ്ൻ ഓടിയെത്തിയത്. വാശിയേറിയ മത്സരത്തിൽ വെള്ളിയും വെങ്കലും നേടിയതും ജമൈക്കൻ താരങ്ങൾ തന്നെയാണ്. 10.74 സെക്കൻഡിൽ ഓടിയെത്തിയ ഷെല്ലി ആൻ ആൻഫ്രോസർ വെള്ളി നേടിയപ്പോൾ ഷെറിൻ ജാക്സൺ വെങ്കലം സ്വന്തമാക്കി. 10.76 ആണ് ഷെറിൻ ജാക്സണിന്റെ സമയം. 33 വർഷം പഴക്കമുള്ള ഒളിമ്പിക് റെക്കോർ‍ഡാണ് എലെയ്ൻ തിരുത്തിക്കുറിച്ചത്. 2016 റിയോ ഒളിമ്പിക്സിൽ 100,200 മീറ്ററുകളിൽ എലെയ്ൻ സ്വർണ്ണ നേട്ടത്തിലെത്തിയിരുന്നു. […]

ഇന്ന് 20,624 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 12.31, മരണം 80

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

‘നിങ്ങള്‍ ആക്രമിച്ചാലും ഞങ്ങള്‍ കര്‍ത്തവ്യം തുടരും’; കമന്റുകളില്‍ കേരള പൊലീസ് മറുപടി

ചങ്ങനാശേരി അപകടത്തില്‍പ്പെട്ട ബൈക്ക് റൈഡേഴ്‌സിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കമന്റിട്ട യുവാക്കള്‍ക്ക് മറുപടിയുമായി കേരള പൊലീസ്. അപകടങ്ങളില്‍പ്പെടാതെ ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അതിനെതിരെ ഒളിഞ്ഞിരുന്ന് ആക്രമിച്ചാലും, കൂട്ടം കൂടി ആക്രമിച്ചാലും കര്‍ത്തവ്യം തുടരുക തന്നെ ചെയ്യുമെന്ന് കേരള പൊലീസ് വ്യക്തമാക്കി. ‘ചങ്ങനാശേരി അപകടത്തില്‍പ്പെട്ടവര്‍ ധീരന്‍മാരാണ്, പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെയെന്ന് വയ്ക്കും. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. മലയാളികള്‍ ഇതൊക്കെ കണ്ട് തുടങ്ങിയതല്ലേയുള്ളൂ’യെന്ന കമന്റുകള്‍ക്കാണ് പൊലീസിന്റെ മറുപടി. റോഡുകളില്‍ അഭ്യാസപ്രകടനം കാണിക്കുന്നവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും മോട്ടോര്‍ […]

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്ക് കടുത്ത നിബന്ധനയുമായി കര്‍ണാടക; 72 മണിക്കൂറിന് മുന്‍പുള്ള ആര്‍ ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് കര്‍ണാടകയില്‍ എത്തിച്ചേരണമെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 72 മണിക്കൂര്‍ മുന്‍പ് മാത്രം നടത്തിയ പരിശോധനാസര്‍ട്ടിഫിക്കറ്റാണ് കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ കര്‍ണാടക നിര്‍ബന്ധമാക്കിയിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറാണ് കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ കടുത്ത നിബന്ധന വെച്ചിരിക്കുന്നത്. രണ്ടുദിവസമായി കര്‍ണാടകയില്‍ കൊവിഡ് കണക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ പാശ്ചാത്തലത്തിലാണ് കേരളത്തില്‍നിന്നും മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ കടുത്ത […]

ചൈനയുടെ ഒരു വര്‍ഷത്തെ അധ്വാനം കാറ്റില്‍ പറത്തി ഡെല്‍റ്റ? കൊവിഡ് കുത്തനെ കൂടുന്നു

കൊവിഡ് ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ വീണ്ടും രോഗ വ്യാപനം. ഉയര്‍ന്ന രോഗവ്യാപനം ശേഷിയും അപകട സാധ്യതയുമുള്ള ഡെല്‍റ്റ വകഭേദമാണ് രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ ബീജിംഗിലും 15 നഗരങ്ങളിലും നിലവില്‍ രോഗവ്യാപനമുണ്ട്. ദിനംപ്രതി കൊവിഡ് കേസുകള്‍ 30 കടക്കാത്ത ദിവസങ്ങളായിരുന്നു മുന്‍ ആഴ്ചകളില്‍ ചൈനയില്‍. എന്നാല്‍ ജൂലൈ 20 ന് നന്‍ജിങ് നഗരത്തിലെ എയര്‍പോര്‍ട്ടിലുണ്ടായ രോഗവ്യാപനത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നാണിത്. […]

കോതമംഗലം കൊലപാതകം: രഖില്‍ തോക്കെത്തിച്ചത് ബീഹാറില്‍ നിന്ന്

ബിഡിഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥി മാനസയുടെ കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് സൂചന. ജൂലൈ 12ന് സുഹൃത്തിനൊപ്പം രഖില്‍ ബീഹാറിലേക്ക് പോയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ബിഹാറിലെത്തി നാല് സ്ഥലങ്ങളിലായി എട്ടു ദിവസം രഖില്‍ ഇവിടെ തങ്ങി. 7.62 എംഎം പിസ്റ്റളാണ് രഖില്‍ കൊലപാതകത്തിന് ഉപയോഗിച്ചത്. ബീഹാറില്‍ തോക്ക് ലഭിക്കുമെന്ന് രഖില്‍ അറിഞ്ഞത് ഇന്റര്‍നെറ്റിലൂടെയാണെന്നും അന്വേഷണസംഘം കണ്ടെത്തി. കോതമംഗലത്ത് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനി കണ്ണൂര്‍ സ്വദേശിനിയായ മാനസയെ നെല്ലിക്കുഴിയിലെ താമസ സ്ഥലത്ത് എത്തി തലശേരി […]

ബിഹാറില്‍ കൊവിഡ് മരണക്കണക്കില്‍ മായം ചേര്‍ത്തെന്ന് സിപിഐഎംഎല്‍; ‘കണക്കില്‍പ്പെടാത്തത് 6,420 മരണങ്ങള്‍’

ബിഹാറില്‍ 6,420 കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് സിപിഐഎംഎല്‍. ഒന്‍പത് ജില്ലകളില്‍ ഇതുസംബന്ധിച്ച് നടത്തിയ സര്‍വെ റിപ്പോര്‍ട്ട് ബിഹാര്‍ സ്പീക്കര്‍ക്ക് സിപിഐഎംഎല്‍ സമര്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ കണക്കിനേക്കാള്‍ 20% വര്‍ധനയാണ് പാര്‍ട്ടി നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. സിപിഐഎംഎല്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സര്‍വേയിലാണ് 6420 കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്. 1,693 ഗ്രാമങ്ങളിലാണ് പാര്‍ട്ടി കേഡര്‍മാരെ ഉപയോഗിച്ച് സിപിഐഎംഎല്‍ സര്‍വെ സംഘടിപ്പിച്ചത്. ഭോജ്പ്പൂര്‍, പാറ്റ്‌ന റൂറല്‍, രോതാസ്, സിവാന്‍, ധര്‍ബാന്‍ഗ, പടിഞ്ഞാറന്‍ […]

നാളികേര വികസന ബോര്‍ഡിലെ രാഷ്ട്രീയനിയമനം; കോര്‍പ്പറേറ്റുകളെ സഹായിക്കാനെന്ന് കെ സുധാകരന്‍

നാളികേര വികസന ബോര്‍ഡിലെ രാഷ്ട്രീയനിയമനങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. രാജ്യത്തെ കാര്‍ഷിക വിപണി മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ച് നല്‍കാനുള്ള നിയമത്തിനെതിരെ നാളുകളായി വന്‍ കര്‍ഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങള്‍ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണെന്നും ഇതിനെ കോണ്‍ഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെ സുധാകരന്‍ പറഞ്ഞത്: ”കഴിഞ്ഞ […]

നഷ്ടപരിഹാരം നല്‍കാത്തതില്‍ നടപടിയുമായി കോടതി; ജില്ലാ കളക്ടറുടേത് ഉള്‍പ്പെടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്

നഷ്ടപരിഹാരം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ ഔദ്യോഗിക വാഹനമുള്‍പ്പെടെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്. റിംഗ് റോഡിനായി ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്ന ചൂണ്ടിക്കാട്ടി ഉടമ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. റിംഗ് റോഡിനായി സ്ഥലം ഏറ്റെടുത്തതില്‍ കുടിശിക ഉള്‍പ്പെടെ 1. 14 കോടി രൂപയാണ് ഉടമയ്ക്ക് നല്‍കാനുള്ളത്. എന്നാല്‍ ഇതേവരെ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് ഉടമ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഉടമയ്ക്ക് അനുകൂലമായി […]