മലയാള സിനിമയുടെ ‘ഹാസ്യ രാജ്ഞി’ എന്ന് വിശേഷിപ്പിച്ചിരുന്ന നടി കൽപ്പന വിടവാങ്ങിട്ട് ഇന്ന് അഞ്ച് വർഷം. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്ന താരത്തിന്റെ 1992 യിലെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് ഖത്തറില്‍ വെച്ച് അഭിമുഖം സംഘടിപ്പിച്ചത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കല്പ്പനയുടെ 1992ലെ അഭിമുഖം പുറത്തുവിട്ടത്. തനിയ്ക്ക് സീരിയസ് കഥാപാത്രങ്ങൾ ആയിരുന്നു ഇഷ്ട്ടമെന്നും വീട്ടുകാർക്ക് താത്പര്യം […]
യുഡിഎഫിനെ തകര്‍ക്കാന്‍ ബിജെപി-സിപിഐഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണമെന്ന് ഷിബു ബേബി ജോണ്‍. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധഃപതിച്ചിരിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷിബു ബേബി ജോണിന്റെ വാക്കുകള്‍: ”സംസ്ഥാന സര്‍ക്കാരിനെ സിബിഐയെ പോലുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചവര്‍ക്ക് കേന്ദ്ര ഏജന്‍സികളോട് ഇപ്പോള്‍ എന്താ വിശ്വാസം, എന്താ ബഹുമാനം. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സിബിഐ ക്ക് വിടുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ നല്കി […]
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ പുറത്താക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട്. പാര്‍ട്ടി ചെയര്മാന് പുഷ്പകമാല്‍ ദഹല്‍ വിഭാഗം വക്താവ് നാരായണ്‍ ശ്രേഷ്ഠയാണ് ഇക്കാര്യം അറിയിച്ചതെന്നും പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് അസാധുവാക്കിയെന്നാണ് നാരായണ്‍ ശ്രേഷ്ഠ പറഞ്ഞത്. അടുത്തിടെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഒലി തീരുമാനിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമായത്. ഒലിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ മുന്‍ മാവോയിസ്റ്റ് വിഭാഗത്തിലെ ഏഴു മന്ത്രിമാര്‍ രാജിവച്ചിരുന്നു. ഏപ്രില്‍ 30, മെയ് […]
സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ്. ഇടതുമുന്നണി സര്‍ക്കാരിനെയും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ടി സിദ്ധീഖിന്റെ പ്രതികരണം. സിദ്ധീഖ് പറയുന്നത് ഇങ്ങനെ: ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും.ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛനമ്മമാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി… വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ […]
സോളാര്‍ പീഡനക്കേസ് സിബിഐ അന്വേഷണത്തിന് വിട്ട നടപടി രാഷ്ട്രീയ പ്രേരിതവും വൈര്യ നിര്യാതന ബുദ്ധിയോടെ ഉള്ളതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. അന്വേഷണത്തില്‍ ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പിണറായിയുടെ ഹീന നീക്കമാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിനെ തകര്‍ക്കാമെന്ന മോഹം വിലപോവില്ല. പിണറായിക്ക് എന്ന് മുതലാണ് സിബിഐയോട് ഇത്ര സ്നേഹം വന്നത്. സിബിഐയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ തുലച്ച സര്‍ക്കാര്‍ ആണിതെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയം മണത്തത് കൊണ്ടാണ് പിണറായി […]
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 […]
സോളാര്‍ പീഡനക്കേസില്‍ താന്‍ പരാതി നല്കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരിയായ സോളാര്‍ സംരംഭക. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും എപി അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയതും ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ വാക്കുകള്‍: ‘‘ഞാന്‍ ആര്‍ക്കെതിരെയെല്ലാം പരാതി കൊടുത്തിട്ടുണ്ടോ, ആ പരാതികളില്‍ പറയുന്ന എല്ലാവരെയും സിബിഐയ്ക്ക് മുന്നില്കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ നിന്ന് ഞാന്‍ മാറി സംസാരിച്ചിട്ടില്ല. ഞാന്‍ ഇതില്‍ പാര്‍ട്ടി നോക്കുന്നില്ല. എപി അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയോ […]
സോളാര്‍ പീഡനക്കേസില്‍ നിരവധി സ്്ത്രീകള്‍ ഇരയായിട്ടുണ്ടെന്ന് പരാതിക്കാരിയായ സോളാര്‍ സംരംഭകയുടെ വെളിപ്പെടുത്തല്‍. ഇവരില്‍ ചിലര്‍ മൗനം പാലിക്കുന്നെന്നും അല്ലെങ്കില്‍ അവര്‍ക്ക് പല നേട്ടങ്ങള്‍ ഉണ്ടായിക്കാണാമെന്നും സോളാര്‍ സംരംഭക റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. തനിക്കൊരു നേട്ടവും വേണ്ടെന്നും ഇനി ഇങ്ങനൊയൊരു സ്ത്രീയുണ്ടാകാന്‍ പാടില്ലെന്ന് മാത്രമാണ് ഉദേശിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ വാക്കുകള്‍: ”കേസിലെ പ്രതികളെ എല്ലാം ഞാനിപ്പോള്‍ വ്യക്തികളായാണ് കാണുന്നത്. അവരുടെ രാഷ്ട്രീയമോ, സ്ഥാനങ്ങളോ ഞാന്‍ വിഷയമാക്കുന്നില്ല. അവരുടെ ഇമേജും ഞാന്‍ നോക്കുന്നില്ല. കാര്യം ഒരു വ്യക്തി മറ്റൊരു […]
സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടതില്‍ പ്രതികരണവുമായി പരാതിക്കാരിയായ സോളാര്‍ സംരംഭക. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയതില്‍ രാഷ്ട്രീയമില്ലെന്നും താന്‍ ആരുടെയും കളി പാവയാവാന്‍ ഉദേശിക്കുന്നില്ലെന്നും പരാതിക്കാരി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഒരു സംസ്ഥാന മന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് താവളം ഒരുക്കി കൊടുത്തു. അതും സ്വന്തം ഔദ്യോഗികവസന്തി. ഒരു വേട്ട പട്ടിക്ക് ഇരയെ ഇട്ടുകൊടുക്കുന്നത് പോലെയായിരുന്നു അത്. അതില്‍ അയാള്‍ക്ക് രാഷ്ട്രീയമായ എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കാമെന്നും പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ വാക്കുകള്‍: ഞാന്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് […]
മദ്യ വില വര്‍ദ്ധിപ്പിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ എംഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. മദ്യ വില വര്‍ധിപ്പിച്ചതില്‍ 200 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. മദ്യ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറികളെ സഹായിക്കാനാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ […]