Posts in category: husband
ഇപ്പോ വരും പയേ ഗേള്‍ഫ്രണ്ട്‌സ് കൊടിയും പിടിച്ച്‌ മൂപ്പരെ പുകഴ്ത്തി മറക്കാന്‍;”സിത്താരം” ഫാൻസ് ചാവേർപ്പടയിൽ നിന്ന് രക്ഷപ്പെടാൻ മിനിമം പയേ ഗേൾഫ്രണ്ട്സിന്റെ പിന്തുണയെങ്കിലും വേണ്ടേ….ഗായികയ്ക്ക് ഭര്‍ത്താവ് നല്‍കിയ മറുപടി വൈറല്‍

കഴിഞ്ഞ ദിവസമായിരുന്നു പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ ഭർത്താവ് ഡോക്ടർ സജീഷിന്റെ പിറന്നാൾ. പിറന്നാളോടനുബന്ധിച്ച് സിതാരയും ഭര്‍ത്താവ് ഡോ. സജീഷും ഫെയ്‌സ്ബുക്കിലിട്ട കുറിപ്പുകളാണ് ഇപ്പോൾ വൈറലാകുന്നത്. സജീഷിന്റെ ജന്മ ദിനത്തില്‍ ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനുള്ള സിതാരയുടെ ശ്രമത്തെയാണ് രസകരമായിട്ടുള്ള കുറിപ്പ് സജീഷ് ഫേസ്ബുക്കിലിട്ടിരുന്നു. ഇതിന് സിതാര നല്‍കിയ മറുപടിയും ഈ മറുപടിക്ക് സജീഷ് നല്‍കിയ ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജന്മ ദിനത്തില്‍ കിട്ടാനായി, സമ്മാനം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ച്‌ പതിവ് പോലെ പാളിപ്പോയ […]

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം കരകുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. സ്മിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സജീവന്‍ പോലീസില്‍ കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. The post തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വിവാഹത്തിനുശേഷം വീട്ടുജോലികള്‍ ഭര്‍ത്താവ് ഏറ്റെടുത്തു; വിവാഹമോചന ആവശ്യവുമായി ഭാര്യ കോടതിയില്‍

വിവാഹത്തിനുശേഷം വീട്ടുജോലികള്‍ എല്ലാം തന്നെ ഭര്‍ത്താവ് ഏറ്റെടുത്തു എന്നതിന്റെ പേരില്‍ വിവാഹമോചന ആവശ്യവുമായി കോടതിയില്‍ എത്തിയിരിക്കുകയാണ് ഈജിപ്തിലെ ഒരു യുവതി. സമര്‍ എന്ന യുവതിയാണ് വിവാഹമോചന ആവശ്യവുമായി കോടതിയെ സമീപിച്ചിരി The post വിവാഹത്തിനുശേഷം വീട്ടുജോലികള്‍ ഭര്‍ത്താവ് ഏറ്റെടുത്തു; വിവാഹമോചന ആവശ്യവുമായി ഭാര്യ കോടതിയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മന:സാക്ഷിയില്ലാതെ അയല്‍വാസികള്‍; ഭര്‍ത്താവ് ഭാര്യയെ കുത്തി; സഹായിക്കാതെ മൊബൈലില്‍ പകര്‍ത്തി അയല്‍വാസികള്‍

യുവതി കുത്തേറ്റ് കിടക്കുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ രാം മഹേര്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍ കുത്തേറ്റ് വേദനയോടെ കരയുന്ന യുവതിയെയും അത് മൊബൈല്‍ ഫോണില്‍ ചിത്രികരിക്കുന്ന നാട്ടുകാരെയുമാണ് കാണാന്‍ കഴിഞ്ഞത്. The post മന:സാക്ഷിയില്ലാതെ അയല്‍വാസികള്‍; ഭര്‍ത്താവ് ഭാര്യയെ കുത്തി; സഹായിക്കാതെ മൊബൈലില്‍ പകര്‍ത്തി അയല്‍വാസികള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഭര്‍തൃവീട്ടില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയും കുഞ്ഞുങ്ങളും പെരുവഴിയില്‍

ഭര്‍തൃവീട്ടില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയും കുഞ്ഞുങ്ങളും രണ്ട് ദിവസമായി പെരുവഴിയില്‍. കോഴിക്കോട് ചേവായൂര്‍ നെയ്ത്തുകുളങ്ങര വീട്ടില്‍ താമസിക്കുന്ന ഫായിസയും രണ്ട് കുട്ടികളുമാണ് ഭര്‍തൃവീട്ടുകാരുടെ ക്രൂരതക്കിരയായത്. ഡി.വി ആക്ട് പ്രകാരം കോടതി വിധി നേടി ഭര്‍തൃവീട്ടില്‍വീട്ടില്‍ താമസിച്ചുവരുന്നതിനിടെയാണ് യുവതിയെയും കുഞ്ഞുങ്ങളെയും പുറത്താക്കിയിരിക്കുന്നത്. രണ്ട് ദിവസമായി ഈ കുഞ്ഞുങ്ങള്‍ ഉമ്മ ഫായിസക്കൊപ്പം കോഴിക്കോട് ചേവായൂരിലെ വീടിന് പുറത്താണ് താമസം. കഴിഞ്ഞ ദിവസം ഫായിസ കുഞ്ഞുങ്ങളുമായി ഡോക്ടറെ കാണിച്ച് തിരിച്ചുവന്നപ്പോഴാണ് ഭര്തൃുവീട്ടുകാര്‍ വീട് പൂട്ടി അമ്മയെയും കുഞ്ഞുങ്ങളെയും തെരുവിലിറക്കിയത്. […]

ഇന്ത്യയിലെ പുരുഷന്‍മാരില്‍ ഭൂരിഭാഗവും ഭാര്യമാരെ പീഡിപ്പിക്കുന്നവര്‍

ഇന്ത്യയില്‍ പത്തില്‍ ആറ് പുരുഷന്‍മാരും ഭാര്യമാരെ പീഡിപ്പിക്കുന്നവരെന്ന് പഠനറിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ വേള്‍ഡ് പോപ്പുലേഷന്‍ ഫണ്ടും വാഷിംഗ്ടണ്‍ ആസ്ഥാനമായ സംഘടനയുമാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 18-നും 49-നും ഇടയില്‍ പ്രായമുള്ള 9,205 പേരിലാണ് പഠനം നടത്തിയത്. ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിന് സ്ത്രീകള്‍ ഇരയാകുന്നു എന്നാണ് കണ്ടെത്തല്‍. പങ്കാളിയെ ജോലി ചെയ്യാന്‍ അനുവദിക്കാത്തവരും പങ്കാളികളുടെ സമ്പാദ്യം അവരുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ അനുവദിക്കാത്തവരും ഇക്കൂട്ടത്തില്‍ പെടുന്നു. ഭൂരിഭാഗം പുരുഷന്‍മാരും തങ്ങളുടെ ലൈംഗിക മേധാവിത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. […]