Posts in category: Idukki
ഇടുക്കിയിൽ വെടിയേറ്റ് മരണം; മരിച്ചത് മോഷ്ടിക്കാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളി ?

ഏലക്കാട്ടിൽ അതിക്രമിച്ചുകയറി ഏലക്ക മോഷ്ടിക്കാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളികളും ആയി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് വെടിവെക്കുകയും ആയിരുന്നു. The post ഇടുക്കിയിൽ വെടിയേറ്റ് മരണം; മരിച്ചത് മോഷ്ടിക്കാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളി ? appeared first on Reporter Live.

റിസോര്‍ട്ടിലെ റേവ് പാര്‍ട്ടി; യുവതി അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍; ലഹരി എത്തിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്ന്

വാഗമണിലെ ലഹരിമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് ഒമ്പത് പേര്‍ അറസ്റ്റിലായത്. അജ്മല്‍- തൊടുപുഴ (30), മെഹര്‍ ഷെറിന്‍- മലപ്പുറം (26), നബീല്‍- എടപ്പാള്‍ (36), സല്‍മാന്‍- കോഴിക്കോട് (38), അജയ്- കോഴിക്കോട് (41)ഷൗക്കത്ത്- കോഴിക്കോട് (36), മുഹമ്മദ് റഷീദ്- കാസര്‍കോട് (31), നിഷാദ് ചാവക്കാട്- (36), ബ്രസ്റ്റി വിശ്വാസ്-തൃപ്പൂണിത്തുറ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്‍ഡിഎസ്പി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇവര്‍ സമൂഹിക […]

കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മില്‍ നിന്നും 25 ലക്ഷം വാങ്ങി തോല്‍പ്പിച്ചതായി പരാതി; വിമതരെ ഇറക്കിയെന്നും ആരോപണം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി പരാതി. ഇടുക്കിയിലാണ് സംഭവം. ഇത് സംബന്ധിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പിയും കെപിസിസിക്ക് പരാതി നല്‍കി. ഹൈറേഞ്ചിലുള്ള മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പണം കൈപ്പറ്റി യുഡിഎഫിനെ പരാജയപ്പെടുത്തിയെന്നാണ് പരാതി ഉയര്‍ന്നത്. സിപിഎമ്മില്‍ നിന്നും 25 ലക്ഷം രൂപ കൈപറ്റിയതായാണ് ആരോപണം. കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫ് ഭരിച്ച പഞ്ചായത്താണിത്. ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ പരാജയമാണ് നേരിടുന്നത്. […]

ഇരട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ 5,000ലധികം; വിവാദത്തിലായി ഇടുക്കിയിലെ മൂന്ന് താലൂക്കുകള്‍

ഇടുക്കിയിലെ അതിര്‍ത്തി താലൂക്കുകളില്‍ 5000 അധികം പേര്‍ ഇരട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍. കേരളത്തിലും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമായുള്ള കാര്‍ഡുകളാണ് കണ്ടുവരുന്നത്. The post ഇരട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ 5,000ലധികം; വിവാദത്തിലായി ഇടുക്കിയിലെ മൂന്ന് താലൂക്കുകള്‍ appeared first on Reporter Live.

പണമിടപാട് സംബന്ധിച്ച തര്‍ക്കം; അതിഥി സംസ്ഥാന തൊഴിലാളികള്‍ വെട്ടേറ്റ് മരിച്ചു

അതിഥി സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു. ഇടുക്കി വലിയതോവാളയിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റി്ട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാല്‍ എന്നിവരാണ് മരിച്ചത് കൃത്യം നടത്തിയ പ്രതി സഞ്ജയ് ഭക്തിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തോട്ടംതൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടില്‍ ആയിരുന്നു പണമിടപാട് സംബന്ധമായ തര്‍ക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. The post പണമിടപാട് സംബന്ധിച്ച തര്‍ക്കം; അതിഥി സംസ്ഥാന തൊഴിലാളികള്‍ വെട്ടേറ്റ് മരിച്ചു appeared […]

ഓട്ടോറിക്ഷ, കുട, റോസാപ്പൂ; ഇടുക്കിയില്‍ അരിവാള്‍ ചുറ്റികയും നെല്‍ക്കതിരും കാണണമെങ്കില്‍ ഇത്തിരി കഷ്ടപ്പെടണം

ഇടുക്കി ജില്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലല്ല. ഔദ്യോഗിക ചിഹ്നങ്ങള്‍ ഒഴിവാക്കി സ്വതന്ത്രരായാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെയും എല്‍ഡിഎഫ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ, കുട, റോസാപ്പൂ എന്നീ ചിഹ്നങ്ങളിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. തൊടുപുഴ നഗരസഭയില്‍ ഒരേയൊരു സ്ഥാനാര്‍ത്ഥി മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതേ സ്ഥിതിയാണ് ജില്ലയിലെ മറ്റിടങ്ങളിലും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാളില്ലാതെ ഗതികേടിലാണ് സിപിഐഎമ്മിലാണ് എന്നാണ് യുഡിഎഫ് ആരോപണം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാളില്ലാതെ സിപിഐഎം പ്രതിസന്ധിയിലാണെന്നാണ്് കെപിസിസി പ്രസിഡണ്ടിന്റെ പ്രതികരണം. ജനകീയരായ വ്യക്തികള്‍ക്ക് […]

ജയിച്ച സീറ്റുകള്‍ മാത്രം നല്‍കുമെന്ന കോണ്‍ഗ്രസ്; തൊടുപുഴയില്‍ സീറ്റ് ധാരണയാവാതെ കോണ്‍ഗ്രസും ജോസഫ് വിഭാഗവും

സീറ്റ് വിഭജനത്തെ ചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മില്‍ ഇതുവരെയും ധാരണയായില്ല. The post ജയിച്ച സീറ്റുകള്‍ മാത്രം നല്‍കുമെന്ന കോണ്‍ഗ്രസ്; തൊടുപുഴയില്‍ സീറ്റ് ധാരണയാവാതെ കോണ്‍ഗ്രസും ജോസഫ് വിഭാഗവും appeared first on Reporter Live.

‘മകനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടി തൂക്കിയത്’; ഗുരുതര ആരോപണവുമായി കട്ടപ്പന പീഡനക്കേസ് പ്രതിയുടെ പിതാവ്

ഇടുക്കി: കട്ടപ്പനയിലെ നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മനു മനോജ് ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. മനുവിനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തി കെട്ടിതൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. മനുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ‘മനുവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചതാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുവായ പൊലീസുകാരന്‍ ഇടപെട്ട് മനുവിനെതിരെ പരാതി നല്‍കുകയായിരുന്നു. ഇയാളാണ് കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. […]

സമയക്രമത്തിലെ തര്‍ക്കം; ഇടുക്കിയില്‍ ബസുടമ കുത്തേറ്റ് മരിച്ചു

കൊച്ചി: ഇടുക്കി അടിമാലിയില്‍ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരന്‍ മനീഷാണ് കുത്തിയത്. ഇയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. സര്‍വ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതല്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. The post സമയക്രമത്തിലെ തര്‍ക്കം; ഇടുക്കിയില്‍ ബസുടമ കുത്തേറ്റ് മരിച്ചു appeared first on Reporter Live.

ഇടുക്കിയില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം, തലയോട്ടിക്ക് പൊട്ടല്‍, രക്തസ്രാവം; പിതാവിന്റെ സഹോദരന്‍ അറസ്റ്റില്‍

ഇടുക്കി ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം. അച്ഛന്റെ സഹോദരനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പൊലീസ് നിഗമനം. The post ഇടുക്കിയില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം, തലയോട്ടിക്ക് പൊട്ടല്‍, രക്തസ്രാവം; പിതാവിന്റെ സഹോദരന്‍ അറസ്റ്റില്‍ appeared first on Reporter Live.