Posts in category: india vs Australia
ഇന്ത്യക്ക് സമനില മതി, ജയിച്ചാല്‍ ചരിത്രം; ബ്രിസ്‌ബേനില്‍ മഴ വില്ലനാവുമോ?

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ സമനില പിടിച്ചാല്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനാവും. എന്നാല്‍ അവസാന ദിവസം മഴയെടുത്താല്‍ ഓസീസിന്റെ കാര്യം കഷ്ടത്തിലാവും. ബ്രിസ്‌ബേനിലെ അനുകൂല സാഹചര്യത്തില്‍ ഇന്ത്യയെ വേഗം പുറത്താക്കി മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഓസീസ് ലക്ഷ്യം. അവസാന ദിനങ്ങളില്‍ ബാറ്റിംഗിന് അനുകൂല സാഹചര്യമായി പിച്ച് മാറുമെന്ന് നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഇന്ത്യക്കും വിജയ സാധ്യത കൈവരും. ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിന് നേരെ സിറാജിന്റെ തീയുണ്ടകള്‍; വീഡിയോ കാണാം അവസാന ദിനത്തില്‍ 10 വിക്കറ്റ് […]

ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിന് നേരെ സിറാജിന്റെ തീയുണ്ടകള്‍; വീഡിയോ കാണാം

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായി മുഹമ്മദ് സിറാജ്. താരം എറിഞ്ഞ മികച്ച പന്തുകളുടെ വീഡിയോകള്‍ വൈറലാണ്. നാലാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലായി ആറ് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഇന്നിംഗ്സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരാണ് സിറാജിന് മുന്നില്‍ […]

‘വാക് പോരിന്റെ സമ്മര്‍ദ്ദ തന്ത്രം വേണ്ട’; ഓസീസിന്റെ നട്ടെല്ലൊടിക്കാന്‍ റിസര്‍വ് ബൗളര്‍മാര്‍ മതി

വലിയ സമ്മര്‍ദ്ദങ്ങളോടെയാണ് ഇന്ത്യ ബ്രിസ്‌ബേന്‍ ടെസ്റ്റിനായി ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങള്‍ക്കിടയില്‍ 9 മുന്‍നിര താരങ്ങള്‍ക്ക് പരിക്കേറ്റു. ബൗളിംഗ് നിരയില്‍ വാഷിംഗ് ടണ്‍ സുന്ദറും തങ്കരസു നടരാജനും അരങ്ങേറ്റ മത്സരം, ഷാര്‍ദുള്‍ താക്കൂറിനും മുഹമ്മദ് സിറാജിനും കരിയറിലെ രണ്ടാമത്തെ ടെസ്റ്റ്. ചുരുക്കി പറഞ്ഞാല്‍ പരിചയസമ്പത്തില്ലാത്ത ബൗളിംഗ് നിര. ആശങ്കയുടെ ടെസ്റ്റ് എന്നായിരുന്നു ക്രിക്കറ്റ് നിരീക്ഷകര്‍ ബ്രിസ്‌ബേനിലെ മത്സരത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ മത്സരം തുടങ്ങിയപ്പോള്‍ പ്രവചനങ്ങളെല്ലാം തെറ്റി, ആദ്യ ടെസ്റ്റിനിറങ്ങിയ നടരാജനും വാഷിംഗ്ടണ്‍ സുന്ദറും ഉള്‍പ്പെടെയുള്ള പുതുമുഖ നിര ഫോമിലേക്ക് […]

‘വംശീയ അധിക്ഷേപങ്ങളില്‍ പതറാത്ത പോരാട്ട വീര്യം’; ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി സിറാജ്

മൂന്നാം ടെസ്റ്റില്‍ കാണികളുടെ വംശീയ അധിക്ഷേപത്തിന് മൈതാനത്ത് മറുപടി നല്‍കി മുഹമ്മദ് സിറാജ്. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി 6 വിക്കറ്റുകളാണ് സിറാജ് നേടിയത്. രണ്ടാമത്തെ ഇന്നിംഗ്‌സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരാണ് സിറാജിന് മുന്നില്‍ മുട്ടുമടങ്ങിയത്. ‘പൊളിച്ചു മക്കളെ’; കംഗാരുക്കളെ മെരുക്കിയ സുന്ദര്‍-താക്കൂര്‍ സഖ്യത്തിന് കൈയ്യടിച്ച് സച്ചിന്‍ […]

പന്തില്‍ നോക്കാതെ ലിയോണിനെ അടിച്ചു പറത്തി, ക്രിക്കറ്റ് ലോകം അമ്പരന്ന് സുന്ദറിന്റെ സിക്‌സര്‍; വീഡിയോ കാണാം

ബ്രിസ്‌ബേന്‍ ടെസ്റ്റിലെ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഏറ്റവും ചര്‍ച്ചയായത് വാഷിംഗ് ടണ്‍ സുന്ദര്‍-ഷാര്‍ദ്ദുള്‍ താക്കൂര്‍ സഖ്യത്തിന്റെ ബാറ്റിംഗ് ചെറുത്തു നില്‍പ്പാണ്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ വെല്ലുന്ന പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്. കരിയറിലെ ആദ്യ ഇന്നിംഗ്‌സിനിറങ്ങിയ സുന്ദറിന്റെ ബാറ്റിംഗ് അവശ്വസിനീയമായിരുന്നു. നേഥന്‍ ലിയോണിനെതിരെ സുന്ദര്‍ അടിച്ച സിക്‌സറും വാര്‍ത്തയായി കഴിഞ്ഞു. പന്തില്‍ പോലും നോക്കാതെ ലിയോണിനെ സുന്ദര്‍ അതിര്‍ത്തി കടത്തിവിട്ടു. നേരത്തെ ഓസീസിന്റെ മൂന്ന് നിര്‍ണായക വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട താരമാണ് […]

‘പൊരുതാന്‍ വാലറ്റത്ത് പുതിയ പിള്ളേരുണ്ട്’; കംഗാരുക്കളെ വലച്ച താക്കൂറിനും സുന്ദറിനും അഭിനന്ദന പ്രവാഹം

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകരായ വാലറ്റത്തിന് അഭിനന്ദന പ്രവാഹം. സീനിയര്‍ താരങ്ങള്‍ നിരുത്തരവാദിത്വം കാണിച്ചപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറും ഷാര്‍ദ്ദുള്‍ താക്കൂറും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് രക്ഷയായത്. ആദ്യ ഇന്നിംഗ്‌സില്‍ 369 റണ്‍സാണ് ഓസീസ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിന് നഷ്ടമായിരുന്നു. പിന്നീട് ഒത്തുചേര്‍ന്ന റോഹിത് ശര്‍മ്മയും(44) ചേതേശ്വര്‍ പൂജാരയും (25) മികച്ച സ്‌കോറിലേക്ക് ടീമിനെ നയിക്കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. സ്‌കോര്‍ 60ല്‍ നില്‍ക്കെ ഹിറ്റ്മാന്‍ മടങ്ങി. 105ലെത്തിയപ്പോഴേക്കും ചേതേശ്വര്‍ പൂജാരയും […]

അവന്‍ അധികം സംസാരിക്കില്ല, പന്തെറിയുന്നത് അളന്നുമുറിച്ച്; ‘നട്ടു’വിനെ പ്രശംസിച്ച് ഹിറ്റ്മാന്‍

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരന്‍ തങ്കരസു നടരാജനെ പ്രശംസിച്ച് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. നടരാജന്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. ഇന്ത്യക്ക് പുറത്ത് ആദ്യ മത്സരത്തിന് ഇറങ്ങുകയെന്നാല്‍ അത്ര എളുപ്പമായ കാര്യമല്ല. എന്നാല്‍ യാതൊരുവിധ മാനസിക സമ്മര്‍ദ്ദത്തിനും കീഴടങ്ങാതെ പന്തെറിയാന്‍ നട്ടുവിന് കഴിയുന്നു. ഇത് വലിയ കാര്യമാണ്. രോഹിത് പറയുന്നു. പന്തെറിയുന്നതിലെ കൃത്യതയാണ് നട്ടുവിനെ വ്യത്യസ്ഥനാക്കുന്നത്. അവൻ അധികം സംസാരിക്കില്ല. എന്നാൽ പക്വതയുള്ള കളിക്കാരനാണ്. ഇനിയുള്ള മത്സരങ്ങളിൽ വലിയ പ്രതീക്ഷയായിട്ടാണ് അവനെ കാണുന്നുത്. ഹിറ്റ്മാൻ […]

സിറാജിനെ വെറുതെ വിടാതെ ഓസീസ് കാണികള്‍; വാര്‍ണറിന്റെ വിക്കറ്റെടുത്ത രോഷം തീര്‍ത്തത് വംശീയമായി അധിക്ഷേപിച്ച്

ബ്രിസ്ബേന്‍: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ വെറുതെ വിടാതെ ഓസീസ് കാണികള്‍. ബ്രിസ്‌ബേന്‍ ടെസ്റ്റിനിടെയാണ് സിറാജിനെ അപമാനിച്ച് ഓസീസ് കാണികള്‍ രംഗത്ത് വന്നത്. നേരത്തെ മൂന്നാം ടെസ്റ്റിലും സിറാജ് വംശീയമായി അധിക്ഷേപിക്കപ്പെട്ടിരുന്നു. ആദ്യ ദിനമാണ് സിറാജിനെതിരെ മോശം പെരുമാറ്റമുണ്ടായിരിക്കുന്നത്. വിഷയത്തില്‍ ഗൗരവകരമായി ഇടപെടണമെന്ന് നേരത്തെ ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സിഡ്‌നിയിലേതിന് സമാനമായി കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങളെ അധിക്ഷേപിച്ചവരെ മൈതാനത്ത് നിന്ന് പുറത്താക്കുകയും ടീമിനോട് […]

അരങ്ങേറ്റത്തില്‍ തകര്‍ത്താടി നടരാജന്‍; ബ്രിസ്‌ബേനില്‍ ഓസീസിന് നേരിയ മുന്‍തൂക്കം

ഓസ്ട്രേലിയ- ഇന്ത്യ അവസാന ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് നേരിയ മുന്‍തൂക്കം. കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 274 റണ്‍സെന്ന നിലയിലാണ്. കാമറൂണ്‍ ഗ്രീന്‍(28) നായകന്‍ ടിം പെയന്‍(38) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ ടി നടരാജന്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. മറ്റൊരു അരങ്ങേറ്റതാരമായ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തകര്‍ച്ചയോടെ ഓസീസ് തുടക്കം ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഡേവിഡ് […]

നടരാജനും വാഷിംഗ്ടണ്‍ സുന്ദറിനും അരങ്ങേറ്റം; ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബേന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച തങ്കരസു നടരാജനും വാഷിംഗ്ണ്‍ സുന്ദറും. ഒരേ പര്യനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുന്ന അപൂര്‍വ്വ ഇന്ത്യന്‍ താരമാണ് നടരാജന്‍. ഇന്ന് അരങ്ങേറിയ ഇരുവരും തമിഴ്‌നാട്ടുകാരാണെന്ന പ്രത്യേകത കൂടിയുണ്ട്. ബൗളിംഗ് പരിശീലകന്‍ ഭരത് അരുണാണ് ഇരുവര്‍ക്കും ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്. ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വന്‍, രവീന്ദ്ര ജഡേജ തുടങ്ങിയ മുന്‍നിര കളിക്കാരില്ലാതെയാണ് ഇന്ത്യ ബ്രിസ്‌ബേനില്‍ ഇറങ്ങിയത്. ഷാര്‍ദുല്‍ താക്കൂര്‍, നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നവ്ദ്വീപ് സൈനി […]