റിയല്‍മി എക്സ് 7 സീരിസിനു ശേഷം കമ്പനി പുറത്തിറക്കുന്ന പുതിയ മോഡലായ റിയല്‍മി V15 5G ഉടന്‍ ഇന്ത്യയിലെത്തുമെന്ന് സൂചന. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് പുറത്തിറക്കിയ പുതിയ ചാര്ട്ടിങ്ങില് റിയല്‍മിയുടെ പുതിയ മോഡലും ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ ഈ മോഡല്‍ ചൈനയില്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. X7 സീരിസിലെ X7 pro ഇന്ത്യയിലെത്തുന്നതിന് പിന്നാലെ V15 മോഡലും ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സില്‍വര്‍, നീല, എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന V15 5G മോഡല്‍ 6 ജിബി […]
യുകെയിൽ നിന്നും എത്തിയ യാത്രക്കാർ ഏഴ് ദിവസത്തെ നിർബന്ധിത ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ പോകണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. The post ഇന്ത്യ-യുകെ വിമാനസർവീസുകൾ പുനരാരംഭിച്ചു, യാത്രികർക്ക് നിർബന്ധിത ക്വാറന്റൈൻ; നിർദേശങ്ങൾ ഇങ്ങനെ appeared first on Reporter Live.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. സന്ദര്‍ശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല. ബ്രിട്ടനിലെ അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. അതേസമയം, വാര്‍ത്തകളോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായിരുന്നു ബോറിസ് ജോണ്സണ്. ബ്രിട്ടനില്‍ അതിതീവ്ര കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ബ്രിട്ടണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി […]
ഇന്ത്യയോടും പാകിസ്താനോടും യുഎഇക്ക് ഇരട്ടത്താപ്പ് സമീപനമാണെന്ന് പാകിസ്താന് മാധ്യമങ്ങള്‍. പാകിസ്താനു മേല്‍ ഏര്‍പ്പെടുത്തിയ വിസ വിലക്കില്‍ യുഎഇ വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കിയതിനു പിന്നാലെയാണ് പാകിസ്താനില്‍ നിന്നും ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. വിസ വിലക്ക് താല്‍ക്കാലികമാണെന്നും കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായായിരുന്ന നടപടിയെന്നുമായിരുന്നു കഴിഞ്ഞ ദിവസം യുഎഇ വിദേശകാര്യമന്ത്രി ശൈഖ് ബിന്‍ അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്യാന് പറഞ്ഞത്. എന്നാല്‍ യുഎഇയുടെ വിശദീകരണത്തില്‍ പാക് മാധ്യമങ്ങള്‍ അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ഡോണ്‍ അടക്കമുള്ള പാക് മാധ്യമത്തിന്റെ എഡിറ്റോറിയലില്‍ […]
ഇന്ത്യയിൽ നാല് വൻകിട നിർമാതാക്കളുമായി തങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും, അടുത്ത വർഷം ഇന്ത്യ 300 ദശലക്ഷമോ അതിൽ കൂടുതലോ വാക്സിനുകൾ ഉത്പാദിപ്പിക്കുമെന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) മേധാവി ദിമിത്രീവ് റോസിയ പറഞ്ഞു. The post സ്പുട്നിക് v: 300ദശലക്ഷത്തോളം ഡോസുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ appeared first on Reporter Live.
കഞ്ചാവിനെ മാരകമയക്കുമരുന്നുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന വാദത്തെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭയില്‍ വോട്ട് ചെയ്ത് ഇന്ത്യ. കഞ്ചാവിനെ അപകടകരമായ ലഹരിവസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട യുഎന്‍ നാര്‍ക്കോട്ടിക്സ് കമ്മിഷന്റെ നീക്കത്തിനാണ് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്. യുഎന്നിന്റെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ 63-ാം യോഗത്തിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. വോട്ടെടുപ്പിന് പിന്നാലെ കഞ്ചാവ് ഔഷധ ആവശ്യത്തിനായി ഉപയോഗിക്കുന്ന യുഎസിലെ കമ്പനികളുടെ ഓഹരി മൂല്യം ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 53 അംഗരാജ്യങ്ങളില്‍ 27 പേരും കഞ്ചാവ് മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ചു. […]
ഒട്ടാവ: കേന്ദ്രസര്‍ക്കാരിന്റെ കര്ഷകനയത്തിനെതിരായ സമരത്തെ പിന്തുണച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്ത്. അവരെ പിന്തുണക്കേണ്ട സമയമാണിത്. കര്‍ഷകരുടെ പ്രക്ഷോഭത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവഗണിച്ചു കളയാന്‍ സാധിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുന്നതെന്നും ജസ്റ്റിന് ട്രൂഡോ പറഞ്ഞു. കര്‍ഷകരോട് ഇന്ത്യന്‍സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയുണ്ട്. ഇക്കാര്യം ഇന്ത്യന്‍ സര്‍ക്കാരിനെ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ കാനഡ വിശ്വസിക്കുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതിയില്‍ തങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ അധികാരികളെ […]
ചൈനയുടെ അയല്‍ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും വൈറസ് രൂപാന്തരീകരണം കുറവായതിനാല്‍ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ആകാമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. The post ‘കഴിഞ്ഞ ഉഷ്ണകാലത്ത് ഇന്ത്യയില്‍ നിന്നാണ് കൊറോണ ഉത്ഭവിച്ചത്’; പുതിയ വാദവുമായി ചൈന appeared first on Reporter Live.
ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ബാരാമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്. രണ്ട് ഓഫീസര്‍മാരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടറുമാണ് കൊല്ലപ്പെട്ടത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് എസ്എസ്ജി കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഏഴോളം പാക് സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈനിക വ്യത്തങ്ങള്‍ പറഞ്ഞു. പന്ത്രണ്ടോളം പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ ആര്‍മി ബങ്കറുകള്‍ […]
രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്ന ശീതികരിച്ച കണവ മത്സ്യത്തിന്റെ പുറം പാക്കേജിംഗില്‍ നിന്ന് എടുത്ത മൂന്ന് സാമ്പിളുകളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. The post മത്സ്യ പാക്കേജില്‍ കൊറോണ വൈറസ്: ഇന്ത്യയില്‍ നിന്നുള്ള മത്സ്യ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ചൈന appeared first on Reporter Live.