ചെന്നൈ ടെസ്റ്റിനായി ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിന് ആരാധകരുടെ ട്രോള്‍ വരവേല്‍പ്പ്. ട്വിറ്ററിലാണ് ഇംഗ്ലീഷ് സംഘത്തിന് നേരെ ട്രോളുകളുയരുന്നത്. ആമിര്‍ ഖാന് പ്രധാന വേഷത്തിലെത്തിയ ‘ലഗാന്‍’ എന്ന സിനിമയിലെ പോസ്റ്ററും ട്രോളുകളില്‍ നിറയുന്നുണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് ഇംഗ്ലണ്ടുകാരെ ക്രിക്കറ്റ് കളിച്ച് തോല്‍പ്പിക്കുന്ന ഗ്രാമവാസികളുടെ കഥ പറയുന്ന ചിത്രമാണ് ലഗാന്‍. Tamil Nadu: England Cricket team and staff arrive at Chennai Airport. The first Test of the four-match series between India and […]
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിന് മുന്നോടിയായിട്ടുള്ള ക്വാറന്റീന് ദിനങ്ങള്‍ ആഘോഷമാക്കി ഇന്ത്യന്‍ ഉപനായകന്‍ അജിന്‍കെ രെഹാനെ. ഭാര്യ രാധിക തന്നെയാണ് മകള്‍ക്കൊപ്പമുള്ള രെഹാനയുടെ ക്വാറന്റീന് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈ ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട്, ഇന്ത്യന്‍ താരങ്ങള്‍ ചെന്നൈയില്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. View this post on Instagram A post shared by Radhika Rahane (@radhika_dhopavkar) പേസ് ബൗളറായ മുഹമ്മജ് സിറാജ്, ചേതേശ്വര്‍ പൂജാര തുടങ്ങിയവര്‍ ചെന്നൈയില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിന്റെ താരങ്ങളും കോച്ചിംഗ് […]
ആസ്ട്രേലിയന്‍ മണ്ണില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ വാഷിംട്ണ്‍ സുന്ദറിന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പിതാവ് എം. സുന്ദര്‍. ഓസീസിലെ അവന്റെ പ്രകടനം ഞങ്ങളെ ഞെട്ടിച്ചിട്ടില്ല. അവന്റെ കഴിവിനെക്കുറിച്ച് എനിക്ക് ഉറച്ച വിശ്വാസമുള്ളതിനാല്‍, അതില്‍ കൂടുതല്‍ ചെയ്യാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നായിരുന്നു പിതാവിന്റെ പ്രകടനം. ”ഇന്ത്യയില്‍, പ്രത്യേകിച്ച് സൗത്തിലേക്ക് വരുമ്പോള്‍ പഠനത്തിനാണ് ഞങ്ങള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. കായിക പരിശീലനങ്ങള്‍ക്കും മറ്റും അത് കഴിഞ്ഞുള്ള പ്രാധാന്യം മാത്രമെ നല്കാറുള്ളു. 80 മുതല്‍ 90 ശതമാനം മാര്‍ക്ക് വാങ്ങുക എന്നതിലായിരിക്കും കൂടുതല്‍ […]
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസീസ് യുവതാരങ്ങള്‍ സ്കൂള്‍ കുട്ടികള്‍ മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ കോച്ചും ഓസീസ് ഇതിഹാസുമായ ഗ്രേഗ് ചാപ്പല്‍. യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ സമയം ചിലഴിക്കേണ്ടതുണ്ട്. ബിസിസിഐ യുവതാരങ്ങളെ കണ്ടെത്തുന്നതിലും വാര്‍ത്തെടുക്കുന്നതിലും ശ്രേദ്ധേയമായ ഇടപെടല്‍ നടത്തുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സിഡ്നി മോണിംഗ് ഹെറാള്‍ഡില്‍ എഴുതിയ ലേഖനത്തിലാണ് ഇതിഹാസ താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ 2-1ന്റെ മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ച് ചാപ്പല്‍ രംഗത്ത് വന്നിരുന്നു. […]
ഏകദിന ടി20 ഫോര്‍മാറ്റുകളില്‍ ഋഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ബ്രിസ്ബേന്‍ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഹോഗിന്റെ പ്രസ്താവന. മലയാളി താരവും രാജസ്ഥാന് റോയല്‍സ് നായകനുമായ സഞ്ജു സാംസണിനും ഡെല്‍ഹി നായകന് ശ്രേയസ് അയ്യര്‍ക്കും പകരം ഋഷഭിനെ കളിപ്പിക്കണമെന്ന് ഹോഗ് അഭിപ്രായപ്പെട്ടു. വ്യത്യസ്ഥമായ ഷോട്ടുകളുതിര്‍ക്കാന്‍ കഴിവുള്ള പ്രതിഭാശാലിയായ കളിക്കാരനാണ് ഋഷഭ്. അതുകൊണ്ടു തന്നെ ഋഷഭിനെതിരെ പന്തെറിയുക ശ്രമകരമായ കാര്യമാണ്. ടി20 പോലുള്ള ഫോര്‍മാറ്റില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ താരത്തിന് […]
സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ കീഴടക്കുകയെന്നത് ഏറക്കുറെ അസാധ്യമായ കാര്യമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം. ഇംഗ്ലണ്ടുമായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സ്വാന്റെ പ്രസ്താവന. ഇംഗ്ലണ്ട് എപ്പോഴും പറയുന്നത് ആഷസ് വരുന്നുവെന്നാണ്. സുപ്രധാന ടൂര്‍ണമെന്റ് എന്ന നിലയിലാണ് ആഷസിനെ കാണുന്നത്. എന്നാല്‍ ഓസീസ് ഇപ്പോള്‍ അത്ര വലിയ ടീമല്ല. ലോകത്തിലെ മികച്ച ടീമായി ഇംഗ്ലണ്ടിന് വളരണമെന്നുണ്ടെങ്കില്‍ ആഷസ് എന്നതിനപ്പുറം ചിന്തിക്കേണ്ടതുണ്ട്. സ്വാന് പറയുന്നു. ആഷസിനപ്പുറം ചിന്തിക്കുകയെന്നാല്‍ ഇന്ത്യയെ പോലുള്ള ടീമുകളെ തോല്‍പ്പിക്കാന്‍ കഴിയുന്ന സംഘമാവണം. ഇന്ത്യയെ സ്വന്തം […]
കംഗാരുവിന്റെ രൂപം വെച്ച് അലങ്കരിച്ച കേക്ക് മുറിക്കാന്‍ വിസമ്മതിച്ച് അജിന്‍കെ രഹാനെ. അയല്‍ക്കാരും അടുത്ത ബന്ധുക്കളും ചേര്‍ന്നൊരുക്കിയ സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രിസ്ബേനില്‍ ചരിത്രം വിജയം സ്വന്തമാക്കി പരമ്പര നേടിയ ടീമിനെ നയിച്ചത് രഹാനെയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യമായിട്ടാണ് ചടങ്ങ് നടന്നത്. ആഘോഷത്തിന്റെ ഭാഗമായി സംഘാടകര്‍ കൊണ്ടുവെച്ച കേക്കില്‍ കംഗാരുവിന്റെ രൂപം അലങ്കാരമായി വെച്ചിരുന്നു. ആസ്ട്രേലിയയുടെ ദേശീയ മൃഗമാണ് കംഗാരു. കൂടാതെ കംഗാരുക്കളെന്ന് ഓസീസ് ക്രിക്കറ്റ് ടീമിനെ അഭിസംബോധന ചെയ്യാറുമുണ്ട്. രെഹാനെ വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു […]
ഓസീസില്‍ നടന്ന വംശീയ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. സിഡ്നി ടെസ്റ്റിനിടെ നടന്ന സംഭവങ്ങളെക്കുറിച്ചാണ് സിറാജിന്റെ വെളിപ്പെടുത്തല്‍. നേരത്തെ സംഭവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആസ്ട്രേലിയ ഇന്ത്യന്‍ ടീമിനോട് മാപ്പ് പറഞ്ഞിരുന്നു. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സിറാജിനോട് പ്രത്യേകം മാപ്പ് പറയുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ‘പിതാവ് മരിച്ചിട്ട് ഒരു നോക്ക് കാണാനായില്ല’; മൈതാനത്ത് കണ്ണുനിറഞ്ഞ പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ സിറാജ് ”കാണികളില്‍ ചിലര്‍ എന്നെ തവിട്ടുനിറമുള്ള കുരങ്ങനെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. വംശീയ ആക്രമണം നേരിട്ടതോടെ ഞാനെന്റെ […]
ബ്രിസ്ബേന്‍ ടെസ്റ്റിലെ ചരിത്ര വിജയത്തിന് പിന്നാലെ ഓസീസ് ഇതിഹാസങ്ങളുടെ പാളിപ്പോയ പ്രവചനങ്ങളെ ട്രോളി എം.പി ശശി തരൂര്‍. റിക്കി പോണ്ടിംഗ്, മാര്‍ക്ക് വോ, മൈക്കല്‍ ക്ലാര്‍ക്ക്, ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കള്‍ വോണ്‍ എന്നിവര്‍ക്കെതിരെയാണ് തരൂരിന്റെ ട്രോള്‍. ”ക്ലാര്‍ക്ക് പറഞ്ഞത് ശരിയാണ്. വിജയവും ആഘോഷവും ഒരു വര്‍ഷം തുടരും. അടുത്ത മാസം ഇംഗ്ലണ്ടിനെ തോല്പ്പിച്ചായിരിക്കും അതിന് തുടക്കം കുറിക്കുക” ശശി തരൂര്‍ നാല് പേരുടെയും പ്രസ്താവനകള്‍ ചേര്‍ത്ത ചിത്രത്തിനൊപ്പമാണ് കോണ്‍ഗ്രസ് എംപിയുടെ മറുപടി. കോലിയില്ലാതെ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ […]
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യ അട്ടിമറി വിജയം സ്വന്തമാക്കിയതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി ഓസീസ് ഇതിഹാസങ്ങളുടെ പ്രവചനങ്ങള്‍. ഓസീസിന്റെ എക്കാലത്തെയും മികച്ച നായകനായ റിക്കി പോണ്ടിംഗ്, മൈക്കല്‍ ക്ലാര്‍ക്ക്, മാര്‍ക്ക് വോ എന്നിവരുടെ പ്രവചനങ്ങളാണ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. ”പരമ്പരയിലെ എല്ലാ ടെസ്റ്റുകളില്‍ ഇന്ത്യ അമ്പേ പരാജയപ്പെടും. അഡ്ലൈഡ് ടെസ്റ്റില്‍ ഫലം സൂചിപ്പിക്കുന്നത് അത്തരമൊരു തൂത്തുവാരലിലേക്കാണ്.” റിക്കി പോണ്ടിംഗ് രണ്ടാം ഇന്നിംഗ്സില്‍ 36 റണ്‍സിന് പുറത്തായ ഇന്ത്യ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് പോണ്ടിംഗിന്റെ പ്രവചനം. […]