Posts in category: INL
ഐഎന്‍എല്ലിലെ തര്‍ക്കം; മധ്യസ്ഥവുമായി കാന്തപുരം, വിട്ടുവീഴ്ച്ചയ്ക്ക് ഒരുങ്ങി കാസിം ഇരിക്കൂര്‍

ഐഎന്‍എല്ലിലെ തര്‍ക്ക പരിഹാരത്തിനായി അബ്ദുള്‍ വഹാബ് വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കാസിം ഇരിക്കൂര്‍. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് പരിഹാരം കാണാന്‍ തയ്യാറാണെന്നും കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുകൊണ്ട് നിലപാട് സ്വീകരിക്കുമെന്നും കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. കാന്തപുരം വിഭാഗവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഒത്തുതീര്‍പ്പ് നയവുമായി കാസിം ഇരിക്കൂര്‍ മുന്നോട്ടുവന്നത്. ഐഎന്‍എല്ലിലെ പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കാണണമെന്നും ഒറ്റ പാര്‍ട്ടിയായി മാത്രം മുന്നണിയില്‍ തുടര്‍ന്നാല്‍ മതിയെന്നും ഇടതു മുന്നണി നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇരു വിഭാഗവും അനുരഞ്ജന പാത പിന്തുടര്‍ന്നിരിക്കുന്നത്. ഇരിക്കൂര്‍ പക്ഷവുമായി […]

വഹാബ് പക്ഷത്തിന് ഐഎന്‍എല്‍ ഓഫീസിലേക്ക് വിലക്ക്; കോടതി ഉത്തരവ്

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് കയറുന്നതില്‍ നിന്ന് എ പി അബ്ദുല് വഹാബ് പക്ഷത്തെ വിലക്കി കോടതി ഉത്തരവ്. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് ബി ഹംസാ ഹാജി, സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് ഉബൈദുല്ലയുടെ ഇടക്കാല വിധി. കോടതി വീണ്ടും ഹര്‍ജി പരിഗണിക്കാനിരിക്കുന്ന ഓഗസ്റ്റ് പത്തുവരെ കമ്മിറ്റി ഓഫീസില്‍ പ്രവേശിക്കുകയോ യോഗം ചേരുകയോ ചെയ്യരുതെന്നാണ് ഉത്തരവ്. ഓഗസ്റ്റ് മൂന്നിന് വഹാബ് പക്ഷം യോഗം ചേരുമെന്ന് സൂചനകള്‍ക്കിടയിലാണ് പുതിയ നീക്കം. […]

‘മുന്നണിയില്‍ തുടരണമെങ്കില്‍ ഒറ്റ പാര്‍ട്ടിയാവണം’; ഐഎന്‍എല്ലിന് സിപിഐഎമ്മിന്റെ അന്ത്യശാസനം

ഐഎന്‍എല്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐഎം. മുന്നണിയില്‍ തുടരണമെങ്കില്‍ ഐഎന്‍എല്‍ ഒറ്റ പാര്‍ട്ടിയാവണമെന്ന് സിപിഐഎം അന്ത്യശാസനം നല്‍കി. എകെജി സെന്ററിലെത്തിയ അബ്ദുള്‍ വഹാബിനെയാണ് നേതൃത്വം ഇക്കാര്യം അറിയിച്ചത്. രണ്ട് വിഭാഗങ്ങളായി തുടരുന്നത് മുന്നണിയില്‍ തടസ്സമുണ്ടാക്കും. അതിനാല്‍ എത്രയും പെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവണമെന്നാണ് സിപിഐഎം ഐഎന്‍എന്നിലിനെ അറിയിച്ചത്. കാസിം ഇരിക്കൂര്‍ വിഭാഗവുമായി ചേര്‍ന്നു നില്‍ക്കുന്ന മന്ത്രി അഹമ്മദ് തേവര്‍കോവിലിന്റെ മധ്യസ്ഥതയില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി എപി അബ്ദുള്‍ വഹാബ് […]

ഐഎന്‍എല്‍ പിളര്‍പ്പില്‍ സിപിഐഎമ്മിന് അതൃപ്തി; ചര്‍ച്ച

ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎന്‍എല്ലിലുണ്ടായ പിളര്‍പ്പ് സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും പാര്‍ട്ടി രണ്ടായി പിളര്‍ന്നതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ട്. രണ്ട് വിഭാഗങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് സിപിഐഎം നിലപാട്. അബ്ദുല്‍ വഹാബ് വിഭാഗം ഇന്നലെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനേയും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനേയും കണ്ടിരുന്നു.ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം അബ്ദുല്‍ വഹാബ് വിഭാഗവുമായി സിപിഐഎം വൈകിട്ടോടെ വീണ്ടും ചര്‍ച്ച നടത്തിയേക്കും. ജനങ്ങളെ […]

തെരുവില്‍ കൂട്ടത്തല്ല്; ഐഎന്‍എല്‍ വിഷയത്തില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി,’നേരിട്ട് ഇടപെടില്ല’

ഐഎൻഎല്ലിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി. ഐഎൻഎല്ലിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടില്ലെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന കടത്ത നിലപാടാണ് ഇടതുമുന്നണിയും പ്രത്യേകിച്ച് സിപിഎമ്മും ഇരുവിഭാഗത്തോടും സ്വീകരിച്ചിട്ടുള്ളത്. തെരുവിൽ തമ്മിൽ അടിച്ച് പിരിഞ്ഞ മുന്നണിക്ക് നാണക്കേടുണ്ടാക്കിയതിനാൽ രണ്ട് വിഭാഗത്തേയും മുന്നണിയിൽ ഒരുമിച്ച് കൊണ്ടുപോകാനും സിപിഎം തയ്യാറാകില്ല. പ്രവർത്തകർ തങ്ങൾക്കൊപ്പമാണെന്ന അബ്ദുൾവഹാബിന്റെ അവകാശവാദവും സിപിഐഎം തള്ളുന്നില്ല. എന്നാൽ ദേശീയ നേതൃത്വവും ജനറൽ സെക്രട്ടറിയായി മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറിനെ പിന്തുണക്കുകയാണ്. ഇതോടെയാണ് ദേശീയ നേതൃത്വത്തിന്റെ […]

ഐഎന്‍എല്‍ തമ്മിലടിയില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി; മുന്നണിക്ക് നാണക്കേടുണ്ടാക്കിയതിന് മന്ത്രിസ്ഥാനം തിരിച്ചെടുക്കാനും സാധ്യത

തമ്മിലടിയില്‍ സിപിഐഎം ഇടപെടുന്നില്ലെങ്കിലും സിപി അബ്ദുള്‍ വഹാബ് വിഭാഗത്തെയാണ് പരോക്ഷമായി പാര്‍ട്ടി പിന്തുണയ്ക്കുന്നതെന്നാണ് സൂചന. The post ഐഎന്‍എല്‍ തമ്മിലടിയില്‍ സിപിഐഎമ്മിന് കടുത്ത അതൃപ്തി; മുന്നണിക്ക് നാണക്കേടുണ്ടാക്കിയതിന് മന്ത്രിസ്ഥാനം തിരിച്ചെടുക്കാനും സാധ്യത appeared first on Reporter Live.

ഐഎന്‍എല്‍ അഖിലേന്ത്യാ സംവിധാനം; പാര്‍ട്ടി പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തെരുവില്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചതിന് പിന്നാലെ ഐഎന്‍എല്‍ രണ്ട് പക്ഷമാവുകയും ഇരുപക്ഷവും പരസ്പരം ഭിന്നിച്ച് നിലപാടുകള്‍ എടുക്കകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. താന്‍ ഐഎന്‍എല്‍ ദേശീയ സെക്രട്ടറിയാണ്. അഖിലേന്ത്യ തലത്തിലുള്ള വിഷയത്തില്‍ പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. പാര്‍ട്ടി സംസ്ഥാന സംവിധാനമല്ല, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ദേശീയ നേതൃത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചോദിക്കാം. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നലെ നടന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം […]

‘ലീഗിലേക്ക് പോകുന്നത് ആത്മഹത്യാപരം, മന്ത്രിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ്’; അബ്ദുള്‍ വഹാബ്

മുസ്ലീം ലീഗിലേക്ക് മടങ്ങിപോകുക എന്നത് ഇന്ത്യന്‍ ലീഗിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്ന് ഐഎന്‍എല്‍ സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുള്‍ വഹാബ്. അത്തരത്തില്‍ യാതൊരു നിലപാടും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. മുസീം ലീഗിന്റെ ചതിക്കുഴിയില്‍ വീഴരുതെന്ന് മാത്രമാണ് ഇത്രയും നാള്‍ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തെന്ന നിലയില്‍ കാസിം ഇരിക്കൂറിനോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിനായിരത്തോളം സിപിഐഎം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് അഹമ്മദ് ദേവര്‍കോവിലിന്റെ വിജയം. അഹമ്മദ് ദേവർക്കോവിലിനെ […]

‘എല്‍ഡിഎഫില്‍ തലവേദന’; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കിയാല്‍ പ്രശ്‌ന പരിഹാരമാകില്ല, വലവിരിച്ച് ലീഗ്

ഇന്ത്യന്‍ നാഷണല്‍ ലീഗിലെ പിളര്‍പ്പ് എല്‍ഡിഎഫിന് തലവേദനയാകും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിലവില്‍ പുറത്താക്കപ്പെട്ട കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണ്. കാസിം ഇരിക്കൂര്‍ വിഭാഗം ഔദ്യോഗിക വിഭാഗമല്ലെന്ന് എപി അബ്ദുള്‍ വഹാബ് ഗ്രൂപ്പും വ്യക്തമാക്കിയ സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനം നിര്‍ണ്ണായകമാവും. മന്ത്രിയെ പിന്‍വലിക്കുകയെന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചടത്തോളം ശ്രമകരമായ ജോലിയാണ്. മന്ത്രിയെ നിലനിര്‍ത്തിയാല്‍ വഹാബ് വിഭാഗത്തിന്റെ പിന്തുണ നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. അതേസമയം മറുവശത്ത് മുസ്ലിം ലീഗ് ഐഎന്‍എല്ലിലെ പിളര്‍പ്പ് മുതലെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. നേരത്തെ എപി അബ്ദുള്‍ വഹാബിന് […]

സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചടക്കാന്‍ കാസിം പക്ഷം; തടഞ്ഞ് ഒരുപറ്റം പ്രവര്‍ത്തകര്‍, സംഘര്‍ഷം

കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ സംഘർഷം. ഓഫീസ് കയ്യേറാന്‍ ശ്രമവുമായി കാസിം പക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിമതരുടെ നീക്കം തടയാന്‍ വഹാബ് വിഭാഗത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകരും കൂട്ടമായി എത്തി. ഇതോടെ സംഭവസ്ഥലത്ത് സംഘർഷാന്തരീക്ഷം രൂപപ്പെടുകയായിരുന്നു. കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികളാണ് കാസിം പക്ഷത്തെ തടയാന്‍ എത്തിയത്. ഐഎന്‍എല്‍ പിളർപ്പിന് പിന്നാലയാണ് വിമത വിഭാഗത്തിന്‍റെ പുതിയ നീക്കം. പിളർപ്പോടെ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന സെക്രട്ടറിമാരിലൊരാളായ […]