Posts in category: International
76 പള്ളികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, ഫ്രാന്‍സില്‍ നടക്കുന്നതെന്ത്?

പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ തുടരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഫ്രാന്‍സിലെ ചില മുസ്‌ലിം പള്ളികള്‍ നിരീക്ഷണ വലയത്തില്‍. വിഭാഗീതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് സംശയിക്കുന്ന 76 മുസ്‌ലിം പള്ളികള്‍ ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. വരും ദിവസങ്ങളില്‍ ഇവിടെ പരിശോധനകള്‍ നടത്തുകയും എന്തെങ്കിലും പിഴവ് കണ്ടെത്തിയാല്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിയന്‍ ആര്‍.ടി.എല്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഫ്രാന്‍സിന്റെ റിപബ്ലിക്കന്‍ മൂല്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഈ 76 പള്ളികള്‍ […]

ഫക്രീസാദെ കൊലപാതകം: ‘യുഎഇയെ ആക്രമിക്കും’: അബുദാബിയോട് ഇറാന്‍

ടെഹ്റാന്‍: അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുന്നത് യുഎഇയെ ആയിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സെയ്ദിനെ നേരിട്ട് വിളിച്ചാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചതെന്ന് യുഎഇ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് നിങ്ങളെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ചെയ്യുന്നു. ഫക്രീസാദെ കൊലപാതകത്തില്‍ ഇസ്രയേലിന് പിന്നാലെ അമേരിക്കയും ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭയക്കുന്നുണ്ട്. ഇറാന്‍ അതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് യുഎഇ. അമേരിക്കയുടെ സഖ്യകക്ഷി കൂടിയാണ് […]

ഇസ്രയേല്‍ വജ്രായുധം യു എ ഇയിലെത്തുന്നതിന് വീണ്ടും തടസ്സം

അമേരിക്കയുമായി യു എ ഇ ധാരണയിലായ ആയുധ ഇടപാടിനെതിരെ യു.എസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്. കോണ്‍ഗ്രസിലെ രണ്ട് ഡെമോക്രാറ്റിക് സെനറ്റര്‍മാരും റിപ്ലബ്ലിക്കനായ റാണ്ട് പോള്‍ എന്ന സെനറ്ററും 23 ബില്യണ്‍ ഡോളറിന്റെ ഈ ആയുധ ഇടപാട് നടത്തുന്നതിനെതിരായ നയം കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. യു എ ഇ അമേരിക്കയുടെ പ്രധാന സുരക്ഷാ പങ്കാളിയാണെങ്കിലും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അമേരിക്കന്‍ നിയമങ്ങള്‍ക്കും വിരുദ്ധമായി ഈ ആയുധങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാമെന്നാണ് സെനറ്റര്‍മാര്‍ പറയുന്നത്. എഫ് 35 യുദ്ധ വിമാനങ്ങളും 10 ബില്യണ്‍ ഡോളറിന്റെ യുദ്ധോപകരണങ്ങളും അടങ്ങുന്നതാണ് […]

ആഴ്ചയിൽ മൂന്നര മണിക്കൂറെങ്കിലും വ്യായാമം; കൊവിഡിനെ നേരിടാൻ പുതിയ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

മുതിർന്ന ഓരോ വ്യക്തിയും ആഴ്ചയിൽ 150 മിനിറ്റ് അഥവാ മൂന്നര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് പുതിയ നിർദ്ദേശത്തിൽ ഉള്ളത്. The post ആഴ്ചയിൽ മൂന്നര മണിക്കൂറെങ്കിലും വ്യായാമം; കൊവിഡിനെ നേരിടാൻ പുതിയ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന appeared first on Reporter Live.

ജനിക്കാനായി കാത്തിരുന്നത് 27 വര്‍ഷം; അമ്മയുടെ പ്രായത്തേക്കാള്‍ രണ്ടു വയസ്സ് കുറവ്; ചരിത്രം തിരുത്തി ഈ കുഞ്ഞ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം സൂക്ഷിച്ചു വെച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞ് ജനിച്ചു. 27 വര്‍ഷം സൂക്ഷിച്ചു വെച്ച ഭ്രൂണത്തില്‍ നിന്നാണ് മോളി എവറൈറ്റ് ഗിബ്‌സണ്‍ എന്ന പെണ്‍കുഞ്ഞ് പിറന്നത്. ഈ കുഞ്ഞിന്റെ ഭ്രൂണം 1992 ഒക്ടോബറില്‍ മെഡിക്കല്‍ സുരക്ഷയില്‍ സൂക്ഷിച്ചു വെച്ചതാണ്. 2020 ഫെബ്രുവരിയില്‍ ടിന, ബെഞ്ചമിന്‍ ഗിസ്ബണ്‍ ദമ്പതികള്‍ ഈ ഭ്രൂണം ദത്തെടുക്കയും ഭ്രൂണത്തെ ടിന ഉദരത്തില്‍ പേറുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് ഈ കുഞ്ഞ് ജനിച്ചത്. പുതിയ കുഞ്ഞിന്റെ ജന്മവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്ക് […]

ശാസ്ത്രഞ്ജന്റെ കൊലപാതകം; നിര്‍ണായക നീക്കങ്ങളുമായി ഇറാന്‍, ആണവ നിലയ പ്രവര്‍ത്തനങ്ങള്‍ പരിധി കവിയും

തെഹ്‌രാന്‍: ഇറാനിലെ ആണവോര്‍ജ മേഖലയില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നു. രാജ്യത്തെ ആണവ നിലയങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിന്ന് യു.എന്നിനെ തടയുന്നതും ഒപ്പം യുറേനിയം സമ്പൂഷ്ടീകരണം പുനരാരംഭിക്കുന്നതിനും വഴി തുറക്കുന്ന പുതിയ ബില്‍ ഇറാന്‍ പാര്‍ലമെന്റില്‍ പാസായി. ബില്‍ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ ഇറാനുമേലുള്ള ആണവ, സാമ്പത്തിക വിലക്കുകള്‍ ഇറാനുമായി ആണവകരാറിലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ നീക്കിയില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനം വരെ വര്‍ധിപ്പിക്കും. 2015 ലെ ആണവകരാര്‍ പ്രകാരം 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണം നടത്താനാണ് ഇറാന് അനുമതിയുള്ളത്. […]

യുഎസ് ധനകാര്യ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജയെ നിര്‍ദ്ദേശിച്ച് ബൈഡന്‍; എതിര്‍പ്പുമായി റിപ്പബ്ലിക്കന്‍സ്

യുഎസ് ധനകാര്യ വകുപ്പിന്‍റെ ഉന്നതസ്ഥാനങ്ങളിലൊന്നായ വെെറ്റ്ഹൗസ് മാനേജ്മെന്‍റ് ആന്‍ഡ് ബജറ്റ് ഓഫീസിന്‍റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജയെ നിര്‍ദ്ദേശിച്ച് നിയുക്ത പ്രസിഡന്‍റ് ജോ ബെെഡന്‍. ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ നീര ടണ്ടനെയാണ് നിര്‍ണ്ണായക സ്ഥാനത്തേക്ക് ബെെഡന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. The post യുഎസ് ധനകാര്യ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജയെ നിര്‍ദ്ദേശിച്ച് ബൈഡന്‍; എതിര്‍പ്പുമായി റിപ്പബ്ലിക്കന്‍സ് appeared first on Reporter Live.

ഫക്രിസാദെയുടെ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സൗദിയില്‍ ഇസ്രയേല്‍ വിമാനം; റിപ്പോര്‍ട്ടുകള്‍ തള്ളി സൗദി

റിയാദ്: ഇറാന്റെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി സൗദി അറേബ്യ. ഫക്രിസാദെ കൊലപ്പെടുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി എന്നിവര്‍ കൂടിക്കാഴ്ച നടത്തിയെന്ന മാധ്യമറിപ്പോര്‍ട്ടാണ് സൗദി അറേബ്യ തള്ളിയത്. വാര്‍ത്തകള്‍ തെറ്റാണെന്നും അത്തരമൊരു ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സൗദി വിദേശകാര്യ സഹമന്ത്രി അറിയിച്ചു. ഇറാനില്‍ എന്തെങ്കിലും പ്രതികൂല സംഭവമുണ്ടായാല്‍ സൗദിയെ കുറ്റപ്പെടുത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അടുത്ത ഭൂകമ്പത്തിനോ വെള്ളപ്പൊക്കത്തിനോ […]

ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്? പാർലമെന്റു പിരിച്ചു വിടുന്നതിനു പിന്തുണയറിയിച്ച് ബെന്നി ​ഗാന്റ്സ്

തെൽ അവിവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീഴ്ചകൾക്കെതിരെ രാജ്യത്തെ സഖ്യസർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാവുന്നു. സർക്കാർ സഖ്യത്തിലെ ബ്ലൂ ​ആൻഡ് വൈറ്റ് പാർട്ടി ചീഫായ ബെന്നി ​​ഗാന്റ്സ് ആ​ണ് നെതന്യാഹുവിനെതിരെ രം​ഗത്തു വന്നിരിക്കുന്നത്. ഇസ്രയേൽ പാർലമെന്റായ നെസറ്റ് പിരിച്ചുവിടുന്നതിനായി പ്രതിപക്ഷ പാർട്ടി അവതരിപ്പിക്കാനിരിക്കുന്ന ബില്ലിന് ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി പിന്തുണയറിയിക്കുമെന്ന് ​ഗാന്റ്സ് മാധ്യമങ്ങളെ അറിയിച്ചു. സഖ്യ സർക്കാരുണ്ടാക്കുമ്പോൾ നെതന്യാഹുവുമായി ധാരണയിലായ തീരുമാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ​ബെന്നി ​ഗാന്റ്സ് പറയുന്നത്.‘നെതന്യാഹു തന്റെ വാ​ഗ്ദാനങ്ങൾ ലം​ഘിച്ചു. ജനങ്ങളാണ് ഇതിന്റെ പേരിൽ […]

ഫൈസര്‍ കൊവിഡ് വാക്‌സിന് യുകെയുടെ അംഗീകാരം; വിതരണം അടുത്തയാഴ്ച്ച

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ബയേണ്‍ടെക്ക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് യുകെ അംഗീകാരം നല്‍കി. The post ഫൈസര്‍ കൊവിഡ് വാക്‌സിന് യുകെയുടെ അംഗീകാരം; വിതരണം അടുത്തയാഴ്ച്ച appeared first on Reporter Live.