Posts in category: isis
നിമിഷ ഫാത്തിമയെ തിരികെ കൊണ്ടുവരല്‍; കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

നിമിഷ ഫാത്തിമയുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയത്. The post നിമിഷ ഫാത്തിമയെ തിരികെ കൊണ്ടുവരല്‍; കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി appeared first on Reporter Live.

നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹര്‍ജി പിന്‍വലിച്ച് അമ്മ

ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയ നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു. ഈ ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് ബിന്ദു ഹര്‍ജി പിന്‍വലിച്ചത്. അതേസമയം ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. അഫ്ഗാന്‍ ജയിലിലുള്ള നിമിഷ ഫാത്തിമയുള്‍പ്പെടെയുള്ള നാല് മലയാളി സ്ത്രീകളെയും ഇവരുടെ കുട്ടികളെയും നാട്ടിലെത്താനിടയില്ലെന്ന് കേന്ദ്ര വൃത്തങ്ങളുടെ സൂചന പുറത്തു വന്നതിനു പിന്നാലെയാണ് ബിന്ദു […]

നിമിഷ ഫാത്തിമയെ വെടിവെച്ച് കൊല്ലണമെന്ന് അവതാരകന്‍; മൈക്ക് പിടിച്ചു വാങ്ങി ക്യാമറ തട്ടിമാറ്റി അമ്മ

അഭിമുഖത്തിനിടെ മോശമായ രീതിയില്‍ സംസാരിച്ച റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചു വാങ്ങി നിമിഷ ഫാത്തിമയുടെ അമ്മ. ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല, വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്ന് ഈ അമ്മയുടെ മുന്നില്‍ വെച്ച് തന്നെ പറയുന്നെന്നാണ് അഭിമുഖത്തില്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞത്. തീവ്രവാദിയുടെ അമ്മ എന്നു പറയുന്നതില്‍ ഇവര്‍ അഭിമാനം കൊള്ളുന്നെന്നും ഇയാള്‍ ആക്ഷേപിച്ചു. ഒടുവില്‍ രോഷാകുലയായ ബിന്ദു റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചു മാറ്റുകയും ക്യാമറ തട്ടിക്കളയുകയും ചെയ്തു. വ്യൂ പോയിന്റ് എന്ന ഓണ്‍ലൈന്‍ […]

നിമിഷ ഫാത്തിമയെയും മകനെയും നാട്ടിലെത്തിക്കണം; ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി അമ്മ

ഐഎസ് പ്രവര്‍ത്തനത്തിന്റെ പേരില്‍ അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും മകനെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി നിമിഷയുടെ അമ്മ ബിന്ദു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ബിന്ദു മകള്‍ക്കായി നല്‍കിയത്. അഫ്ഗാനിസ്താനില്‍ തടവിലുള്ള ഇന്ത്യക്കാരായ ഐഎസ് അംഗങ്ങളെ നാട്ടിലേക്ക് തിരിച്ചെത്തിയേക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മകളുടെയും പേരക്കുട്ടിയുടെയും ജീവനില്‍ അമ്മ ബിന്ദു ആശങ്ക അറിയിച്ചിരുന്നു. തടവിലുള്ളവരെ തിരിച്ചയക്കാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഇങ്ങോട്ട് പറഞ്ഞിട്ടും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും എന്തിനാണവരെ കൊലയ്ക്ക് കൊടുക്കുന്നതെന്നും […]

‘കുഴല്‍പ്പണക്കടത്ത് എന്ന കേസേയില്ല,എന്നെ തൂക്കിക്കൊല്ലട്ടെ, ജയിലിലടച്ചോട്ടെ’; ബിജെപിയുടെ പങ്ക് വീണ്ടും നിഷേധിച്ച് സുരേന്ദ്രന്‍

കേരളത്തില്‍ വ്യാപകമായി ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം ചൂണ്ടി സംസ്ഥാനസര്‍ക്കാരിന് നേരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സുരേന്ദ്രന്‍ ഉയര്‍ത്തിയത്. The post ‘കുഴല്‍പ്പണക്കടത്ത് എന്ന കേസേയില്ല,എന്നെ തൂക്കിക്കൊല്ലട്ടെ, ജയിലിലടച്ചോട്ടെ’; ബിജെപിയുടെ പങ്ക് വീണ്ടും നിഷേധിച്ച് സുരേന്ദ്രന്‍ appeared first on Reporter Live.

‘പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല’; ഐഎസ് മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഐഎസ് മലയാളികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത്: ”ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കാരണം ഇത് രാജ്യത്തിന്റെ പ്രശ്‌നമാണിത്. രാജ്യത്തിന്റെ ഭാഗമായിട്ട് നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. ഈ പറയുന്നവര്‍ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ. അതുപോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായം അറിയാന്‍ […]

അഫ്ഗാനിലും സിറിയയിലുമായി ഇനിയും മലയാളികള്‍; വര്‍ഷങ്ങള്‍ക്ക് മുമ്പ് പോയ ഐഎസ് അംഗങ്ങളുടെ വിവരങ്ങള്‍ അജ്ഞാതം

ഐഎസ് അംഗങ്ങളായ നാല് മലയാളി സ്ത്രീകളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കെ ഐഎസില്‍ ചേര്‍ന്ന കുറച്ചു മലയാളികള്‍ കൂടി ഇപ്പോഴും ജീവനോടെയുണ്ടെന്ന് റിപ്പോര്‍ട്ട്. നാലോളം മലയാളികള്‍ ഇപ്പോഴും ജീവനോടെയുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇവരിപ്പോള്‍ എവിടെയാണെന്ന് സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല. അഫ്ഗാനിസ്താനിലോ സിറിയയിലോ ഇവര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് കരുതുന്നത്. എത്ര മലയാളികള്‍ ഹിജ്‌റ നടത്തി ഐഎസിലേക്ക് ചേര്‍ന്നു എന്നതിനു കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും അറുപതോളം മലയാളികളെങ്കിലും ഐഎസിലേക്ക് ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം.നിലവില്‍ അഫ്ഗാന്‍ ജയിലിലുള്ള നിമിഷ ഫാത്തിമ, സോണിയ […]

‘നിമിഷ ഫാത്തിമ ഇപ്പോഴും ഇന്ത്യന്‍പൗര, മടങ്ങാന്‍ താത്പര്യം’; മകളെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടുമെന്ന് അമ്മ

തിരുവനന്തപുരം: നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിമിഷയുടെ അമ്മ ബിന്ദു. മകളെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ സഹായം തേടുമെന്നും അമ്മ ബിന്ദു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മാതൃരാജ്യത്തേക്ക് മടങ്ങാന്‍ നിമിഷയ്ക്ക് താല്‍പര്യമുണ്ടെന്നും നിമിഷയെ തിരികെ എത്തിച്ച ശേഷം ഏത് നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിലും എതിര്‍പ്പില്ലെന്നും അമ്മ അമ്മ പ്രതികരിച്ചു. നിമിഷ ഇപ്പോഴും ഇന്ത്യന്‍ പൗര തന്നെയാണെന്നു പറഞ്ഞ ബിന്ദു മകളുടെ മടക്കം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു. ഒരു ഹിന്ദുവിനെ പോലും പിന്തുണക്കാത്ത സര്‍ക്കാരാണ് […]

‘തിരിച്ചു വരണം’, നടന്നത് പ്രതീക്ഷിച്ച പോലല്ലെന്ന് സോണിയ, കൈക്കുഞ്ഞിനെയുമേന്തി നിമിഷ ഫാത്തിമ; ഐഎസ് അംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍

അഫ്ഗാനിസ്താനിലെ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികള്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നാല് യുവതികളും അഫ്ഗാനിസ്താനില്‍ വിചാരണ ചെയ്യപ്പെട്ട് ശിക്ഷ അനുഭവിക്കാനാണ് സാധ്യതയെന്നാണ് സൂചനകള്‍. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്ത് നിഗമനത്തിലെത്തിയതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്. 2019 ലാണ് ഈ നാല് സ്ത്രീകളും അഫ്ഗാനിസ്താന്‍ സൈനികര്‍ക്ക് കീഴടങ്ങുന്നത്. പിടിയിലായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മൂന്ന് […]

‘എന്റെ മകളും പേരക്കുട്ടിയും അഫ്ഗാനിസ്താനില്‍ കൊല്ലപ്പെടും, എന്തിനവരെ കൊലയ്ക്ക് കൊടുക്കുന്നു’; പൊട്ടിക്കരഞ്ഞ് നിമിഷ ഫാത്തിമയുടെ അമ്മ

അഫ്ഗാനിസ്താനില്‍ തടവിലുള്ള ഇന്ത്യക്കാരായ ഐഎസ് അംഗങ്ങളെ നാട്ടിലേക്ക് തിരിച്ചെത്തിയേക്കില്ലെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പ്രതീക്ഷയറ്റ് നിമിഷ ഏലിയാസ് ഫാത്തിമയുടെ അമ്മ ബിന്ദു. തടവിലുള്ളവരെ തിരിച്ചയക്കാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഇങ്ങോട്ട് പറഞ്ഞിട്ടും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും എന്തിനാണവരെ കൊലയ്ക്ക് കൊടുക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും മകളുടെ വിഷയത്തില്‍ നിവേദനം നല്‍കിയിട്ടും പ്രതികരണമൊന്നുമില്ലെന്നും തന്റെ മകളും പേരക്കുട്ടിയും അഫ്ഗാനിസ്താനില്‍ വെച്ച് കൊല്ലപ്പെടുമെന്നും ബിന്ദു പറയുന്നു. സെപ്റ്റംബര്‍ 11 […]