Posts in category: ISRO Spy case
ഐഎസ്ആര്‍ഒ ഗൂഢാലോചന: നമ്പി നാരായണന്‍ ഉള്‍പ്പെടെ ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

മുന്‍ പൊലീസ് ഉദ്യോഗസ്ഥനും കേസിലെ പ്രതിയുമായ എസ് വിജയനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. The post ഐഎസ്ആര്‍ഒ ഗൂഢാലോചന: നമ്പി നാരായണന്‍ ഉള്‍പ്പെടെ ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി appeared first on Reporter Live.

ഐഎസ്ആര്‍ഒ ഗൂഢാലോചന: സിബിഐക്ക് സ്വതന്ത്ര അന്വേഷണത്തിന് പച്ചക്കൊടി വീശി സുപ്രിംകോടതി; ‘നിയമപരമായ നടപടിയ്ക്ക് പ്രത്യേക അനുമതി വേണ്ട’

ഡികെ ജയിന്‍ സമിതി റിപ്പോര്‍ട്ട് പരസ്യമാക്കാനാകില്ലെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്. The post ഐഎസ്ആര്‍ഒ ഗൂഢാലോചന: സിബിഐക്ക് സ്വതന്ത്ര അന്വേഷണത്തിന് പച്ചക്കൊടി വീശി സുപ്രിംകോടതി; ‘നിയമപരമായ നടപടിയ്ക്ക് പ്രത്യേക അനുമതി വേണ്ട’ appeared first on Reporter Live.

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: പ്രതികള്‍ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഗൂഢാലോചനക്കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. The post ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: പ്രതികള്‍ക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി appeared first on Reporter Live.

‘നമ്പി നാരായണനെ അറസ്റ്റുചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയത് ഐബിയും റോയും’; ആവര്‍ത്തിച്ച് സിബി മാത്യൂസ്, സിബിഐ വാദം നാളെ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കാന്‍ പറഞ്ഞത് ഐബിയും റോയും ചേര്‍ന്നാണെന്ന് ആവര്‍ത്തിച്ച് മുന്‍ ഡിജിപി സിബി മാത്യൂസ്. ശരിയായി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും 1996 -ല്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ കളയണമെന്നും സിബി മാത്യൂസ് പറഞ്ഞു. ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച് കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്. ചാരക്കേസ് സത്യമാണെന്ന വാദത്തില്‍ സിബി മാത്യൂസ് ഉറച്ചുനിന്നു. ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന […]

‘നമ്പി നാരായണനെ കണ്ടിട്ടുമില്ല, ചോദ്യം ചെയ്തിട്ടുമില്ല’; തനിക്കെതിരെ മോദിയുടെ ഗൂഢാലോചനയെന്ന് ആര്‍ ബി ശ്രീകുമാര്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുന്‍ ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍. നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു എന്നും മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ആര്‍ബി ശ്രീകുമാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നുമുള്ള വാദങ്ങള്‍ മുന്‍ ഗുജറാത്ത് ഡിജിപി കൂടിയായിരുന്ന അദ്ദേഹം തള്ളി. താന്‍ പറഞ്ഞിട്ടാണ് ചാരക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തതെന്ന വാദം നിയമ വിരുദ്ധമാണെന്നാണ് ആര്‍ബി ശ്രീകുമാറിന്റെ […]

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണത്തില്‍ ഐബി സമ്മര്‍ദം ഉണ്ടായിരുന്നു, അറസ്റ്റുകള്‍ക്കായി ഇടപെട്ടു; വെളിപ്പെടുത്തലുമായി സിബി മാത്യൂസ്

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്നത്തെ അന്വേഷണ സംഘത്തിന് മുകളില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സമ്മര്‍ദ്ദം ശക്തമായിരുന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്.നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നുമാണ് പുതിയ വെളിപ്പെടുത്തലുകള്‍. തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് […]

‘എന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സിബി മാത്യൂസ്’; ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണന്‍

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതിചേര്‍ക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് നമ്പി നാരായണന്‍. തിരുവനന്തപുരം ജില്ലാ കോടതിയിലെ സിബി മാത്യൂസിന്റെ ജാമ്യ ഹര്‍ജിയില്‍ നമ്പി നാരായണനും കക്ഷി ചേര്‍ന്നു. ചാരക്കേസില്‍ ഇടപെടുകയും കേസ് കാലഘട്ടത്തില്‍ തന്നെ കൂടുതല്‍ ഉപദ്രവിച്ചതും സിബി മാത്യൂസ് ആണെന്ന് നമ്പി നാരായണന്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജി കോടതി ഈ മാസം ഏഴിന് പരിഗണിക്കാന്‍ മാറ്റി. ജൂണ്‍ 24 നാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം […]

‘മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു, പല്ലില്‍ ബൂട്ട്‌സിട്ട് ചവിട്ടി, ഗതികെട്ടാണ് വ്യാജമൊഴി നല്‍കിയത്’; രമണ്‍ ശ്രീവാസ്തവയുടെ ദണ്ഡനമുറകള്‍ തുറന്നുപറഞ്ഞ് ഫൗസിയ ഹസന്‍

നല്‍കിയ ഡോളറിന് പകരമായി ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ നമ്പി നാരായണന്‍ ചോര്‍ത്തി നല്‍കിയെന്ന് മൊഴി നല്‍കാനാണ് തന്നെ പൊലീസുകാര്‍ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറയുന്നു. The post ‘മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു, പല്ലില്‍ ബൂട്ട്‌സിട്ട് ചവിട്ടി, ഗതികെട്ടാണ് വ്യാജമൊഴി നല്‍കിയത്’; രമണ്‍ ശ്രീവാസ്തവയുടെ ദണ്ഡനമുറകള്‍ തുറന്നുപറഞ്ഞ് ഫൗസിയ ഹസന്‍ appeared first on Reporter Live.

‘ചാരക്കേസ് ഗൂഢാലോചനയില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് എ കെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും’; എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ പിസി ചാക്കോ

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവ് പിസി ചാക്കോ. ചാരക്കേസ് ഗൂഢാലോചനയില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയുമാണ്. നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതൃഭൂമി ന്യൂസിനോടായിരുന്നു പിസി ചാക്കോയുടെ പ്രതികരണം കെ കരുണാകരനോട് പടവെട്ടി ജയിക്കാന്‍ കഴിയാതെ പോയ ഭീരുത്വമാണ് എ ഗ്രൂപ്പ് നേതാക്കളെ അത്തരത്തിലൊരു ഗൂഢാലോചനയിലേക്ക് നയിച്ചത്. ചാരക്കേസില്‍ നിഷ്പക്ഷമായ ഒരന്വേഷണമാണ് […]

സുപ്രീംകോടതി ഉത്തരവിന് പിന്നാലെ നമ്പി നാരായണനുമായി കൂടിക്കാഴ്ച്ച നടത്തി വി മുരളീധരന്‍

ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നമ്പി നാരായണനുമായി കൂടിക്കാഴ്ച്ച നടത്തി. നമ്പി നാരായണന്റെ വീട്ടിലെത്തിയാണ് മുരളീധരന്‍ കൂടിക്കാഴ്ച്ച നടത്തിയത്. നമ്പി നാരായണന്‍ കേസില്‍ ബിജെപി കക്ഷിയല്ലെന്നും സത്യം പുറത്ത് വരണമെന്നും നമ്പി നാരായണനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ചാരക്കേസിലെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കിയത്. സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിക്കാനാണ് നമ്പി നാരായണനെ സന്ദര്‍ശിച്ചത്. നമ്പി നാരായണന്‍ കേസില്‍ ബിജെപി കക്ഷിയല്ല. സത്യം പുറത്ത് വരണം […]