Posts in category: jallikattu movie
‘ജല്ലിക്കട്ട്’ ഓസ്‌കര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി തോന്നിയില്ല; സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

‘ജല്ലിക്കട്ട്’ സിനിമയുടെ ഓസ്‌കര്‍ എന്‍ട്രി ആഘോഷമാക്കിയവരാണ് മലയാള സിനിമാ പ്രേമികള്‍. എന്നാല്‍ വ്യക്തിപരമായി അത് അത്ര ആഘോഷിച്ചിട്ടില്ലെന്ന് പറയുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മനഃപൂര്‍വ്വം ആഘോഷങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ആളാണ് താന്‍, അതിനാല്‍ ഓസ്‌കര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി തോന്നിയില്ല എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലിജോ ജോസ് അഭിപ്രായം തുറന്ന പറഞ്ഞത്. ജല്ലിക്കട്ടിന് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു അത്. രാജ്യം […]

ഏറ്റവും ആകര്‍ഷിച്ചത് സംഗീതം; ജല്ലിക്കട്ടിനെ പ്രശംസിച്ച് ശങ്കര്‍

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ‘ജല്ലിക്കട്ട്’ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ ശങ്കര്‍. ‘ഈ അടുത്തകാലത്തായി ഏറെ ആസ്വദിച്ചത്…സൂരരൈ പോട്ര് സിനിമയിലെ ജി വി പ്രകാശിന്റെ ആത്മാവുള്ള സംഗീതം…അന്ധഘാരം എന്ന ചിത്രത്തിലെ എഡ്വിന്‍ സകായുടെ മികച്ച ഛായാഗ്രഹണം…മലയാള ചിത്രം ജല്ലിക്കട്ടിന് പ്രശാന്ത് പിള്ള ഒരുക്കിയ ശ്രദ്ധേയവും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം… എന്നായിരുന്നു ശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നത്. 27 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശേരിയുടെ ഏഴാമത്തെ സിനിമയായ ജല്ലിക്കെട്ടിനെ ഓസ്‌കാര്‍ എന്‍ട്രി ചിത്രമായി തിരഞ്ഞെടുത്തത്. 2019ല്‍ പുറത്തിറങ്ങിയ […]

കോരിത്തരിപ്പിൻ്റെ ഒന്നര മണിക്കൂറിൽ ജയിച്ചത് പോത്തോ മൃഗമായ മനുഷ്യനോ ? ചരിത്രം രചിച്ച് പെല്ലിശ്ശേരി !ജല്ലിക്കെട്ട് റിവ്യൂ !

തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ തലക്കുള്ളിൽ ഒരു പെരുപ്പ് ! അല്ലെങ്കിൽ ഒരു മൂളൽ .. അതൊക്കെയായാണ് ഇന്ന് ജെല്ലിക്കെട്ട് കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ആദ്യം പങ്കു വക്കാനുള്ളത് . ഗംഭീര ദൃശ്യവിരുന്നെന്നു അക്ഷരം തെറ്റാതെ പറയാം . പ്രതീക്ഷക്കുമപ്പുറം എന്ന് ആദ്യം തന്നെ പറയേണ്ടിയിരിക്കുന്നു. അണുവിട സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ടിരിക്കുകയായിരുന്നു ഓരോ കാഴ്ച്ചക്കാരനും ലിജോജോസ് മാജിക്കിന് മുൻപിൽ. സിനിമയാണെന്ന് ബോധ്യം പോലും ഇല്ലാതെയാണ് പലരും ഇരുന്നതെന്നു തന്നെ പറയാം . മലയാള സിനിമ കണ്ടിട്ടില്ലാത്ത ഓരോനൊന്നര സിനിമ […]