കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹേബിയസ് കോര്‍പ്പസ് ഹരജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹരജി തള്ളേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതേടെയാണ് ഹരജി പിന്‍വലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്, എംആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹരജിക്കാര്‍. ജസ്മനയെ കാണാതായിട്ട് രണ്ട് വര്‍ഷമായെന്നും ഇടപെടല്‍ വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ജസ്നയുടെ തിരോധാനവുമായി […]
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞെന്നും അന്വേഷണം ഉടന്‍ ഫലം കാണുമെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍. ജസ്നയുടെ യാത്രാവിവരങ്ങള്‍, ആരൊക്കെയായി ബന്ധപ്പെട്ടു, കുടുംബം-സുഹൃത്ത് ബന്ധം തുടങ്ങിയവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. അന്വേഷണരീതിയില്‍ പുരോഗതിയുണ്ട്. സത്യം ഉടന്‍ പുറത്തുവരുമെന്നും സൈമണ്‍ പറഞ്ഞു. അന്വേഷണം മുന്നോട്ടുപോകുമ്പോഴാണ് കൊവിഡ് വന്നതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും. ഇതിനിടയില്‍ കേസ് അന്വേഷണം പലപ്പോഴും തടസപ്പെട്ടിരുന്നു. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും സത്യം […]