Posts in category: Jasprit Bumrah
‘നിങ്ങളില്ലാത്ത ഐപിഎല്ലിന് തിളക്കം കുറയും’; ലസിത് മലിംഗയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബുമ്ര

അടുത്ത ഐപിഎല്‍ സീസണിനുള്ള ഐപിഎല്‍ ടീമില്‍ നിന്നും പുറത്താക്കപ്പട്ടെ ശ്രീലങ്കന്‍ പേസര്‍ ബൗളര്‍ ലസിത് മലിംഗയ്ക്ക് ആശംസകള്‍ നേര്‍ന്ന് ജസ്പ്രീത് ബുമ്ര. മുംബൈ ഇന്ത്യന്‍സിലെ സീനിയര്‍ ബൗളര്‍മാരുടെ പട്ടികയിലുള്ള താരമാണ് മലിംഗ. നിങ്ങളുടെ ടീമില്‍ കളിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. താങ്കളുടെ നിര്‍ദേശങ്ങളും വിലയിരുത്തലുകളും ലഭിക്കുകയെന്നാല്‍ വലിയ കാര്യമാണ്. കരിയറില്‍ എല്ലാവിധ ആശംസകളും മാലിക്കുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. നിങ്ങളില്ലാത്ത ഐപിഎല്ലിന് തിളക്കം കുറയുമെന്ന് തീര്‍ച്ച. ജസ്പ്രീത് ബുമ്ര It’s been an honour playing alongside you and […]

സിറാജിനെ സ്വീകരിച്ച് ബുമ്ര, സന്തോഷം മറച്ചുവെക്കാത്ത ആലിംഗനം; വീഡിയോ കാണാം

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് സിറാജിനെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് സഹതാരങ്ങള്‍ വരവേറ്റിരുന്നു. ഇതില്‍ ശ്രദ്ധേയമായത്, ബുമ്രയുടെ സ്വീകരണമാണ്. ‘ഭായി’ എന്നു വിളിച്ച് ബുമ്ര സിറാജിനെ ആലിംഗനം ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നാലാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലായി ആറ് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഇന്നിംഗ്‌സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ […]

ഓസീസിന് ആശ്വസിക്കാന്‍ സമയമായിട്ടില്ല; ബുംമ്രയില്ലെങ്കില്‍ പകരം യോര്‍ക്കറുകളുടെ നടരാജനെത്തും

ഐപിഎല്ലിനിടെ ഇയാന്‍ ചാപ്പലിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിച്ച പ്രകടനം, യോര്‍ക്കറുകളില്‍ അളന്നു മുറിച്ച കൃത്യത, ബാറ്റ്‌സ്മാനെ കബളിപ്പിക്കുന്ന അതിവേഗതയിലുള്ള സ്വിംഗറുകള്‍, ഓസീസിനെതിരായ പരമ്പരയില്‍ പരിക്കേറ്റവര്‍ക്ക് പകരക്കാരനായി ടീമിലിടം നേടി മിന്നും പ്രകടനം, തങ്കരസു നടരാജനെന്ന പ്രതിഭയെക്കുറിച്ച് ഇതില്‍ കൂടുതല്‍ വിശേഷണങ്ങള്‍ ആവശ്യമില്ലെന്ന് തോന്നുന്നു.! വരുണ്‍ ചക്രവര്‍ത്തിയുടെ പരിക്കാണ് നടരാജന് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നല്‍കിയത്. വീണു കിട്ടിയ അവസരത്തില്‍ നിന്ന് കഴിവ് തെളിയിക്കാന്‍ നട്ടുവിന് കഴിഞ്ഞു. ഒരു ഏകദിനം ഉള്‍പ്പെടെ നാല് മത്സരങ്ങളില്‍ നിന്ന് […]

സിഡ്‌നിയിലെ വംശീയ അധിക്ഷേപം; ടീം ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കി; ഐസിസി ഇടപെടുന്നു

ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്ന സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗികമായി പരാതി നല്‍കി. ജാസ്പ്രിത് ബൂംറയ്ക്കും മൊഹമ്മദ് സിറാജിനുമെതിരെ കാണികള്‍ വംശീയ അധിക്ഷേപം നടത്തിയതിനേത്തുടര്‍ന്നാണ് നടപടി. വിഷയം ഗൗരവമായി കണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചു. ഓസീസ് പര്യടനം കയ്പ് നിറഞ്ഞതായി മാറിയെന്ന് ബിസിസിഐ അധികൃതര്‍ പ്രതികരിച്ചു. ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് വംശീയ അധിക്ഷേപം. ഇത് ക്രിക്കറ്റിന് നല്ലതല്ല, പ്രത്യേകിച്ച് ഈ സാഹചര്യത്തില്‍. ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും […]

ഇത് ഉയര്‍ത്തെഴുന്നേല്‍പ്പ്; മെല്‍ബണില്‍ ഓസീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ

അഡ്‌ലെയ്ഡില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ മെല്‍ബണില്‍ ഉയര്‍ത്തെഴുനേറ്റു. ഓസ്‌ട്രേലിയ ഇയര്‍ത്തിയ 70 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ 200 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനേയും, പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജരായേയും നഷ്ടപ്പെട്ടു. എന്നാല്‍ യുവതാരം ഷുബ്മാന്‍ ഗില്ലും, നായകന്‍ അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ പ്രതിരോധത്തിലാക്കി. ഇരുവരുടേയും ബാറ്റില്‍ നിന്ന് അനായാസമാണ് ബൗണ്ടറികള്‍ പിറന്നത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടുകയും രണ്ടാം ഇന്നിംഗ്‌സില്‍ […]

എറിഞ്ഞ് പിടച്ച് ഇന്ത്യ, ഇനി വാലറ്റം മാത്രം; മെല്‍ബണില്‍ ഓസ്‌ട്രേലിയക്ക് തിരിച്ചടി

ആദ്യ ഇന്നിംഗ്‌സില്‍ ഉണ്ടായ ബാറ്റിംഗ് തകര്‍ച്ച ആവര്‍ത്തിച്ച് ഓസ്‌ട്രേലിയ. 131 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ആതിഥേയരുടെ ബാറ്റിംഗ് നിര പതിയെ തകരുകയായിരുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ 133-6 എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടിയപ്പോള്‍, അശ്വിന്‍, ഉമേഷ് യാദവ്, ബുംറ, സിറാജ് എന്നിവര്‍ ഓരൊ വിക്കറ്റും നേടി. സ്മിത്ത് എന്ന നട്ടെല്ലില്ലാത്ത ഓസിസ് സ്്റ്റീവ് സ്മിത്ത് എന്ന വലം കയ്യന്‍ ബാറ്റ്‌സ്മാനെ ഓസ്‌ട്രേലിയ ഇന്ന് എത്രമാത്രം ആശ്രയിക്കുന്നുണ്ട് എന്ന് […]

ബും ബും..അശ്വമേധം; ഓസ്‌ട്രേലിയ വീണു, ഇന്ത്യക്ക് ലീഡ്‌

ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 244 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ ടിം പെയിനും, മാര്‍നസ് ലെബുഷാനയും മാത്രമാണ് ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. നാല് വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനും, രണ്ട് വിക്കറ്റ് നേടി ജസ്പ്രിത് ബുംറയുടേയും പ്രകടനമാണ് ആതിഥേയരുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ഇത് താണ്ട ബൗളിംഗ്! ഓസ്‌ട്രേലിയന്‍ ബൗളിംഗ് നിര എങ്ങനെ ഇന്ത്യയെ […]

ഓസ്‌ട്രേലിയ എ തിരച്ചടിച്ചു; സന്നാഹ മത്സരം സമനിലയില്‍

രണ്ടാം ഇന്നിംഗ്‌സില്‍ 473 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്തു. The post ഓസ്‌ട്രേലിയ എ തിരച്ചടിച്ചു; സന്നാഹ മത്സരം സമനിലയില്‍ appeared first on Reporter Live.

പന്ത് കൊണ്ട് ഗ്രീന്‍ വീണു, ഓടിയെത്തി സിറാജ്; അഭിനന്ദിച്ച് കായികലോകം

ബൗളിംഗിനിടെ പന്ത് കൊണ്ട് പരുക്കേറ്റ ഓസീസ് താരം കാമറൂണ്‍ ഗ്രീന്‍ നിലത്ത് വീണു. റണ്ണിന് പോലും ശ്രമിക്കാതെ സിറാജ് ആശ്വസിപ്പിക്കാന്‍ ഓടിയെത്തി. The post പന്ത് കൊണ്ട് ഗ്രീന്‍ വീണു, ഓടിയെത്തി സിറാജ്; അഭിനന്ദിച്ച് കായികലോകം appeared first on Reporter Live.

‘പതിവ് തെറ്റി’, സെഞ്ച്വറി അടിക്കാന്‍ കോഹ്ലിയും, പവര്‍പ്ലേയില്‍ വിക്കറ്റ് എടുക്കാന്‍ ബുംറയും മറന്ന വര്‍ഷം

2009ന് ശേഷം കോഹ്ലി ഏകദിന സെഞ്ച്വറി നേടാനാകാതെ പോയ ആദ്യ കലണ്ടര്‍ വര്‍ഷമായി 2020. The post ‘പതിവ് തെറ്റി’, സെഞ്ച്വറി അടിക്കാന്‍ കോഹ്ലിയും, പവര്‍പ്ലേയില്‍ വിക്കറ്റ് എടുക്കാന്‍ ബുംറയും മറന്ന വര്‍ഷം appeared first on Reporter Live.