Posts in category: K SURENDRAN
‘വെറുതെ വിടില്ല’; കെ സുരേന്ദ്രന്റെ മകളെ അസഭ്യം പറയുന്നവരെ ബിജെപി കൈകാര്യം ചെയ്യുമെന്ന് സന്ദീപ് വാര്യര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ തെറിവിളി നടത്തിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നും സന്ദീപ് പറഞ്ഞു. ബിജെപി നേതാക്കളെ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേരള പൊലീസിന് മടിയാണ്. പെണ്‍കുട്ടികളെ അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂയെന്നും സന്ദീപ് പറഞ്ഞു. സന്ദീപ് വാര്യരുടെ വാക്കുകള്‍: ”ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന […]

ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍; തീരുമാനം കഴിഞ്ഞ തവണ പാളിയ മേഖലകള്‍ പിടിക്കാന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല. മത്സരത്തിനിറങ്ങാതെ പ്രചാരണത്തില്‍ ശ്രദ്ധിക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ഇതില്‍ ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനാധ്യക്ഷന്‍ കൂടി മത്സരത്തിലേക്കിറങ്ങിയാല്‍ പ്രചാരണത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് ഇക്കുറി ബിജെപിയുടെ […]

ബിജെപി നേതാക്കളെല്ലാം മത്സരിക്കാന്‍ തിരുവനന്തപുരത്തേക്ക്; അവിടെ കമ്മറ്റികള്‍ പിരിച്ചുവിടലും നേതാക്കളുടെ രാജിയും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങള്‍ തിരുവനന്തപുരം ജില്ലയിലേതാണ്. ആറോളം സംസ്ഥാന നേതാക്കളാണ് ഇപ്പോള്‍ തന്നെ അവിടെ പ്രചരണം ആരംഭിച്ചിരിക്കുന്നത്. കുമ്മനം രാജശേഖരന്‍ നേമത്തും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും വി മുരളീധരന്‍ കഴക്കൂട്ടത്തും വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും സംസ്ഥാന സമിതി അംഗം സുധീര്‍ ആറ്റിങ്ങലിലും പ്രചരണം ആരംഭിച്ചു കഴിഞ്ഞു. നേരത്തെ തന്നെ പ്രചരണം ആരംഭിച്ച് മേല്‍ക്കൈ നേടി തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുക എന്ന പദ്ധതിയാണ് ബിജെപി നടപ്പിലാക്കുന്നത്. എന്നാല്‍ ജില്ലയില്‍ […]

‘സിപിഐഎം ഇനി ഹൈക്കോടതിക്കെതിരേയും സമരം ചെയ്യുമോ?’; ലൈഫ് മിഷനിലെ ഹര്‍ജി തള്ളിയതോടെ അവസാന പ്രതിരോധവും പൊളിഞ്ഞെന്ന് കെ സുരേന്ദ്രന്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് സിബിഐ അന്വേഷിക്കരുതെന്ന സംസ്ഥാനസര്‍ക്കാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ പിണറായി സര്‍ക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മൂടിവെച്ച സത്യങ്ങള്‍ പുറത്തുവരിക തന്നെ ചെയ്യും. കേസില്‍ കക്ഷി ചേരാനുള്ള സര്‍ക്കാരിന്റെ നീക്കവും കോടതി നിഷേധിച്ചിരിക്കുകയാണെന്ന് […]

സുരേന്ദ്രന് പിഴച്ചു, കേന്ദ്രം തിരുത്തി; ‘കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചത്’

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സംഘം. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൊവിഡിന്റെ കുത്തനെയുള്ള വര്‍ധന തടയാന്‍ സാധിച്ചത് കേരളത്തിന്റെ വിജയമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്രസംഘം അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനം മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇക്കാര്യം […]

‘തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍, മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ല?; രാഷ്ട്രീയത്തില്‍ കൃഷ്ണകുമാര്‍

തിരുവനന്തപുരം: രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ഉണ്ടാവുന്നത് എന്നും മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടാണ് പ്രതികരണം. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നടന്‍മാരായ സുരേഷ് ഗോപിയെയും കൃഷ്ണകുമാറിനെയും ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. തിരുവനന്തപുരം […]

കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ സന്ദര്‍ശിച്ച് കെ സുരേന്ദ്രന്‍; പ്രതികരിച്ച് തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട്: പൊതുസമ്മതരെയും മറ്റ് പാര്‍ട്ടികളിലെ നേതാക്കളെയും ബിജെപിയിലെത്തിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം. സിനിമാ താരങ്ങളെയും കായിക താരങ്ങളെയും കോഴിക്കോട്ടെ മണ്ഡലങ്ങളിലേക്ക് ബിജെപി പരിഗണിക്കുന്നുണ്ട്. ബിജെപി ഇത്തരമൊരു നീക്കം നടത്തുന്നതിനിടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് മേയറായിരുന്ന തോട്ടത്തില്‍ രവീന്ദ്രനെ സന്ദര്‍ശിച്ചത് വീണ്ടും ചര്‍ച്ചയായി. തദ്ദേശ തെരഞ്ഞെടുപ്പ് മുമ്പാണ് രവീന്ദ്രനെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചത്. എന്നാല്‍ സുരേന്ദ്രന്‍ നടത്തിയത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നുമാണ് തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്തയോട് പ്രതികരിച്ചത്. മാധ്യമത്തോടായിരുന്നു രവീന്ദ്രന്റെ പ്രതികരണം. […]

‘പിണറായിയുടെ അവകാശവാദം കേന്ദ്രസര്‍ക്കാരിന്റെ നേട്ടം’; പട്ടിണിയില്‍ നിന്ന് രക്ഷപ്പെട്ടത് കേന്ദ്ര റേഷന്‍ കൊണ്ടെന്ന് കെ സുരേന്ദ്രന്‍

കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിച്ചതുകൊണ്ടാണ് രാജ്യം പട്ടിണിയില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊവിഡ് മഹാമാരിയുടെ ലോക് ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണ്. ഇരുപതിനായിരം കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചതിനേപ്പറ്റി നയപ്രഖ്യാപന പ്രസംഗത്തില്‍ എടുത്തുപറയാന്‍ സര്‍ക്കാരിന് നാണമില്ലേയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്. സാമ്പത്തിക പാക്കേജില്‍ ഒരു മൊട്ടുസൂചിയുടെ സഹായം പോലും ആര്‍ക്കെങ്കിലും കിട്ടിയോയെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ […]

വിജയിക്കുമോ തോല്‍ക്കുമോ എന്ന് ഏജന്‍സി പരിശോധിക്കും; എന്നിട്ട് കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്രക്ക് മുമ്പ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചിക്കാന്‍ തീരുമാനിച്ച് ബിജെപി. സിനിമാ, കായിക താരങ്ങളെ അടക്കം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് ദേശീയ നേതൃത്വം ബംഗളൂരുവിലെ ഒരു ഏജന്‍സിയെ ഉപയോഗിച്ച് അഭിപ്രായ സര്‍വ്വേ നടത്തുന്നുണ്ട്. പാര്‍ട്ടി സംസ്ഥാനത്ത് നിന്നും നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവരുടെ വിജയ സാധ്യത പഠിക്കും. ഇവര്‍ നലല്‍കുന്ന റിപ്പോര്‍ട്ട് മുന്നില്‍ വച്ചാണ് പാര്‍ലമെന്റ് ബോര്‍ഡ് നേതാക്കളെ പരിഗണിക്കുക. പാര്‍ട്ടിയുടെ എ […]

കെ.സുരേന്ദ്രന് കൊവിഡ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ബിജെപി കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. The post കെ.സുരേന്ദ്രന് കൊവിഡ് appeared first on Reporter Live.