Posts in category: Kamal Haasan
കമല്‍ഹാസനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; യുപിഎയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്, തമിഴ്‌നാട്ടില്‍ പുതിയ നീക്കങ്ങള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കമല്‍ഹാസനെ പ്രഖ്യാപിച്ച് മത്സരത്തിനിറങ്ങുമെന്ന് മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചതിന് പിന്നാലെ നടനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമല്‍ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അളഗിരി പ്രതികരിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ല. ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും അളഗിരി പറഞ്ഞു. സഖ്യം, വിവിധ തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ കമല്‍ഹാസനെ മക്കള്‍ […]

ആ ചിത്രത്തിൽ കമലഹാസൻ ചുംബിച്ചത് എൻറെ അനുവാദമില്ലാതെ!സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല… തടുത്തപ്പോൾ അയാൾ പറഞ്ഞത് ഇങ്ങനെയായിരുന്നു!

കമൽഹാസൻ അവതാരകനായെത്തുന്ന ബിഗ് ബോസിൽ രേഖയും മത്സരാർത്തിയായി പങ്കെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.ഈ സാഹചര്യത്തിൽ കമൽ ഹാസനും രേഖയും ഒന്നിച്ചഭിനയിച്ച ഒരു ചിത്രത്തിനെ സംബന്ധിച്ച വിഷയമാണ് സോഷ്യൽ മീഡിയയിൽ വയറലാകുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും കുത്തിപൊക്കിയിരിക്കുകയാണ്.1986ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന സിനിമയിൽ കമൽഹാസൻ നായികയായ രേഖയെ ചുംബിക്കുന്ന രംഗമുണ്ട്. ചിത്രത്തിൽ കമലും രേഖയും കമിതാക്കളായാണ് അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും ചാടുന്ന രംഗത്തിൽ കമലിന്റെ കഥാപാത്രം രേഖയെ ചുംബിക്കുന്ന രംഗം ഉണ്ട്. അന്ന് രേഖയ്ക്ക് പതിനാറ് […]

ഇന്ത്യന്‍ 2 സെറ്റില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 1 കോടി വീതം നൽകി കമൽഹാസൻ!

ഇന്ത്യന്‍ 2 സെറ്റില്‍ നടന്ന അപകടത്തിൽ മരിച്ച മൂന്ന് സിനിമാപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം നൽകി കമൽഹാസൻ. മരണമടഞ്ഞവരുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന് അപകടം നടന്ന അന്നുതന്നെ നടന്‍ കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വാക്ക് പാലിച്ചുകൊണ്ട് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം ലഭ്യമാക്കിയിരിക്കുകയാണ് കമലും ശങ്കറും ചിത്രത്തിന്‍റെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷന്‍സും. ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) പ്രസിഡന്‍റ് ആര്‍ കെ സെല്‍വമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്ന് […]

കമല്‍ഹാസന്‍ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു!

കമല്‍ഹാസന്‍ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് സൂചന. ഗൗതം മേനോന്‍ ഒരുക്കിയ ‘വേട്ടയാട് വിളയാട്’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി എത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഗൗതം മേനോന്‍ കീര്‍ത്തിയോട് കഥ പറഞ്ഞതായും താരം സമ്മതിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഈ ചിത്രത്തിനായി ആദ്യം അനുഷ്‌ക്ക ഷെട്ടിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വേട്ടയാട് വിളയാടിന്റെ സീക്വല്‍ ഒരുക്കാനായി കമല്‍ഹാസന്‍ താത്പര്യം പ്രകടിപ്പിച്ചതായി ഗൗതം മേനോന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. about keerthi suresh The post കമല്‍ഹാസന്‍ ചിത്രത്തില്‍ കീര്‍ത്തി […]

കിഡ്നി സംബന്ധമായ അസുഖവുമായി തമിഴ് നടൻ പൊന്നമ്പലം, ചികിത്സാ ചിലവ് ഏറ്റെടുത്ത് കമൽഹാസൻ

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് കമൽഹാസൻ. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് പൊന്നമ്പലം ചികിത്സയിൽ കഴിയുന്നത്. പൊന്നമ്പലത്തിന്റെ രണ്ട് മക്കളുടെ ചികിത്സാ ചിലവും കമൽഹാസൻ ഏറ്റെടുത്തിട്ടുണ്ട്. രജനീകാന്ത്, അജിത്ത്, വിജയ് തുടങ്ങിയവരുടെ സിനിമകളിൽ വില്ലന്‍ വേഷത്തിലെത്തിയിരുന്നു പൊന്നമ്പലം . മലയാളത്തിലും അനേകം സിനിമകളിൽ അഭിനയിച്ചു. ജയം രവിയുടെ കോമാളി സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബിഗ് ബോസ് […]

ഒരിക്കൽ ശ്രീദേവിയും ഞാനും പതിവില്ലാതെ കെട്ടിപിടിച്ചു.. കുറച്ചു നേരം ആ ആലിംഗനം നീണ്ടു കമലഹാസന്റെ വെളിപ്പെടുത്തൽ

ശ്രീദേവിയും കമലഹാസനും സിനിമാലോകത്ത് എഴുതിവയ്ക്കപ്പെട്ട അനശ്വര നടിയും നടനുമാണ്. ഒരുപാട് സിനിമകളില്‍ താര ജോഡികളായി എത്തിയ ഇരുവരും സിനിമ ലോകത്തിന് ഒരുപാട് സംഭാവനകളും നല്‍കിയിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ വാങ്ങികൂടിയ ശ്രീദേവിയുടെ അപ്രതീക്ഷിത മരണം ഇന്നും സിനിമ ലോകത്തിന് വിട്ടുമാറിയിട്ടില്ല. ഇരുപതാമത് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ കമലഹാസന്‍ ശ്രീദേവിയെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. താന്‍ ആദ്യമായി ശ്രീദേവിയെ കാണുന്നത് 1976 ല്‍ മൂണ്‍ട്രു മുടിച്ചു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് 13 വയസ്സ് […]

ഇന്ത്യ-ചൈന സംഘര്‍ഷം;നരേന്ദ്ര മോദി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുന്നു!

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കമല്‍ ഹാസന്‍. വെള്ളിയാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനയെ കമല്‍ ഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം പ്രസ്താവനകളിലൂടെ സര്‍ക്കാര്‍ ആളുകളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കുകയാണ്. അങ്ങനെ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോടും അദ്ദേഹത്തിന്റെ അനുയായികളോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നവെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കാന്‍ കഴിയില്ല. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറ. സത്യം കേള്‍ക്കുന്നതുവരെ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും കമന്‍ ഹാസന്‍ […]

ടീച്ചറാണ് ഹീറോയെന്ന് കമലഹാസന്‍; ക്രെഡിറ്റും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ശൈലജ ടീച്ചർ

കേരളത്തിന്റെ പ്രതിരോധമാര്‍ഗ്ഗം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു കേരളത്തില്‍ കോവിഡ്-19 നിയന്ത്രണവിധേയമാക്കാന്‍ നേതൃത്വം വഹിക്കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഹീറോ എന്നാണ് നടന്‍ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കെ.കെ. ശൈലജയുമായി നടത്തിയ ലൈവ് ചാറ്റിലാണ് കമല്‍ഹാസന്‍ ഇത്തരത്തിലെ കേരളത്തിന്റെ പ്രവര്‍ത്തന മികവിനെ പ്രകീര്‍ത്തിച്ചത്. ”ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് കേരളത്തെക്കുറിച്ചാണ്. ശൈലജ ടീച്ചറാണ് ഹീറോ” -കമല്‍ പറഞ്ഞു. പ്രശംസയ്ക്ക് നന്ദി അറിയിച്ച മന്ത്രി ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തിലെ യഥാര്‍ഥ ഹീറോകളെന്നും അവരെ ഏകോപിപ്പിക്കുക മാത്രമാണ് താന്‍ […]

ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു; അര്‍ബുദം ബാധിച്ചതോടെ ഞാന്‍ കമലിന് ബാധ്യതയായി!

വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനുമായി ബന്ധം പിരിയാനിടയാക്കിയ സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറയുകയാണ് നദി ഗൗതമി. ബ്ലോഗിലൂടെയാണ് പ്രതികരണം അറിയിച്ചത്.തമിഴകം ഒരുപാട് കൊട്ടിഘോഷിച്ച വിവാഹമായിരുന്നു കമൽ ഹാസന്റെയും ഗൗതമിയുടേയും.എന്നാൽ ഇപ്പോൾ തൻ അദ്ദേഹത്തിന് ഒരു ബാധ്യതയായിരുന്നു എന്നാണ് ഗൗതമി പറയുന്നത്. പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നു പിന്നീട് ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലാണ് പിരിഞ്ഞത്. അവര്‍ വ്യക്തമാക്കി. 2010 ല്‍ കമലഹാസന്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം […]

കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍

കുടിയേറ്റ തൊഴിലാളികള്‍ മുംബൈയില്‍ പ്രതിഷേധത്തിനിറങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ”എല്ലാ ബാല്‍ക്കണി ആളുകളും അടിത്തട്ടിലേക്കും ശ്രദ്ധിക്കണം. ആദ്യം ഡല്‍ഹിയില്‍, ഇപ്പോള്‍ മുംബൈ. കൊറോണയേക്കാള്‍ വലിയ ടൈം ബോംബാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധി. ബാല്‍ക്കണി സര്‍ക്കാര്‍ അടിത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കണം” എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പ്രതിഷേധത്തിനിറങ്ങിയത്. ലോക്ക് […]