Posts in category: Karuvannoor Co-operative Bank
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം സുപ്രധാന രേഖകള്‍ കടത്തി, ‘നേതാക്കളെത്തിയത് ബാങ്ക് സമയം കഴിഞ്ഞ്’ ആരോപണവുമായി ബിജെപി

വായ്പ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിൽ നിന്നും സിപിഐഎം നിർണ്ണായകള്‍ രേഖകള്‍ കടത്തിയെന്ന് ബിജെപി. സിപിഐഎം പ്രാദേശിക നേതാക്കൾ എത്തി രേഖകൾ മാറ്റിയതായാണ് ബിജെപി ആരോപണം. അഡ്സ്ട്രേറ്ററുടെ നിയന്ത്രണത്തിലുള്ള ബാങ്കിൽ പ്രവർത്തി സമയം കഴിഞ്ഞാണ് സിപിഐഎം നേതാക്കൾ എത്തിയതെന്നും ബിജെപി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സിപിഐഎം പ്രാദേശിക നേതാക്കൾ ബാങ്കിൽ എത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. പ്രവർത്തന സമയം കഴിഞ്ഞ് എത്തിയവർ അരമണിക്കൂറോളം ബാങ്കിൽ തങ്ങിയതായും വായ്പ്പാ തട്ടിപ്പുനടന്ന ബാങ്കിൽ നിന്നും തന്ത്രപ്രധാന […]

കരുവന്നൂര്‍ ബാങ്കില്‍ അനധികൃത വായ്പാ രേഖകള്‍ക്ക് പ്രത്യേക ലോക്കറെന്ന് ക്രൈംബ്രാഞ്ച്; റബ്‌കോയുടെ മറവിലും തട്ടിപ്പെന്ന് സൂചന

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ സുപ്രധാന കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. അനധികൃത വായ്പകളുടെ രേഖകള്‍ സൂക്ഷിക്കുന്നതിനായി ബാങ്കില്‍ പ്രത്യേക ലോക്കര്‍ പോലുമുണ്ടായിരുന്നെന്നാണ് പരിശോധനയില്‍ ക്രൈംബ്രാഞ്ച് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അനധികൃത വായ്പകള്‍ സംബന്ധിച്ച രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടില്‍ കരുതല്‍ ധനമില്ലെന്നും സൂചനയുണ്ട്. റബ്‌കോ മൊത്തവ്യാപാര വിതരണത്തിന്റെ മറവിലും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് വഴി മൊത്തവ്യാപാരം നടത്തുന്ന വേളയില്‍ ചില്ലറ വ്യാപാരികളില്‍ നിന്നും പിരിച്ച പണം […]

‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’; കരുവന്നൂര്‍ തട്ടിപ്പിലും സിപിഐഎമ്മിനെ ട്രോളി ബല്‍റാം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ക്കെതിരായ സിപിഐഎം നടപടിയെ പരിഹസിച്ച് മുന്‍ എംഎല്‍എ വി ടി ബല്‍റാം. തട്ടിപ്പില്‍ ആരോപണവിധേയരായവരെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന വാര്‍ത്താ റിപ്പോര്‍ട്ട് പങ്കുവെച്ചായിരുന്നു ബല്‍റാമിന്റെ ട്രോള്‍ പ്രതികരണം. ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടായിരുന്നു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിടി ബല്‍റാമിന്റെ പരിഹാസം. അതേസമയം, ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട ആറു പാര്‍ട്ടി അംഗങ്ങള്‍ക്കുമെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്ന് സിപിഐഎം നേരത്തെ അറിയിച്ചിരുന്നു. ഇവരെ സിപിഐഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയേക്കുമെന്നാണ് വിവരം. നാളെ […]

‘അന്വേഷണം പ്രഹസനം, എല്ലാം സിപിഐഎം അറിഞ്ഞുതന്നെയാണ്’; കരുവന്നൂര്‍ തട്ടിപ്പില്‍ സിബിഐ വരണമെന്ന് വിഡി സതീശന്‍

കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്നാണ് കരുവന്നൂരിലേതെന്ന് വ്രിഡി സതീശന്‍ പറഞ്ഞു. The post ‘അന്വേഷണം പ്രഹസനം, എല്ലാം സിപിഐഎം അറിഞ്ഞുതന്നെയാണ്’; കരുവന്നൂര്‍ തട്ടിപ്പില്‍ സിബിഐ വരണമെന്ന് വിഡി സതീശന്‍ appeared first on Reporter Live.

‘കരുവന്നൂര്‍ വീരനെന്ന സഹകരണ വൈറസിന് വാക്‌സിനില്ല’; വ്യാപിക്കും മുമ്പ് നിക്ഷേപകര്‍ മുതലുമായി മാറിക്കോയെന്ന് ജോയ് മാത്യു

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. പരിഹാസാത്മകമായാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്്റ്റ്. കൊവിഡ് എന്ന വൈറസിന് വാക്‌സിന് കണ്ട്പിടിച്ചു. എന്നാല്‍ സഹകരണ വൈറസായ കരുവന്നൂര്‍ വീരനില്‍ നിന്ന് എത്രയും വേഗം നിക്ഷേപകരോട് രക്ഷപ്പെടാനാണ് ജോയ് മാത്യു പറയുന്നത്. ‘കൊവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ കണ്ടുപിടിച്ചു. ‘കരുവന്നൂര്‍ വീരന്‍ ‘എന്ന നമ്മുടെ സ്വന്തം സഹകരണ വൈറസിന് അതിവേഗ വ്യാപനമാണുള്ളതത്രെ. അതിനാല്‍ ജീവനില്‍ കൊതിയുള്ള നിക്ഷേപകര്‍ ഉള്ള മുതലും തിരിച്ചെടുത്ത് എവിടേക്കെങ്കിലും മാറുന്നതാണ് നല്ലത്.’ […]

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മൂന്ന് പ്രതികളും സിപിഐഎം അംഗങ്ങള്‍

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ മൂന്ന് പേരും സിപിഐഎം അംഗങ്ങള്‍. ബാങ്ക് മാനേജറായ ബിജു കരീം, സെക്രട്ടറി ടിആര്‍ സുനില്‍, ചീഫ് അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ പാര്‍ട്ടി അംഗങ്ങളാണ്. ഇവരില്‍ ബിജു കരീം പൊറത്തിശ്ശേറി ലോക്കല്‍ കമ്മിറ്റി അംഗവും ടിആര്‍ സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. പലിശക്കാരുടെ ഭീഷണി; പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു സിപിഐഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. […]

കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സഹകരണ രജിസ്ട്രാറുടേതാണ് നടപടി. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പിരിച്ചുവിട്ടത്. മുകുന്ദപുരം അസി രജിസ്ട്രാർ അജിത്ത് ബാങ്ക് അഡ്മിനിസ്ട്രേറ്റർ. ഇന്ന് രാവിലെ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ടിഎം മുകുന്ദനെ (59) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ആത്മഹത്യ ചെയ്‌തെന്നാണ് നാട്ടുകാരുടെ പ്രതികരണം. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് 80 ലക്ഷം […]

‘പുറത്തുവന്ന വാർത്താ വാസ്തവ വിരുദ്ധം’; മുൻപഞ്ചായത്തംഗത്തിന്‍റെ ആത്മഹത്യയില്‍ ബാങ്കിന് പങ്കില്ലെന്ന് അധികൃതർ

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ജപ്തിനോട്ടീസ് ലഭിച്ചതിനെ തുടർന്ന് മുൻപഞ്ചായത്തംഗം ആത്മഹത്യ ചെയ്തു എന്നും പ്രചരിക്കുന്ന വാർത്തകള്‍ തള്ളി ബാങ്ക് അധികൃതര്‍. ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. മുൻ പൊറത്തിശ്ശേരി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും,കോൺഗ്രസ്സ് നേതാവുമായിരുന്ന ടി എം മുകുന്ദൻ, തൻറെ വീടും പറമ്പും ബാങ്കിന് ഈട് നൽകി 2018 മാർച്ച് 3 ന് 50 ലക്ഷം രൂപയും,19-3-2019 ന് ടിയാൻ ജാമ്യക്കാരനായി കക്ഷിചേർന്ന് 30 ലക്ഷം രൂപയുടെ മറ്റൊരുവായ്പയും […]

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് കൂടുതല്‍ വ്യാപ്തി; വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും കോടികളുടെ തിരിമറി

തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പിന് പുറമെ മറ്റ് മേഖലയിലും ക്രമക്കേട് എന്ന് രേഖകള്‍. ബാങ്കിന് കീഴിലെ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പിലും കുറി നടത്തിപ്പിലും വെട്ടിപ്പ് നടന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാങ്കിന്റെ കീഴില്‍ വരുന്ന മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പില്‍ വ്യാപകമായ തിരിമറികള്‍ നടന്നു എന്നാണ് ആരോപണം. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ഒരുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം മാത്രം ഒന്നരക്കോടി രൂപയിലധികം കുറവുണ്ടെന്നാണ് കണ്ടെത്തല്‍. സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂര്‍, മൂര്‍ഖനാട് സൂപ്പര്‍ മാര്‍ക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി […]