Posts in category: Kavita Krishnan
‘സ്ത്രീകളോട് പ്രക്ഷോഭത്തില്‍ പങ്കെടുക്കേണ്ടെന്ന് പറയാന്‍ ഒരു പുരുഷനും അധികാരമില്ല’; സ്ത്രീകള്‍ മടങ്ങണമെന്നുള്ള സുപ്രീംകോടതി പരാമര്‍ശത്തിനെതിരെ കവിത കൃഷ്ണന്‍

ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ നിന്നും സ്ത്രീകള്‍ മടങ്ങണമെന്നുള്ള സുപ്രീംകോടതിയുടെ പരാമര്‍ശത്തിനെതിരെ സിപിഐഎംഎല്ഡ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍. വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ലെന്നും കവിത കൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. ‘വനിതാ കാര്‍ഷിക ദിനമായ ജനുവരി 18ന് രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ സമരം ചെയുന്ന സ്ത്രീകള്‍ക്കൊപ്പം ചേരും. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു പുരുഷനും അധികാരമില്ല. […]

‘ഇത് പിണറായി വിജയന്‍ തന്നെയോ? ഒരു സിപിഐഎം സര്‍ക്കാര്‍ തന്നെ ഇടതുപക്ഷത്തെ നാണം കെടുത്തരുത്’; കവിത കൃഷ്ണന്‍

പൊലീസ് ആക്ടില്‍ ഭേദഗതികള്‍ വരുത്തിയ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎംഎല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍. അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന നിര്‍ദ്ദയമായ നിയമത്തിനെതിരെ നില്‍ക്കുകയല്ലേ സിപിഐഎം ചെയ്യേണ്ടതെന്നും കവിത കൃഷ്ണന്‍ പറഞ്ഞു. ഇത് പിണറായി വിജയന്‍ തന്നെയോ? അഭിപ്രായ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന നിര്‍ദ്ദയമായ നിയമത്തിനെതിരെ നില്‍ക്കുകയല്ലേ സിപിഐഎം ചെയ്യേണ്ടത്. ഒരു സിപിഐഎം സര്‍ക്കാര്‍തന്നെ ഇത്തരമൊരു നിയമം നടപ്പിലാക്കി ഇടതുപക്ഷത്തെ നാണം കെടുത്തരുത്’, കവിത കൃഷ്്ണന്‍ ട്വീറ്റ് ചെയ്തു. പിണറായി വിജയനെയും സിപിഐഎമ്മിനെയും ടാഗ് ചെയ്തായിരുന്നു കവിതയുടെ […]

കവിതാ കൃഷ്ണന്‍ ‘ഗോരക്ഷക്’ എന്ന് ദില്ലി പൊലീസ്, രഹസ്യാന്വേഷണ വിഭാഗം ഇനി പണി നിര്‍ത്തുന്നതാണ് നല്ലതെന്ന് കവിതാ കൃഷ്ണന്‍ 

താനൊരു ഗോരക്ഷക് ആണെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കരുതുന്നുണ്ടെങ്കില്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്നെഴുതി കവിത ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. The post കവിതാ കൃഷ്ണന്‍ ‘ഗോരക്ഷക്’ എന്ന് ദില്ലി പൊലീസ്, രഹസ്യാന്വേഷണ വിഭാഗം ഇനി പണി നിര്‍ത്തുന്നതാണ് നല്ലതെന്ന് കവിതാ കൃഷ്ണന്‍  appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.